പ്രിയപ്പെട്ട രമേശൻ നായർ, ഞാൻ എന്താണ് കേൾക്കുന്നത് ? ഹൃദയഹാരിയായ കുറിപ്പുമായി ബാലചന്ദ്രമേനോൻ

പ്രശസ്ത മലയാളം കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു.150 ലധികം മലയാള സിനിമകൾക്കും ഡസൻ കണക്കിന് ഭക്തി ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ച എസ്. രമേശൻ നായർ ഇന്ന് (വെള്ളിയാഴ്ച) കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 73 ആം വയസ്സിൽ. കാൻസർ ബാധിതനായ അദ്ദേഹം അടുത്തിടെ കോവിഡിന് പോസിറ്റീവ് ആയിരുന്നു.

എം.ജി രാധാകൃഷ്ണൻ, ജോൺസൺ, ഔസേപ്പച്ചൻ, ബേബി ഇഗ്നേഷ്യസ്, രവീന്ദ്രൻ, ശ്യാം തുടങ്ങിയ സംഗീതജ്ഞർക്കായി ഹിറ്റ് ഗാനങ്ങൾ രചിച്ച നായർ മലയാള സിനിമ ഗാനരചനയിൽ മുഖ്യ പങ്കുവഹിച്ചു. 1985 ൽ ‘പത്താമുദയം’ എന്ന ചിത്രത്തിന് ഗാനങ്ങൾ രചിച്ചാണ് അദ്ദേഹം മലയാള സിനിമയിൽ പ്രവേശിച്ചത്.ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചങ്ങളുമായി അദ്ദേഹത്തിന്റെ പ്രീയ സഹപ്രവർത്തകർ എത്തുകയാണ്. നടൻ ബാലചന്ദ്രമേനോൻ തന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയ ഹൃദയഹാരിയായ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ട രമേശൻ നായർ,
ഞാൻ എന്താണ് കേൾക്കുന്നത് ?
ഞാൻ എവിടെ…എങ്ങിനെ തുടങ്ങാൻ ?
വർഷങ്ങൾക്ക് മുൻപ് എന്റെ ചെവിയിൽ വന്നു വീണ ഒരു പതിഞ്ഞ ശബ്ദം …
“മേന്നേ ….ഞാൻ രമേശൻ നായർ …..തൃശൂർ ആകാശവാണിയിൽ നിന്നും വിളിക്കുന്നു” .
അത് പിന്നെ എങ്ങനൊക്കെയോ ….ഇങ്ങനെയൊക്കെയായി ….സിനിമയിലെ എന്റെ പല ‘വിശേഷ സംരംഭങ്ങൾക്കും’ താങ്കൾ എന്റെ ഒരു നല്ല കൂട്ടാളിയായി ….
‘ആദ്യത്തതെന്തും പ്രിയപ്പെട്ടതാണ് ‘എന്ന എന്റെ “ഞങ്ങളുടെ കൊച്ചു ഡോക്ടർ ” എന്ന സിനിമയിലെ ഡയലോഗ് പ്രകാരം എനിക്ക് താങ്കൾ പ്രിയപ്പെട്ടവനാണ് രമേശൻ നായർ…
ഞാൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ‘കുറുപ്പിന്റെ കണക്കു പുസ്തകം’ എന്ന ചിത്രത്തിന്റെ ഗാന രചയിതാവ് എന്ന നിലയിൽ …..
എന്റെ 25 – മതു ചിത്രമായ “അച്ചുവേട്ടന്റെ വീട് ” എന്ന ചിത്രത്തിൽ ആകെ ഒരു പാട്ടേ ഉണ്ടായിരുന്നുള്ളു …
“ചന്ദനം മണക്കുന്ന പൂന്തോട്ടം ..
ചന്ദ്രിക മെഴുകിയ മണിമുറ്റം …..
ഉമ്മറത്തമ്പിളി നിലവിളക്ക് ..
ഉച്ചത്തിൽ സന്ധ്യക്ക്‌ നാമജപം ….
ഹരി നാമ ജപം ….”
കുടുംബ സിനിമയുടെ വക്താവ് എന്നെ നിലയിൽ ഞാനും കുടുംബസ്നേഹികൾ എന്ന നിലയിൽ നിങ്ങളുമൊക്കെ ഒരേ പോലെ നെഞ്ചിലേറ്റിയ ഈരടികൾ ….
‘റോസസ് ദി ഫാമിലി ക്ലബ്ബ്’ എന്ന എന്റെ കുടുംബ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ രമേശൻ നായർ പങ്കെടുത്തപ്പോൾ ഞാൻ പറഞ്ഞു …. “നിങ്ങൾ എഴുതിയ പോലെ , അതായത്‌ ..
മക്കളീ വീട്ടിൽ മയിൽ‌പ്പീലി മെത്തയിൽ …..
മൈഥിലിമാരായ് വളരേണം…. “‘
എന്ന ആശയം തന്നെയാണ് ഞങ്ങൾ ഈ ക്ലബ്ബിലൂടെ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത് .
ഞങ്ങളുടെ ക്ലബ്ബിന്റെ ‘ ദേശീയ ഗാനവും ‘ ഇത് തന്നെ ….
നിറഞ്ഞ പുഞ്ചിരിയോടെ താങ്കൾ എന്റെ കൈത്തലം സ്നേഹപൂർവ്വം അമർത്തിപ്പിടിച്ചതും എന്റെ ഓർമ്മ ….
ഞങ്ങളുടെ കൊച്ചു ഡോക്ടർ , സുഖം സുഖകരം, ഏപ്രിൽ 19 എന്നീ ചിത്രങ്ങളിലും താങ്കളുടെ പങ്കാളിത്തമുണ്ടായിരുന്നു ..
അതു കൊണ്ടും തീർന്നില്ല…
എനിക്ക് ആദ്യമായി ദേശീയ പുരസ്ക്കാരം നേടിത്തന്ന “സമാന്തരങ്ങൾക്കായും ” നാം ഒടുവിൽ ഒത്തു കൂടി …
“ഒന്നാം കടൽ നീന്തിയോരമ്പിളി …
എന്നോടൊരു കാരിയം ചൊല്ലു നീ ….”
അങ്ങിനെ സംഗീത സംവിധായകനായി രണ്ടാമതൊരിക്കൽ കൂടി താങ്കൾക്കൊപ്പം കൈ കോർക്കാൻ കഴിഞ്ഞത് ഒരു നല്ല അനുഭവമായിരുന്നു …
പിന്നെയും പലതും നാം മനസ്സിൽ കണക്കു കൂട്ടിയിരുന്നു ….പക്ഷെ…
ഇനി എന്തെഴുതാൻ ? എന്തിനെഴുതാൻ ?
“ചന്ദനം മണക്കുന്ന പൂന്തോട്ടത്തിന്റെ കാവൽക്കാരാ ….”
ആ ‘മണമാണ് ‘നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഏറ്റവും അമൂല്യമായ നിധി …
പ്രണാമം !!! 🙏

Most Popular

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്....

മേപ്പടിയാന് വേണ്ടിയുള്ള മുന്നൊരുക്കം 5 കിലോ കുറച്ചു ഉണ്ണി:ഒപ്പം തന്റെ ആഹാര രീതിയും വ്യായാമ ക്രമവും പങ്ക് വെച്ച് താരം.

ന്യൂ ഇയർ എന്നാൽ മിക്ക ആളുകൾക്കും പുതിയ സ്വയം മെച്ചപ്പെടുത്തൽ തീരുമാനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചിട്ടു അത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നവർക്ക് ഒരു പ്രചോദനമാകുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ...

വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം...

മലയാളത്തിന്റെ സ്വന്തമാണിവൾ മലയാളികൾക്ക് ഏറെ പ്രീയങ്കരി ആരാണിവർ അറിയാമോ ?

വളരെ ചെറുപ്രായം മുതൽ മലയാളികളുടെ കൺമുന്നിൽ ഈ പെൺകുട്ടിയുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ പ്രശസ്ത ഗായിക സുജാത. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ...