വൈറലായ മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ നവീന്റെ വിഷമവും ഒമർ ലുലുവിന്റെ പോസ്റ്റും

ഒറ്റ ഡാൻസ് വീഡിയോയിലൂടെ കേരളത്തിലൊട്ടാകെ പ്രശസ്തയായ മെഡിക്കൽ വിദ്യാർത്ഥികളാണ് നവീൻ റസാഖും ജാനകിയും. തങ്ങളുടെ കോളേജിൽ പഠനത്തിന്റെ ഇടവേളയിൽ ഇരുവരും തമാശക്കായി ചെയ്ത ചെയ്ത ഡാൻസ് വീഡിയോ ആണ് അവർ പോലും പ്രതീക്ഷിക്കകത്തെ വൈറലായത്. ഏത് നല്ല കാര്യം സംഭവിച്ചാലും അതിനു പിറകെ അതിലെന്തെങ്കിലും നെഗറ്റീവ് കണ്ടെത്തുക എന്നത് മലയാളികളുടെ പൊതു സ്വൊഭാവമാണ്. ഇവിടെയും അതിനു മാറ്റം ഉണ്ടായില്ല. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചു ചെയ്ത വീഡിയോ കണ്ടപ്പോൾ ഒരു വിഭാഗം ആൾക്കാർ ഇരുവരുടെയും ജാതിയും മതവും തിരിച്ചു ലവ് ജിഹാദും തീവ്രവാദവുമൊക്കെയായി എത്തി. എന്നാൽ ഭൂരിപക്ഷ സമൂഹം മികച്ച പിന്തുണ ഇരുവർക്കും നൽകിയത് വലിയ ആശ്വാസമായിരുന്നു.

ഇപ്പോൾ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫിക്കേഷൻ സംബന്ധിച്ചു സംവിധായകൻ ഒമർ ലുലു ഇട്ട രസകരമായ പോസ്റ്റ് ആണ് വൈറലായിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇരുവരും വളരെ പെട്ടന്ന് താര പരിവേഷത്തിൽ എത്തി ചേർന്നിരുന്നു. പല ചാനലുകളും ഇവരെ വെച്ച് പ്രോഗ്രാമുകൾ ചെയ്തിരുന്നു. അങ്ങാണ് ഇരുവരുടെയും ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ ഫോള്ളോവെഴ്സിന്റെ എണ്ണം കുതിച്ചുയർന്നിരുന്നു.എന്നാൽ വെരിഫിക്കേഷൻ വേണ്ടി സമീപിച്ചപ്പോൾ ജാനകിക്കു മാത്രമേ ഇൻസ്റ്റാഗ്രാം വെരിഫിക്കേഷൻ ലഭിച്ചുള്ള. ഇതേ തുടർന്ന് നവീൻ പോസ്റ്റ് ചെയ്ത രസകരമായ ഒരു കമെന്റ് ആണ് ഒമർ ലുലു പങ്ക് വെച്ചത്.

ഒമറിന്റെ പോസ്റ്റ് ഇങ്ങനെ

ഞങ്ങൾ ആണുങൾ എന്താ ബോളന്മാറാ ?
മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും ഇൻസ്റ്റാഗ്രാം വെരിഫികേഷൻ സംബന്ധിച്ച് ഇട്ട പോസ്റ്റിൽ ഇൻസ്റ്റയിൽ നവീന്റെ കമ്മന്റ് ആണ്.ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാൾക്ക് മാത്രം അംഗീകാരം കൊടുക്കുന്നത്‌ കഷ്ടമാണ്, അതും ഫോളോവേഴ്സും സെർച്ചും എല്ലാം ഒരുപോലെ കിട്ടിയട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കർ അണ്ണാ ആൺ പെൺ വ്യത്യാസം ഇല്ലാതെ👫. #butyzukerbuty #JusticeForBoys

Most Popular

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും അശ്വതി ശ്രീകാന്ത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ അശ്‌ളീല ചുവയോടു കൂടി കമെന്റ് ചെയ്തയാൾക്ക് കിടിലൻ മറുപിടി കൊടുത്തു താരമായിരിക്കുകയാണ് പ്രശസ്ത അവതാരികയും നദിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.ഇപ്പോൾ ആ മെസ്സേജ്...

തങ്ങൾ നായകാരായുള്ള സിനിമ പൂർത്തിയാക്കാൻ ആടു മോഷണം തൊഴിലാക്കി; സിനിമാ നടന്മാരായ സഹോദരങ്ങള്‍ പിടിയിൽ

തമിഴ് നാട്ടിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു വാർത്ത ആണ് വരുന്നത്. തങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പിതാവ് ഒരു സിനിമ എടുക്കുന്നു പക്ഷേ സാമ്പത്തിക ബാധ്യത മൂലം ചിത്രം പാതിയിൽ...

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...