പരശുരാമൻ വെട്ടിക്കൂട്ടിയ വെട്ടിക്കോട്

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.
നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.അനന്തന്റെ പുറത്ത് മഹാവിഷ്ണുശയിക്കുന്നുവെന്നാണ് വിശ്വാസം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യങ്ങൾ ചേർന്ന സങ്കൽപ്പത്തിലാണ് അനന്തശേഷന്റെ പ്രതിഷ്ഠ.പരമശിവനോടൊപ്പം അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ.അതുകൊണ്ടു തന്നെ ഭക്തജനങ്ങൾ തേവാരപ്പുരയും നിലവറയും സന്ദർശിക്കുന്ന ആചാരവുമുണ്ട്.


ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ബ്രാഹ്മണകുടുംബത്തിന് പൂജയ്ക്ക് അധികാരവും നൽകി.കന്നിമാസത്തിലെ “വെട്ടിക്കോട് ആയില്യം” ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ്.
സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ ആറ് ഏക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഇവിടുത്തെ സർപ്പക്കാവിൽ നാഗരാജാവുംനാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകൾ.ഇവിടെ പാമ്പുകളോടൊപ്പംധാരാളം പക്ഷികളും കാണപ്പെടുന്നു.
പരശുരാമൻ മണ്ണ് വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചുവെന്നും അതുകൊണ്ടു തന്നെ വെട്ടിക്കോട് എന്ന് പേരു ലഭിച്ചുവെന്നുമാണ് ഇവിടുത്തെ ഐതിഹ്യം.


ആദ്യത്തെ നാഗരാജാ ക്ഷേത്രമായതിനാൽ ഈ ക്ഷേത്രത്തിന് ആദിമൂലം എന്നും പേരുണ്ട്.മഹാവിഷ്ണുവിന്റെ ശയനവും വിഷ്ണുസർപ്പവും ആയ അനന്തനെ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി താന്ത്രികർ വിശ്വസിക്കുന്നു.( പോസ്റ്റ് വായിച്ച ശേഷം ദയവായി ഷെയര്‍ ചെയ്യുക മറ്റുള്ളവരും അറിയട്ടെ ഈ കഥ)

TEMPLE CONTACT&DETAILS

By road:
Devotees coming from Thiruvananthapuram and Eranakulum via NH47 after reaching the K.S.R.T.C Bus Station at Kayamkulam, should take the eastward going Kayamkulam-Punaloor road and after traveling 11 km would reach the temple.

Devotees coming from Main Central (M.C.) road can reach the Adoor K.S.R.T.C Bus Station and from there travel 17 km westward to reach the temple via the Punaloor-Kayamkulam route.

By rail:
Nearest railway station: Kayamkulam, Mavelikkara and Chengannoor.

By Air:
Nearest airport: Thiruvananthapuram International Airport and Cochin International Airport.

Address
Vetticode Sree Nagaraja Swamy Temple
Vetticode P.O.
Pallickkal
Alappuzha
Pin – 690 503
Tel: +91-479-2339933, 2115585, 3292544

Most Popular

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...

മോഹൻലാൽ ചിത്രം മരക്കാരെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി വിജയ് ആരാധകർ

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

താരത്തെ സ്‌ക്രീനില്‍ കണ്ടതും ‘തലൈവ’ എന്നലറി വിളിച് വിജയ്! വിജയ്‌യുടെ ഇഷ്ട നടന്‍ ഈ യുവതാരം!

തമിഴ് ആരാധകരുടെ പ്രീയപ്പെട്ട ദളപതിയാണ് വിജയ് ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും അങ്ങനെ തന്നെ . സിനിമ താരങ്ങൾക്കു പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയ്‌യുടെ പ്രിയപ്പെട്ട താരങ്ങളിലൊന്ന് ഒരു ബോളിവുഡ്...

ഇന്നത്തെ ഈ അഭിരാമിക്ക് ആ സിനിമയോട് ഒരിക്കലും യോജിക്കാനും അങ്ങാണ് ഒരു വേഷം ചെയ്യാനും കഴിയില്ല

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് ഒരു കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. 1999 ൽ ജയറാമും അഭിരാമിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്....