ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് കാണാന്‍,മാസ്സ് മറുപടി നല്‍കി റിമ കല്ലിങ്കൽ

Advertisement

നടി നിർമ്മാതാവ് ,ആക്ടിവിസ്റ് എന്നീ നിലകളിൽ തന്റെതായ വ്യക്തി മുദ്ര മലയാള ലോകത്തു സ്ഥാപിച്ച താരമാണ് റിമ കല്ലിങ്കൽ. സിനിമ ലോകത്തു നിന്ന് സ്ത്രീപക്ഷത്തു നിന്ന് അതിശക്തമായി സംസാരിക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി സ്ഥിരമായി പോരാടുകയും ചെയ്യുന്ന ഒരാളാണ് റീമ.അതുകൊണ്ടു തന്നെ ശക്തമായ സൈബർ ആക്രമണങ്ങൾക്കു താരം സ്ഥിരം ഇരയാവാറുമുണ്ട് . അടുത്തിടെ താരം പങ്ക് വെച്ച ഒരു ഫോട്ടോക്ക് ഒരാൾ പോസ്റ്റ് ചെയ്ത കമെന്റും അതിനു റിമ നൽകിയ മറുപിടിയും ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കാണാൻ ട്രാൻസ് ജേന്ദറിനെ പോലെ ഉണ്ടല്ലോ എന്നാണ് ഒരാളുടെ കമെന്റ് പ്രകോപനപരമായ മറുപിടി ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഏവരെയും അത്ഭുതപ്പെടുത്തി വളരെ മികച്ച ഒരു മറുപിടിയാണ് താരം നൽകിയത് ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’- തീർച്ചയായും താരത്തെ ഒന്ന് പ്രകോപിപ്പിക്കാൻ ശ്രമിച്ച ആൾക്ക് ഇതിലും നല്ലൊരു മറുപിടി ഇല്ല എന്നാണ് റീമയെ പിന്തുണച്ചു കൊണ്ട് മറ്റുള്ളവർ പറഞ്ഞത്.

നേരത്തെ റിമ കല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവും റഷ്യയിൽ തങ്ങളുടെ അവധിക്കാലം പങ്ക് വെക്കുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയും വിദ്വെഷ കമെന്റുമായി ചിലർ എത്തിയിരുന്നു.
പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്” എന്നതായിരുന്നു ഒരാൾ പോസ്റ്റ് ചെയ്ത കമെന്റ് ഇതിനും വാലേ ശാന്തമായി പ്കവമായി പോസിറ്റീവ് ആയി റിമ മറുപിടി പറഞ്ഞിരുന്നു

‘അതേ, ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ് അദ്ദേഹ. പക്ഷേഎന്നാല്‍, നമ്മളത് നിസ്സാരമായി കാണരുത്. എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം’ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച മറുപിടി എന്ന് റീമയെ പിന്തുണച്ചെത്തിയ പലരും പറയുന്നു.

Most Popular