കണ്ടോളൂ.. കണ്ണ് കുളിരെ കണ്ടോളു.. ഇതല്ലേ നിങ്ങള്‍ പറഞ്ഞ മാറും വയറും, സാറാ ഷെയ്ഖ പറയുന്നു..

സാറ ഷെയ്ഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ് , ശരീരം കാണിക്കാന്‍ ഉദ്ദേശിച്ചു തന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്‍, എന്റെ പൊക്കം ഇതെല്ലാം കാണിക്കാന്‍ വേണ്ടിത്തന്നെയാണ്. ഞാനൊരു മോഡലല്ല, എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റല്ല. മോശം അനുഭവങ്ങളുണ്ടായിട്ടും വിടപറഞ്ഞു പോകാത്തത് ഈ മേഖലയോടുള്ള ഇഷ്ടംകൊണ്ടാണ്.പക്ഷേ, എത്ര അരക്ഷിതമായ ഒരു ലോകത്തിലേക്കാണ് ഇറങ്ങാന്‍ പോകുന്നതെന്നു വീണ്ടും വീണ്ടും ആലോചിച്ചുപോകുന്നു. പരിചയമില്ലാത്ത ഒരാള്‍ ഒരു ഫോട്ടോ കണ്ട ഉടനെ ചോദിക്കുകയാണ്, സാറാ, എന്റെ സിനിമയില്‍ ഒരു വേഷമുണ്ട്. ചെയ്യാമോ എന്ന്. എനിക്കു തിരിച്ചറിവുള്ളതുകൊണ്ട് തീര്‍ച്ചയായിട്ടും എന്നേ പറയൂ.

പക്ഷേ, എന്നെപ്പോലെ അവസരങ്ങള്‍ കാത്തിരിക്കുന്ന എത്ര പെണ്‍കുട്ടികളുണ്ട്. അവര്‍ ചെന്നു വീഴില്ലേ, ചെന്നു വീണാല്‍ ആദ്യം തന്നെ ഫോട്ടോഷൂട്ട് എന്ന പേരില്‍ അവരെ ദുരുപയോഗം ചെയ്യാനായിരിക്കും ശ്രമിക്കുക.വര്‍ക്ക് ഫ്രം ഹോം ആയതുകൊണ്ട് തിരുവനന്തപുരത്തെ വീട്ടിലാണ്. ഈ മൂന്നു മാസത്തിനിടെയാണ് ജീവിതത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ചില അനുഭവങ്ങള്‍ ഉണ്ടായത്. വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് ഇറങ്ങിയശേഷം ഒരു സുഹൃത്ത് വഴി വന്ന ഓഫറാണ് ആദ്യം സ്വീകരിച്ചത്. സുഹൃത്ത് വഴിയായതുകൊണ്ട് ചതിപറ്റുമെന്നു കരുതിയില്ല. അതുകൊണ്ടുതന്നെ ഞെട്ടലും വലുതായി. ആ ഷൂട്ട് കഴിഞ്ഞ് ഫോട്ടോകള്‍ ചോദിച്ചപ്പോഴുള്ള പ്രതികരണം അങ്ങനെയുള്ളതായിരുന്നു. ഈ ഫോട്ടോകള്‍ മുഖേന സാറ വലിയ പ്രശസ്തയായങ്ങ് പോകുമല്ലോ, എനിക്കെന്താണ് ഗുണം എന്നാണ് ഫോട്ടോഗ്രാഫര്‍ ചോദിച്ചത്. നമുക്ക് സാറയുടെ ശരീരം തുറന്നുകാട്ടിക്കൊണ്ട് ഒരു ഷൂട്ട് കൂടി ചെയ്യാം എന്നും പറഞ്ഞു. അതിനു തയ്യാറായില്ല. അതുകൊണ്ട്, ഫോട്ടോകള്‍ ഇതുവരെ കൊടുത്തിട്ടുമില്ല.

മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്. മുഖത്തിനു വിലയിട്ടിട്ടില്ല. എന്തുകൊണ്ടാണ് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ആളുകള്‍ ഏറ്റവുമധികം സംസാരിക്കുന്ന ഈ കാലത്തും സ്ത്രീയുടെ അന്തസ്സും അഭിമാനവും പരിഗണിക്കാതെ ആളുകള്‍ പെരുമാറുന്നത്? ഏതു മേഖലയിലും സ്ത്രീകളെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ശരീരം മാത്രമായി സ്ത്രീയെ കാണുന്നത് എങ്ങനെ സഹിക്കാന്‍ പറ്റും? എന്തു സുരക്ഷിതത്വമാണ് സ്ത്രീക്കുള്ളത്? എത്ര പേര്‍ ഇത്തരം അനുഭവങ്ങള്‍ പറയാന്‍ തയ്യാറാകും? പുറത്തു പറയാത്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ എത്രയോ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായിരിക്കും? അതുകൊണ്ട് ഇതു പറയുക എന്നത് എനിക്കു പരിചയമില്ലാത്ത നിരവധി സഹോദരിമാരോടും കൂടി ചെയ്യുന്ന നീതിയാകും എന്ന് തോന്നി.

Most Popular

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...

കീർത്തി സുരേഷിന്റെ പുതിയ ട്വീറ്റ് വൻ ആബദ്ധമായി : ട്വിറ്ററിൽ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹം.

തമിഴ് സിനിമ ലോകത്തേക്ക് പ്രവേശിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ നടി കീർത്തി സുരേഷ് ഒരു മുൻനിര നടിയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് സിനിമാ ആരാധകരുടെ സ്വപ്ന പെൺകുട്ടിയാണ്....

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...

എനിക്കവിടെക്കു പോകണം എന്നെ ഒന്ന് തിരികെ കൊണ്ട് പോകൂ -കൂട്ടുകാരിയോട് നടി ഭാവന

കൊറോണയ്ക്കു ഇങ്ങാനെ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് തന്നെ നാം ഏവരും മറന്നിരിക്കുന്നു എന്ന് തന്നെ പറയാം മാസ്ക്കും സാനിറ്റിസറുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.എന്നാൽ യാത്രകളും സഞ്ചാരവുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരുപാട്...