അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു, എന്നാല്‍ ഏറ്റവും ശക്തമായി എതിർത്ത് അമ്മയായിരുന്നു ; ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് മനസ്സ് തുറക്കുന്നു.

പൊതുവേ സിനിമ താരങ്ങളുടെ മക്കൾ സിനിമയിലേക്കെത്തുക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്.പക്ഷേ കൂടുതലും നടന്മാരുടെ മക്കൾ ആണ് അങ്ങനെ ചെയ്യാറ് പക്ഷേ ഈ ഇടയായി നടിമാരും തങ്ങളുടെ മക്കളെ സിനിമയിലേക്ക് എത്തിക്കുകയാണ്. അനഗ്നെ വീണ്ടും ഒരു താര പുത്രി കൂടി സിനിമയിലേക്കെത്തുകയാണ്. ടെലിവിഷൻ സീരിയലിൽ കൂടി സിനിമയിലേക്ക് എത്തി തന്റേതായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ സൃഷ്ടിച്ച ആശാ ശരത്തിന്റെ മകൾ ഉത്തരയാണ് ഇപ്പോൾ സിനിമയിലേക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്‌കാരം നേടിയ കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖെദ്ദ. ഈ ചിത്രത്തിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം. ഇപ്പോള്‍ അഭിനയ രംഗത്തേക്ക് എത്തിയതിനെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് ഉത്തര.

ഉത്തരയുടെ വാക്കുകള്‍ ഇങ്ങനെ;

അമ്മയുടെ സിനിമകള്‍ കാണുമ്ബോഴൊക്കെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്ബോഴെല്ലാം അമ്മയാണ് എതിര്‍ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഇപ്പോള്‍ വളരെ യാദൃശ്ചികമായിട്ടാണ് ‘ഖെദ്ദ’യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണില്‍ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു.

ഞാന്‍ ദുബായിലായിരുന്നു എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടില്ല. നാട്ടിലെത്തിയത് ഭാഗ്യമായി. ഈ ചിത്രത്തില്‍ അമ്മയും ഞാനും അമ്മയും മകളുമായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. സംവിധായകന്‍ മനോജേട്ടന്‍ എന്നോട് ചോദിച്ചു ‘അമ്മയോടൊപ്പം അഭിനയിച്ചുകൂടെ’. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത്. അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല. തീരുമാനം എന്റേത് മാത്രം. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത്.

വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തില്‍ എനിക്കുള്ളത്. അഭിനയിക്കുമ്ബോള്‍ അമ്മ എനിക്ക് ആര്‍ട്ടിസ്റ്റ് മാത്രമാണ് .അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നത് ആദ്യമാണ്. ആഗ്രഹിച്ച സമയത്തൊന്നും അവസരം കിട്ടിയില്ല. ഇപ്പോഴാണ് ഭാഗ്യമുണ്ടായത്. അച്ഛനും അമ്മയും പറഞ്ഞതുപോലെ പഠനം പൂര്‍ത്തിയായ ശേഷം എന്റെ പഴയ ആഗ്രഹം നിറവേറി. ഞാന്‍ ദുബായില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു . നാട്ടിലെത്തിപ്പോള്‍ അഭിനയത്തോടൊപ്പം മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

അമ്മയുടെ ഗുരുനാഥ കൂടിയായ മുത്തശ്ശിയാണ് (കലാമണ്ഡലം സുമതി) മലയാളം പഠിപ്പിച്ചത്. എന്റെ കൂടെ അച്ഛനും മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഞാന്‍ ദുബായില്‍ ഡ്രൈവ് ചെയ്യുമായിരുന്നെങ്കിലും ഈയിടെയാണ് ഇവിടെ ഡ്രൈവിംഗ് പഠിച്ചത്. അഭിനയത്തേക്കാളും പ്രധാനം പഠനം തന്നെയാണ് എന്നാണെന്റെ അഭിപ്രായം. പഠനം പൂര്‍ത്തിയായ ശേഷം മാത്രമേ കലാപ്രവര്‍ത്തനത്തില്‍ സജീവമാകാവൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങളേക്കാളും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം. പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല കഥാപാത്രങ്ങള്‍.

Most Popular

ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള...

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...

ബോളിവുഡ് നടിമാരെ കടത്തിവെട്ടുന്ന ഗ്ളാമർ അതിപ്രസരവുമായി പ്രിയ വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലെ മലരായ പൂവി എന്ന ഒരു കൊണ്ട് ഇന്ത്യക്കകത്തും പുറത്തും പ്രശസ്തായൈ താരമാണ് പ്രിയ വാര്യർ .നടിയുടെ കണ്ണുകൊണ്ടുള്ള ഒരു റൊമാന്റിക്...

പശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ കാണാം

മാതൃത്വം എന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. മക്കൾക്ക് വേണ്ടി സ്വൊന്തം ജീവൻ വരെ ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഒട്ടു മിക്ക അമ്മമാരും അതിൽ മനുഷ്യനെന്നോ മൃഗമെന്നോ യാതൊരു വ്യത്യാസവുമില്ല. ആ വികാരത്തിന് പരിധികളില്ല...