കംപ്ലീറ്റ് ആക്ടറായ മോഹൻലാലിൻറെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍ ആരാണെന്നറിയാമോ?

Advertisement

മോഹൻലാൽ എന്ന അഭിനയ പ്രതിഭ മലയാള സിനിമ ലോകത്തിനു ഒരു മുതൽക്കൂട്ടാണ്. ഒരു പക്ഷേ ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു പ്രതിഭയുണ്ടോ എന്ന് നമ്മൾ സംശയിക്കേണ്ടതുണ്ട്. ഒരു പക്ഷേ മോഹൻലാലിൻറെ ഈ സ്വാഭാവികത കൊണ്ട് തന്നെയാകാം അദ്ദേഹത്തിന് ദി കമ്പ്ലീറ്റ് ആക്ടർ എന്ന ഒരു നാമധേയം മലയാളികൾ ചാർത്തിക്കൊടുത്തത്. എ കംപ്ലീറ്റ് ആക്ടര്‍’. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച് ഏവരുടെയും ഹൃദയത്തിലിടം പിടിക്കാന്‍ ലാലേട്ടനല്ലാതെ ആര്‍ക്കും സാധിക്കില്ല.ഏവരും ഇത്രയേറെ ആരാധനയോടെ നോക്കുന്ന ആ മനുഷ്യൻന്റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ടോ എന്ന ചോദ്യം ഒരിക്കൽ ഉയർന്നിരുന്നു.അതാരാണ് എന്ന ചോദ്യം ഒരിക്കൽ ഉയരുകയും ചെയ്തിട്ടുണ്ട് പക്ഷേ അതിനു ഉത്തരം നൽകേണ്ടത് സാക്ഷാൽ മോഹൻലാൽ തന്നെ ആണ്.

എന്നാൽ ഏവരുടെയും ആ സംശയത്തിന്റെ ഉത്തരം ഇപ്പോൾ എത്തിയിരിക്കുകയാണ് സാക്ഷാൽ ജഗതി ശ്രീകുമാറാണ് ലാലേട്ടന്റെ മനസ്സിലെ ആ കംപ്ലീറ്റ് ആക്ടര്‍.ഒരു പക്ഷേ നിങ്ങൾ ഞെട്ടിയേക്കാം ആ ആൾ ജഗതി ശ്രീകുമാർ ആണെന്ന് അറിയുമ്പോൾ.ഒരു പക്ഷേ ഏവരും അത് വല്ല ഇന്റർനാഷണൽ ആക്ടറേഴ്സ് ആണ് എന്ന സംശയം ഉണ്ടായേക്കാം എന്നാൽ ഹാസ്യനടൻ എന്ന ലേബലിൽ നിന്ന് ഒരു സ്വഭാവ നടനായും,വില്ലനായും കൊമേഡിയനായും ഒക്കെ തിളങ്ങിയ ജഗതി ശ്രീകുമാർ ഒരു അഭിനയ ചക്രവർത്തിയാണ്.

ഒരു പക്ഷേ മോഹൻലാലിനെ അങ്ങനെ ഒരു തിരിച്ചറിവിൽ എത്തിച്ചത് രണ്ടു പേരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാകാം. നിരവധി ചിത്രങ്ങളില്‍ ലാല്‍-ജഗതി കോംപിനേഷനുകള്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കിലുക്കം, യോദ്ധ പോലുള്ള ചിത്രങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മനസ്സില്‍ ചേര്‍ത്തു വയ്ക്കാവുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ലാല്‍- ജഗതി കോംപിനേഷന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് എല്ലാവരും.

Most Popular