വിജയ് ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഏറ്റവും പുതിയ വിജയ് ചിത്രം മാസ്റ്റർ നാളെ റിലീസ് ആവുകയാണ്. പക്ഷേ എല്ലാ സന്തോഷവും തല്ലിക്കെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളും ഓൺലൈനിൽ ലീക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഓൺലൈൻ വഴി ലഭിക്കുന്ന രംഗങ്ങൾ ഒന്നും ഒരു കാരണവശാലും കൈമാറ്റം ചെയ്യരുത് എന്നാണ് അണിയറ പ്രവർത്തകരുടെ അപേക്ഷ
തിയ്യേറ്ററില്‍ സിനിമ വരുന്നത് വരെ ക്ഷമിക്കാന്‍ ട്വീറ്റിലൂടെ സംവിധായകന് അഭ്യര്‍ത്ഥിച്ചു. പ്രിയപ്പെട്ടവരെ, മാസ്റ്റര്‍ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒന്നര കൊല്ലത്തെ കഷ്ടപ്പാടുകള്‍ക്കൊടുവിലാണ്. അതില്‍ ഞങ്ങള്‍ക്കുളളത് നിങ്ങള്‍ തിയ്യേറ്ററുകളില്‍ തന്നെ സിനിമ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. മാസ്റ്ററിന്റെതായി ചോര്‍ന്ന ക്ലിപ്പുകള്‍ ലഭിക്കുകയാണെങ്കില്‍ ദയവ് ചെയ്ത് അത് പങ്കുവെക്കാതിരിക്കുക.
നിങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി, എല്ലാവര്ക്കും സ്നേഹം. ഇനി ഒരു ദിവസം കൂടിയേ ഉളളൂ. പിന്നെ മാസ്റ്റര്‍ നിങ്ങളിലേക്ക്. ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു. സംവിധായകന് പിന്നാലെ മാസ്റ്റര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍ ഹൗസായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സും ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്തു. മാസ്റ്ററിന്റെതായി ചേര്‍ന്ന ഉളളടക്കം കൈമാറോനോ പങ്കിടാനോ പാടില്ലെന്നാണ് ഇവരുടെ ട്വീറ്റില്‍ പറയുന്നത്.ചോര്‍ന്ന വീഡിയോ ക്ലിപ്പുകള്‍ കൈമാറുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മാസ്റ്റര്‍ ടീം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുളള എന്തെങ്കിലും നിങ്ങള്‍ കണ്ടാല്‍ ദയവായി ഞങ്ങള്‍ക്ക് അത് റിപ്പോര്‍ട്ട് ചെയ്യുക. report@blockxpiracy.com എന്നതിലേക്ക്. എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ട്വീറ്റ് ചെയ്തു.
അതേസമയം അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ തമിഴ് സിനിമാലോകവും പൈറസിക്കെതിരെ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയിരുന്നു. സംവിധായകന് കാര്‍ത്തിക്ക് സുബ്ബരാജ്, നടന് അരുണ്‍ വിജയ് ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരാണ് മാസ്റ്റര്‍ ടീമിന് പിന്തുണ അറിയിച്ച് എത്തിയത്. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കേണ്ടി വന്നു.വൻ താരനിരയോടെ ആണ് ചിത്രം എത്തുന്നത് .വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് മാളവിക മോഹനൻ ആൻഡ്രിയ ജെർമിയ തുടങ്ങിയ താര നിരയാണ് ചിത്തത്തിലുള്ളത്.