തിലകന്‍ ചേട്ടനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തത് ; വെളിപ്പെടുത്തലുമായി നടൻ സിദ്ദീഖ്

അനശ്വര നടന്‍ തിലകനോട് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത മലയാളം സിനിമ താരം സിദ്ദീഖ്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ തുറന്നുപറച്ചില്‍.

കരിയറിന്റെ അവസാന കാലത്തു സംഘടനയായ അമ്മയുമായി ൿടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു താരം. അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. പിന്നീട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകള്‍ പറഞ്ഞതായും സിദ്ദീഖ് പറയുന്നു.

പിന്നീട് താന്‍ തിലകനോട് നേരിട്ട് തന്നെ മാപ്പു പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു.ആ സംഭവം അദ്ദേഹം പറയുന്നത് ഇങ്ങനെ. ഒരു ചാനലിന്റെ പരിപാടിയില്‍ തിലകന്‍ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികര്‍ത്താക്കള്‍. ആ ഷോ ഇതുവരെയും പുറത്തു വന്നിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കാൻ എനിക്ക് അല്പം ഭയമുണ്ട് . അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാല്‍സല്യത്തോടെയാണ് അദ്ദേഹം നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെര്‍ഫോമന്‍സ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം തിലകൻ ചേട്ടനോട് പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാള്‍ ചെയ്തതിനെ പകര്‍ത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.

അപ്പോള്‍ ഉടനെ തിലകന്‍ ചേട്ടന്‍ മൈക്കെടുത്ത് പറഞ്ഞു. സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. 100 ശതമാനം ശരിയാണ്. ഒരു കലാകാരനായതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു.അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി അദ്ദേഹം അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ കരുതിയില്ല. അതിന് ശേഷം ആ ഷോയില്‍ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെവിടെയോ പോയി. എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.വളരെ പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ തിലകൻ ചേട്ടന്റെ ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു. എന്നും സിദ്ദീഖ് പറയുന്നു.

Most Popular

പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം

ന്യൂജൻ മയിരേ വിളി മറക്കുക, തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും നമ്മുടെ..കാവൽ...ഞാൻ കണ്ടു.അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു 🔥 സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ...

വാപ്പ വേറെ കല്യാണം കഴിച്ചെന്നു വച്ച്‌ ഉമ്മ തകര്‍ന്നിട്ടില്ല, തകരുകയുമില്ല: മുസ്ലീങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം, ഇത് ആ കേസല്ല: അനാര്‍ക്കലി പറയുന്നു.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. നടി അനാര്‍ക്കലി മരിക്കാറുടെ പിതാവ് നിയാസ് മരക്കറിന്റെ രണ്ടാം വിവാഹം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു അതിനു പ്രധാന കാരണം...

‘ഏകാന്ത ചന്ദ്രികേ.. തേടുന്നതെന്തിനോ’; കസ്തൂരിമാനിലെ ജീവയുടെ എത്തിനോട്ടം കെെയ്യോടെ പൊക്കി!

ടെലിവിഷൻ സീരിയലുകൾ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇപ്പോൾ . ഓരോ താരങ്ങളും തനകളുടെ കുടുംബത്തിലെ അംഗംങ്ങളായി ആണ് കൂടുതലും പേര് കരുതുന്നത്. കൂടുതലും സ്ത്രീകളാണ് സീരിയലിന്റെ...

ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ..പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ”, യുവതിയുടെ കുറിപ്പ് കുറിപ്പ് വൈറലാവുന്നു

സിസേറിയൻ , പെണ്ണുങ്ങൾ ഡോക്ട്ടറെ ഓടിച്ചിട്ട് പിടിച്ചു ചെയ്യിപ്പിക്കുന്നതല്ല..കൊച്ചിനെ കിട്ടാണ്ടാകും എന്ന അവസാന ഘട്ടത്തിൽ ഏതു അമ്മയും സമ്മതിച്ചു പോകുന്നതാണ്.. ആരേലും കുറ്റം പറയാൻ വന്നാൽ...