നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചു. ആദ്യം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനാണ് ബിഗ് ബോസ് സാക്ഷിയായത്. രസകരമാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ പട്ടിക.

ഇപ്പോഴിതാ ആദ്യ എപ്പിസോഡിനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. എബ്രഹാം ജോണ്‍ എന്നയാളാണ് കുറിപ്പെഴുതിയത്. ആദ്യ ദിവസം കൊണ്ട് മത്സരാര്‍ത്ഥികള്‍ സൃഷ്ടിച്ച ഇംപ്രഷനെ കുറിച്ചാണ് എബ്രഹാം പോസ്റ്റില്‍ പറയുന്നത്. വൈറലാകുന്ന കുറിപ്പ് വായിക്കാം

ബിഗ് ബോസ് കണ്ടസ്റ്റന്റ്‌സ് ഒരു ഫസ്റ്റ് ഇംപ്രഷന്‍

1. നോബി മാര്‍ക്കോസ്

കോമഡി ഷോയിലൂടെ ഇഷ്ടമുള്ള വ്യക്തിയാണ്. നല്ല കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവുണ്ട് എന്നത് പ്ലസ് പോയിന്റായി കരുതുന്നു. സ്വഭാവം എങ്ങനെ എന്നത് തുടര്‍ന്ന് കാണാം.

2. ഡിംപിള്‍ ഭാല്‍ : വളരെ ട്രെയ്‌ന്ഡ് ആണ്. പൊതുവെ മെയില്‍ ഷോവനിസ്റ്റ് ആയ മലയാളിയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയല്ല എന്നത് ചലഞ്ചിങ്ങാകും. ഹൗസില്‍ ബിലോങ് ചെയ്യാന്‍ കഷ്ടപ്പെടും എന്ന് തോന്നുന്നു.

3. ഫിറോസ് : ഒരുപാട് സംസാരിച്ചും ഇടക്കിടെ അച്ചടി ഭാഷ ഉപയോഗിച്ചും വെറുപ്പിക്കുന്ന ചില ആള്‍ക്കാര്‍ പരിചയത്തിലുണ്ട്. അതിന്റെ തനി പകര്‍പ്പാണ് ഫിറോസ്.സംസാരം ഓവര്‍ കോണ്‍ഫിഡന്റ് ആയി തോന്നി. 100 ദിവസം സഹിക്കാന്‍ കഷ്ടപ്പെടും.

4. മണിക്കുട്ടന്‍ : കോണ്‍ഫിഡന്റ്. വെല്‍ പ്രിപ്പയര്‍ഡ്. എസ്റ്റാബ്ലിഷ്ഡ് ആയ നടന്‍ ആയതിനാല്‍ പിആര്‍ വര്‍ക്ക് നല്ല രീതിയില്‍ കാണും എന്നുറപ്പ്. ഇന്‍ട്രോയില്‍ ഇമോഷണല്‍ ആംഗിള്‍ പിടിച്ചത് കണ്‍വിന്‍സിങ് ആയി തോന്നിയില്ല.

5. മജിസിയ ഭാനു എ ഫ്രഷ് അഡിഷന്‍ ടു ദ ഹൗസ്. ഹൗസില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഉള്ള വ്യക്തി. കോണ്‍ഫിഡന്റ്. മോഹന്‍ലാലിനെ പുകഴ്ത്തി വെറുപ്പിച്ചില്ല. യാഥാസ്ഥിതിക മലയാളിയെ ഒരേസമയം പ്രീതിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും. 6. സൂര്യ മേനോന്‍ പൊട്ടന്‍ഷ്യല്‍ വില്ലത്തി ബോഡി ലാംഗ്വേജ്.

7. ലക്ഷ്മി ജയന്‍ വയലിനിലൂടെ ഇംപ്രസ് ചെയ്തു. തീര്‍ച്ചയായും ടാലന്റുണ്ട്. ഇന്‍ട്രോ ജനുവിന്‍ ആയി തോന്നി.

8. സായി മമ്മൂക്കയെപ്പോലെ ഡാന്‍സ് കളിക്കണ മച്ചാന്‍. ശബ്ദവും ബോഡിയും മൊത്തം വൈബ്രേറ്റ് മോഡ്. ഫസ്റ്റ് ഇംപ്രഷനില്‍ പാവം എന്നു തോന്നി.

