മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണം,ഐശ്വര്യ റായ് ആണ് സൗന്ദര്യം മാത്രമാണ് അവർക്കുള്ളത് – ലോകപ്രശസ്ത നടന്റെ വിവാദപരാമര്‍ശം

Advertisement

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെ മകുടോദാഹരണമായാണ് പലരും താരത്തെ കാണുന്നത് . ബോളിവുഡിലെ സൂപ്പർ താരമായ നടി ബോളിവുഡ് ഇതിഹാസം അമിതാഭ്‌ ബച്ചന്റെ മകൻ അഭിഷേക് ബച്ചനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോൾ കുറെ കാലം മുന്നേ ഐശ്വര്യ റായ് യെ കുറിച്ച് ഒരു വിഖ്യാത താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാവുന്നത്. ഐശ്വര്യ റായി മോശം നടിയാണെന്ന് ലോക പ്രശസ്ത കൊമേഡിയന്‍ . റസല്‍ പീറ്റേഴ്സ് ആണ് ഐശ്വര്യ ഒരു മോശം നടിയാണെന്ന് തുറന്നടിച്ചത്. ഐശ്വര്യ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ റസലിന് നേരിടേണ്ടി വന്നത്.

ഈ സംഭവം നടക്കുന്നത് 2011 ലാണ്. ഇന്തോ-കനേഡിയന്‍ സിനിമയായ സ്പീഡി സിംഗ്സിന്റെ പ്രൊമോഷന് വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു റസല്‍. ഹോക്കി ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമഖത്തിലാണ് റസല്‍ ഐശ്വര്യക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. താന്‍ ബോളിവുഡിനെ വെറുക്കുന്നു. പാട്ടും ഡാന്‍സും നാടകീയമായ കരച്ചിലുമൊന്നും എനിക്ക് ഇഷ്ടമല്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു ബോളിവുഡ് സിനിമ പോലും കണ്ടിട്ടില്ല. ‘ എന്നായിരുന്നു റസല്‍ ബോളിവുഡിനെക്കുറിച്ച്‌ നടത്തിയ വിവാദമായ പരാമര്‍ശം.

പിന്നാലെയാണ് താരം ഐശ്വര്യക്കെതിരെ രംഗത്ത് വരുന്നത്.’ മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐശ്വര്യ. ബോളിവുഡില്‍ സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം സൂപ്പര്‍ സ്റ്റാര്‍ ആകാം എന്ന് അവര്‍ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്’. എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘അവള്‍ നല്ലൊരു നടിയായി മാറിയിട്ടില്ല. ഇപ്പോഴും കാണാന്‍ ഭംഗിയുണ്ട്. അത് മതിയാകില്ലേ ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി’ എന്നും റസല്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ നിരവധി സ്ത്രീ പക്ഷ സംഘടനകളാണ് റസലിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ അദ്ദേഹം മാപ്പുപറയാന്‍ തയ്യാറായില്ല.

Most Popular