എനിക്ക് നയന്‍താരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്; തുറന്നു പറഞ്ഞു കാമുകന്‍ വിഘ്‌നേഷ് ശിവന്‍

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നയൻതാര. ജയറാം ചിത്രം മനസിനക്കരയായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടി ഇപ്പോൾ കൂടുതലും സജീവം തമിഴ് സിനിമകളിൽ ആണ്. വിവാദങ്ങളോടെ ആയിരുന്നു നയൻസിന്റെ തമിഴ് സിനിമ പ്രവേശം തന്നെ . കൂടുതൽ താരത്തിന്റെ പ്രണയങ്ങളായിരുന്നു വിവാദ വിഷയം ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ വിശേഷങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. വര്‍ഷങ്ങളായി പ്രണയത്തിലായ ഇരുവരും ഒരുമിച്ചാണുള്ളത്. ഇരുകുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. യാത്രകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിഘ്‌നേഷിനൊപ്പം നയന്‍സ് കൊച്ചിയില്‍ എത്തിയിരുന്നു ഇത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങുന്ന താരങ്ങളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നയന്‍താരയുടെ മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും ചെന്നൈയിലേക്ക് തന്നെ തിരികെ പോവുമെന്നാണ് അറിയുന്നത്.

ഇപ്പോൾ നയന്‍താരയെ കുറിച്ച്‌ കാമുകൻ വിഘ്‌നേഷ് പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയായിരുന്നു വിഘ്‌നേഷ്. അതിൻഡ്യയിൽ നയന്താരയിൽ ഏറ്റവും ആകർഷണം തോന്നിയ കാര്യം എന്ത് എന്ന ചോദ്യത്തിന് തനിക്കേറ്റവും ആകര്‍ഷണം തോന്നിയ കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ‘നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്’. ആരാധകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട ഫോട്ടോയും വിഘ്‌നേഷ് പങ്കുവെച്ചിരുന്നു.

Most Popular

സ്വപ്ന സുന്ദരി ആമി ജാക്‌സന്റെ ‘അമ്മ മകളെക്കാൾ അതീവ സുന്ദരിയാണ്,ഇതാണ് അതിനുള്ള തെളിവ്.

“മദ്രസപട്ടണം” എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബ്രിട്ടീഷ് നടി ആമി ജാക്സൺ അതിശയകരമായ രൂപവും മികച്ച അഭിനയ നൈപുണ്യവും കൊണ്ട് ആരാധകർക്കിടയിൽ പ്രത്യേക സ്ഥാനം നേടി. "തങ്കമഗൻ", "2.0" തുടങ്ങിയ സിനിമകളിലെ...

അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?’; കിടിലൻ മറുപടിയുമായി താരം

പൊതുവേ സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും നർമ്മത്തിൽ ചാലിച്ച് പങ്ക് വെക്കുന്ന വ്യക്തിയാണ് നടൻ അജു വര്ഗീസ്.താരത്തിന്റേതായി ചിത്രമാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962'. ഈ സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം...

ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി – മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിയ്ക്കുന്ന ജെബി ജംഗ്ഷനില്‍ അതിഥിയായി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും എത്തിയിട്ടുണ്ട് അവിടെ വച്ച് പലപ്പോളും സിനിമയുടെ അണിയറയിൽ നടക്കുന്ന പല കാര്യങ്ങളും...

ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ...