കാമുകിയുടെ വാ മൂടി കാറിനു മുകളിൽ കെട്ടി വെച്ച് കാമുകന്റെ കാറോട്ടം – കാരണം അറിഞ്ഞാൽ ആരും ഞെട്ടും

162

ഒരു റഷ്യൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ബ്ലോഗറുമായ സെർജി കോസെങ്കോ കാമുകിയെ മേൽക്കൂരയിൽ കെട്ടിയിട്ട് ബെന്റ്‌ലി ഓടിക്കുന്നതിന്റെ വീഡിയോ കണ്ടതോടെ ഇന്റർനെറ്റ് ലോകം ഇപ്പോൾ ഞെട്ടലിലാണ് . സോഷ്യൽ മീഡിയയിൽ വൈറലായ വിചിത്രമായ സ്റ്റണ്ടിലൂടെ സെർജി കോസെൻകോ ഏവരെയും അമ്പരപ്പെടുത്തിയിരിക്കുകയാണ്. ഈ വിചിത്രമായ വീഡിയോ ഇയാൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അവൻ തന്റെ കാമുകിയുമായി മോസ്കോ നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന വിചിത്രമായ സ്റ്റണ്ട് വീഡിയോ ഈവർക്കുമായി ഷെയർ ചെയ്തിട്ടിക്കുകയാണ്.

മെറ്റാലിക് ഗ്രീൻ ബെന്റ്ലി യുടെ മേൽക്കൂരയിൽ തന്റെ കാമുകിയെ വച്ച് കെട്ടി കാറിനുള്ളിലിരിക്കുന്ന അയാളുടെ ഏ അവളുടെ കയ്യുമായി വിലങ്ങുപയോഗിച്ചു ബന്ധിപ്പിച്ചിരിക്കുന്നു. .കാമുകിയായ ഇലോനയെ മേൽക്കൂരയിൽ വായ അടച്ചുവച്ച് ടേപ്പ് ചെയ്തു വച്ചിരിക്കുകയാണ്. വീഡിയോ കണ്ട് പലരും ഞെട്ടിയപ്പോൾ മറ്റുള്ളവർ അവരുടെ ആശങ്ക പ്രകടിപ്പിച്ചു. “എന്ത് അസംബന്ധമാണിത് ന്നാണ് ഒരാൾ ചോദിച്ചത്” , “തീർച്ചയായും നിങ്ങൾ മഹാനാണ്, എനിക്ക് ഇലോനയോട് സഹതാപം തോന്നുന്നു.”എന്നാണ് വേറൊരാളുടെ ഭാഷ്യം

ദമ്പതികൾ ഒരുമിച്ച് ചെയ്യുന്ന ഒരു ‘വിശ്വാസ പരിശോധന’ മാത്രമാണ് ഈ പ്രവൃത്തി എന്ന് കമന്റസ് വിഭാഗത്തിൽ കൊസെൻകോ പിന്നീട് വിശദീകരണം നൽകി.

റഷ്യൻ ട്രാഫിക് പോലീസ് ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു. “മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റിലെ ജീവനക്കാർ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ വസ്തുത പരിശോധിച്ചു വരികയാണ് , അതിൽ ഒരു പെൺകുട്ടിയെ ചലിക്കുന്ന കാറിന്റെ മേൽക്കൂരയിൽ കെട്ടിയിട്ടിരിക്കുന്നു,” മോസ്കോ സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടറേറ്റ് പറഞ്ഞു.

വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ബെന്റ്ലി കോസെൻകോയുടേതല്ലെന്ന് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു. കടം വാങ്ങിയ കാറിന് വാസ്തവത്തിൽ, പിഴ അടയ്ക്കാത്ത 68 ടിക്കറ്റുകൾ ഉണ്ട്.