നിങ്ങള്‍ അവന് ഈ വേഷം നല്‍കിയല്ലോ ലാലുമോനെ ഈ വേഷത്തില്‍ കാണുന്നത് എനിക്കിഷ്ടമല്ല, മോഹന്‍ലാലിന്റെ അമ്മ ഭദ്രനോട് പറഞ്ഞത്

123

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം മലയാളികൾ ഒരിക്കലും മറക്കാത്ത സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആണ്.ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന സ്ഫടികം ഒരിക്കലും മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു ദൃശ്യാനുഭവമാണ് . സ്ഫടികത്തിലെ ചാക്കോമാഷിനെയും മകൻ ആട്തോമയെയും മലയാളികൾ ഉള്ള കാലം വരെ മറക്കാനിടയില്ലാത്ത കഥാപാത്രങ്ങൾ ആണ്.എന്നാൽ സ്ഫടികത്തിനു മുന്നേ ഭദ്രൻ ചെയ്ത രണ്ടു ചിത്രങ്ങളിലും മോഹൻലാൽ വില്ലൻ വേഷങ്ങളിൽ ആയിരുന്നു. പൂമുഖ പടിയിൽ നിന്നെയും കാത്തു ,എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്നിവയാണ് ആ ചിത്രങ്ങൾ.

എന്നാൽ മോഹൻലാലിൻറെ വില്ലൻ വേഷങ്ങൾ കണ്ടു അദ്ദേഹത്തിന്റെ ‘അമ്മ തന്നോട് ഒരിക്കൽ പറഞ്ഞത് ഭദ്ര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.വില്ലൻ വേഷങ്ങളിൽ നിന്നും മോഹൻലാലിനെ മോചിപ്പിച്ച ആദ്യ ചിത്രമായിരുന്നു സ്ഫടികം, പിന്നെ അങ്കിൾ ബൺ, ഉടയോൻ എന്നീ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി ഭദ്രൻ ചെയ്തിരുന്നു.

സ്ഫടികം കണ്ടപ്പോൾ മോഹൻലാലിൻറെ അമ്മക്ക് അത് വലിയ ഒരു ആശ്വാസമായിരുന്നു.എന്തായാലും എന്റെ ലാലു മോന് നിങ്ങൾ ഇങ്ങനെ ഒരു വേഷം നല്കിയല്ലോ അവന്റെ വില്ലൻ വേഷങ്ങൾ കണ്ടു ഒരു പാട് സങ്കടപ്പെട്ടിരുന്ന എനിക്ക് അവനെ ആദ്യമായി സന്തോഷത്തോടെ നോക്കാൻ കഴിഞ്ഞു അതിൽ ഒരു പാട് സന്തോഷമുണ്ട് എന്ന് മോഹൻലാലിൻറെ ‘അമ്മ തന്നോട് പറഞ്ഞതായി ഭദ്രൻ പറയുന്നു.