കൊറോണ പേടി! വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്‌തെന്ന് യുവാവ്, പക്ഷെ…

കൊറോണയെ പേടിച്ചു മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് ഊഹിക്കാവുന്നതിലും അപ്പുറമാണ് അതിൽ അച്ഛച്ചര്യപ്പെടാനുമില്ല കാരണം അത്രകണ്ട് ലോകത്തിന്റെ രീതികളെ ഈ മഹാമാരി മാറ്റിക്കളഞ്ഞു. യാത്രകളിലുടെനീളം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത സർക്കാരും ആരോഗ്യ വിദഗ്ധരും നമുക്ക് നൽകുന്നുമുണ്ട് അത് നാം കഴിയുന്ന രീതിയിൽ പാലിക്കുന്നുമുണ്ട് പക്ഷേ പലയിടങ്ങളിലും അതിനുള്ള സാഹചര്യം കുറവാണ് എന്നുള്ളതാണ് സത്യം.

പബ്ലിക് ട്രാൻസ്പോർട്ടുകൾ അത്തരം മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാനുള്ള സാഹചര്യത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നത് യാഥാർഥ്യവുമാണ് ഒന്നുകിൽ ആ വണ്ടിയിൽ നാം മാത്രം ഉണ്ടാവുക അതാണ് ഏകമാർഗം പക്ഷേ ആ യാത്ര ഒരു വിമാനത്തിലായാലോ മുഴുവൻ ടിക്കറ്റും വാങ്ങുക എന്നത് പ്രായോഗികമാണോ എന്ന ചോദ്യമുണ്ട് അവിടെ. ഇൻഡോനേഷ്യയിലെ ജക്കാർത്ത നിവാസിയായ റിച്ചാർഡ് മുൽജാദി ചെയ്തതും അത് തന്നെയാണ്. സാമൂഹിക പ്രവർത്തകനായ റിച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതനുസരിച്ച് അദ്ദേഹവും ഭാര്യയും യാത്ര ചെയ്ത വിമാനത്തിൽ അവർ മാത്രമായിരുന്നു യാത്രക്കാർ. ആഡംബരപൂർണ്ണമായ ജീവിതം നയിക്കുന്നതിൽ പ്രശസ്തനായ റിച്ചാർഡ് ജക്കാർത്തയിൽ നിന്നും ബാലിയിലേക്ക് ഭാര്യ ഷെൽവിൻ ചങ്ങുമായി യാത്ര ചെയ്യാനാണ് ബാൾട്ടിക് എയർ വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്തു എന്നവകാശപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ തനിക്ക് പുറകിലെ ഒഴിഞ്ഞ സീറ്റുകളുടെ ചിത്രം റിച്ചാർഡ് ചേർത്തിട്ടുണ്ട്. “എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും സീറ്റുകൾ ഞാൻ ബുക്ക് ചെയ്തു. എന്നിട്ടും ഒരു പ്രൈവറ്റ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ കുറവ് പണമേ എനിക്ക് ചിലവായുള്ളൂ” റിച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മറ്റുള്ള യാത്രക്കാരുടെ കൂടെ സഞ്ചരിക്കുമ്പോൾ കൊറോണ വൈറസ് പകരാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെയാണ് സീറ്റുകൾ ബുക്ക് ചെയ്യാൻ റിച്ചാർഡിനെ പ്രേരിപ്പിച്ചതത്രേ. “ഈ വിമാനത്തിൽ മറ്റാരും (യാത്രകൾ) എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഞങ്ങൾ മാത്രമല്ല ഈ വിമാനത്തിൽ എങ്കിൽ ഞങ്ങൾ യാത്ര ചെയ്യുകയേ ഇല്ലായിരുന്നു,” റിച്ചാർഡ് ഒരു ഇൻസ്റ്റ പോസ്റ്റ് സ്ലൈഡിൽ വ്യക്തമാക്കി. അതെ സമയം റിച്ചാർഡ് അല്പം തള്ളിയതാണോ ഈ കഥ എന്ന് സംശയം തോന്നുമാറാണ് പിന്നീട് കഥയ്ക്കുണ്ടായ ട്വിസ്റ്റ്. ജനുവരി 5-ന് ജക്കാർത്തയിൽ നിന്ന് ബാലിയിലെ ഡെൻപാസറിലേക്കുള്ള ഫ്ലൈറ്റ് ഐഡി -6502 വിമാനത്തിലാണ് ദമ്പതികൾ യാത്ര ചെയ്തത് എന്ന് ബാൾട്ടിക് എയറിന്റെ ഉടമകളായ ലയൺ എയർ ഗ്രൂപ്പ് സ്ഥിരീകരിച്ചതായി ഡെറ്റിക് ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, റിച്ചാർഡിന്റെ അവകാശവാദങ്ങൾക്ക് വിപരീതമായി രണ്ട് യാത്രക്കാർക്ക് മാത്രമാണ് റിച്ചാർഡ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും എയർലൈൻ കൂട്ടിച്ചേർത്തു. എങ്കിലും ആഡംബര ജീവിതം നയിക്കുന്നതിൽ പേരുകേട്ട വ്യക്‌തിയായതിനാൽ പലരും റിച്ചാർഡിന്റെ അവകാശവാദങ്ങൾ ആണ് വിശ്വസിക്കുന്നത്

Most Popular

കൽപന ചൗള മാത്രമല്ല, സ്വന്തം ഭാര്യയും ‘പെണ്ണാണെന്ന’ തിരിച്ചറിവുണ്ടായാൽ മതി: പെണ്ണ് തേടുന്ന സ്വാതന്ത്ര്യം; കുറിപ്പ്

ആണധികാരത്തിന്റെ നിഴലിൽ ഒതുങ്ങി പോകുന്ന സ്ത്രീകളുടെ പ്രതിനിധിയായിരുന്നു ഫ്രീഡം അറ്റ് മിഡ്നൈറ്റിലെ ചന്ദ്ര. അനുപമ പരമേശ്വരൻ അവിസ്മരണീയമാക്കിയ കഥാപാത്രം വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവച്ചു. ഇപ്പോഴിതാ ചിത്രം സംസാരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്...

ആദ്യ വിവാഹം പരാജയം; ആദ്യത്തെ കണ്മണിയിലിലൂടെ എത്തിയ മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

ഒരു കാലത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിനു ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. തിയറ്ററുകളിലും കുടുംബ സദസ്സുകളിലും ചിരിപ്പൂരങ്ങൾ...

150 കോടി ബജറ്റിൽ ബ്രഹ്മാണ്ഡ ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് 'ഹരിഹര വീരമല്ലു'. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം...

സ്വവര്‍ഗാനുരാഗം: അക്കാലത്തു താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി നന്ദിതാ ദാസ്‌

സ്വവര്‍ഗാനുരാഗ പ്രണയം പറയുന്ന ഫയർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താൻ അനുഭവിച്ച പ്രതി സന്ധികളെ കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും ഓർമ്മിപ്പിച്ചു കൊണ്ട് നന്ദിത ദാസ് ഇട്ട...