ചെളിയിൽ കുഴഞ്ഞു മനോഹരമായ ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് – ചിത്രങ്ങൾ വൈറൽ

Advertisement

ഓരോ ദമ്പതികളും ആ ഒരുമനോഹരമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടനായി ഇപ്പോൾ വലിയ പരീക്ഷണങ്ങൾ ആണ് നടത്തുന്നത് ആ ചിത്രങ്ങൾ കൂടുതൽ മനോഹരമാകുന്നതിനും തങ്ങളുടെ ബിഗ് ഡേ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാക്കി മാറ്റാൻ അവർ എന്ത് ബുദ്ധിമുട്ടും സഹിക്കും. പലരും പെട്ടന്ന് വൈറലാകാൻ വേണ്ടി സിനിമ താരങ്ങളേക്കാൽ ഗ്ലാമറസായി എത്താറുണ്ട്. അത്തരത്തിലുള്ള സേവ് ദി ഡേറ്റ് നു വലിയ വിമർശനങ്ങളും നേരിടുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ ദമ്പതികൾ പലരും ഇതൊന്നും വലിയ കാര്യമാക്കാറില്ല. ഇപ്പോൾ വൈറലാവുന്നത് അത്തരത്തിലൊരു വേറിട്ടൊരു പരീക്ഷണം നടത്തിയ ദമ്പതികളായ ജോസും അനീഷയുമാണ്.

അവരുടെ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ട് അവിസ്മരണീയവും അത്തരത്തിലുള്ളതുമായിരിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ ഇപ്പോൾ, ഈ ഫോട്ടോഷൂട്ട് ചർച്ചാവിഷയമായി മാറിയിരിക്കുന്നു, ഇത് ദമ്പതികൾക്ക് മാത്രമല്ല, കുടുംബത്തിനും ഒരു ഓർമ്മയായി തുടരും എന്നതിൽ ഒരു മാറ്റവുമില്ല. ഈ ചിത്രീകരണത്തിന് നേതൃത്വം നൽകിയ ഫോട്ടോഗ്രാഫർ ബിനു സീൻ ഫോട്ടോഗ്രാഫിയാണ്, “മഡ് ലവ് ♥ ️ എന്നാണ് ഇതിനു നൽകിയ അടിക്കുറിപ്പ്.

ജോസും അനീഷയുമാണ് ഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ദമ്പതികൾ. മികച്ച ചിത്രം നേടാൻ എന്തും ചെയ്യാൻ അവർ തയ്യാറായിരുന്നു എന്ന് ഫോട്ടോ ഗ്രാഫറും പറയുന്നു. ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് ഇരുവരും ശെരിക്കും അദ്വാനിച്ചു എന്ന് അദ്ദേഹം പറയുന്നു
ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? നിങ്ങൾക്ക് ശ്രമിക്കണോ? ഇത്തരത്തിൽ വൈറലാകുന്ന ആദ്യ ഫോട്ടോഷൂട്ട് ഇതല്ല, ഇതിന് മുമ്പ് അവ ധാരാളം ഉണ്ട്.

Most Popular