9. അനൂപ് സ്‌കിപ്പ് ചെയ്ത ഇന്‍ട്രോ. വഴിയേ കാണാം.

10. അഡോണി ജോണ്‍ അല്‍പം വ്യത്യസ്തമായ പ്രൊഫൈല്‍. ലൈഫില്‍ കണ്ട ഒരു പാട് പേരുടെ ബോഡി ലാംഗ്വേജ് ആണ്.

11. റംസാന്‍ മുഹമ്മദ് തനി ടീനേജര്‍. ഡീസന്റ് ഡാന്‍സര്‍. പക്വതയില്ലായ്മ പ്രശ്‌നമാകാന്‍ സാധ്യതയുണ്ട്.

12. ഋതു മന്ത്ര (പുല്ല്… ‘ഋ’ അടിക്കാന്‍ പെട്ട പാട് ) വെല്‍ ട്രെയ്‌ന്ഡ് ആയ ഏതൊരു വ്യക്തിയെയും പോലെ ഇമോഷണല്‍ ആംഗിള്‍ ഇറക്കിയ ഇന്‍ട്രോ. പ്രൊഫൈല്‍ കൊള്ളാം. ഇന്ററസ്റ്റിംഗ് ആയ കണ്ടസ്റ്റന്റ് ആയി മാറാന്‍ സാധ്യത കാണുന്നു.

13. സന്ധ്യ മോഹന്‍ വീണ്ടും ഒരു ഫ്രഷ് പ്രൊഫൈല്‍. മറുനാടന്‍ മലയാളി, ക്ലാസിക്കല്‍ ഡാന്‍സര്‍.

14. ഭാഗ്യലക്ഷ്മി ഹേറ്റേഴ്‌സിനെയും കൊണ്ട് ഹൗസില്‍ കേറുന്ന വ്യക്തി. ധാരാളം മിസോജിനിസ്റ്റ് ട്രോളുകള്‍ നേരിടാന്‍ സാധ്യത കാണുന്നു. പൊതുവെ ഒരു പുതുമയുള്ള സീസണായി തോന്നി. കഴിഞ്ഞ സീസണിലെ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാകണം കണ്ടസ്റ്റന്റിന്റെ ആവറേജ് പ്രായം നന്നേ കുറവാണ്. ഹൗസിന്റെ ഇന്റീരിയറും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇനിയുള്ളത് മുന്നോട്ടുള്ള ഗെയിംസിനെയും പ്രേക്ഷകനെയും അനുസരിച്ചിരിക്കും.

Most Popular

പ്രഭാസിന്റെ 300 കോടി ബഡ്ജറ്റ് ചിത്രം, നായിക ദീപിക പദുക്കോണിന്റെ ശമ്പളംഞെട്ടിക്കുന്നത് എത്രയാണെന്ന് അറിയാമോ?

പൊതുവേ സിനിമ മേഖലയിൽ നടന്മാരെ അപേക്ഷിച്ചു കൂടുതൽ പ്രതിഫലം നടന്മാർക്കാണ്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിവിടങ്ങളിലാണ് നടിമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്. പക്ഷേ മോളിവുഡിലെ മുൻനിര അഭിനേതാക്കൾക്ക് പോലും മേൽപറഞ്ഞ സിനിമ...

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...

ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ്...

‘ഫെമിനിസ്റ്റാവരുത്, ആളുകള്‍ വെറുക്കും’; റിമയ്ക്കും രമ്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന് താഴെ കമെന്റിട്ടു ആരാധകന്‍; മറുപടി നല്‍കി നവ്യ. എന്തുകൊണ്ട് ഫെമിനിസ്റ്റുകളായാൽ വെറുക്കപ്പെടും ?

മലയാളികളുടെ എക്കാലത്തെയും പ്രീയങ്കരികളായ നായിക നടിമാരിൽ മുൻനിരയിലാണ് നവ്യയുടെ സ്ഥാനം.വിവാഹത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്ന് പിൻവാങ്ങിയ താരം വീണ്ടുമൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് . വികെ പ്രകാശ് സംവിധാനം ചെയ്യുന്ന...