ലൈറ്റ് പോയതും കാവ്യയേയും സം‌യുക്തയേയും ആരോ കയറിപ്പിടിച്ചു, കുറ്റക്കാരന്‍ ദിലീപ് പ്രശ്നം വഷളായി

Advertisement

ചിരിപ്പൂരവുമായി എത്തി മലയാളികളുടെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് തെങ്കാശിപ്പട്ടണം. റാഫിയും മെക്കാർട്ടിനും ചേർന്നൊരുക്കിയ ചിത്രത്തിൽ മലയാളത്തിലെ മികവുറ്റ ഒരു താര നിര തന്നെ അണിനിരന്നിരുന്നു.സുരേഷ് ഗോപി ,ലാൽ ,ദിലീപ് ,സംയുക്ത വർമ്മ ,ഗീതു മോഹൻദാസ് സലിം കുമാർ എന്ന് തുടങ്ങുന്ന വലിയ ഒരു താര നിരയാണ് ചിത്രത്തിന്റേത് .

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് അപ്രതീക്ഷിതമായ നടന്ന ഒരു സംഭവം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. രാത്രിയില്‍ ഷൂട്ട് ചെയ്യുന്ന ഒരു രംഗത്തിനിടെ സെറ്റില്‍ കറണ്ടുപോയി. ഇരുട്ടില്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റില്‍ ആകെ വലിയ പ്രശ്നമായി മാറി ആ സംഭവം.കറണ്ടു വന്നപ്പോള്‍ സ്വാഭാവികമായും അടുത്ത് നിന്ന ദിലീപിനെയായിരുന്നു സംയുക്തയും കാവ്യയും സംശയിച്ചത്. താൻ ചെയ്യാത്ത കാര്യത്തിനാണ് തന്നെ ഈ സംശയിക്കുന്നത് എന്ന് പറഞ്ഞു ദിലീപും അതല്ല തങ്ങളുടെ സംശയം സത്യമായെന്ന രീതിയിൽ നടിമാരും പ്രശ്നമുണ്ടാക്കി . തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങള്‍ ഡാന്‍സ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് കള്ളം പറഞ്ഞു. ദിലീപ് അല്ലെന്ന് താരവും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവില്‍ പ്രശ്നം പരിഹരിച്ച്‌ വിണ്ടും ഷൂട്ടിംഗ് തുടങ്ങി.

അല്പം കഴിഞ്ഞപ്പോൾ വീണ്ടും കറന്റ് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു. ഇത്തവണ തന്നെ കയറിപിടിച്ച ആളിന്‍റെ കരണത്ത് നടി സം‌യുക്ത വര്‍മ തല്ലിയതായിരുന്നു ആ ശബ്ദം.. കറണ്ട് വന്നപ്പോള്‍ എല്ലാവരും കണ്ടത് കവിളും പൊത്തിപിടിച്ചു നില്‍ക്കുന്ന നടി ഗീതു മോഹന്‍ദാസിനെയാണ് .

നേരത്തെയും ഇത് തന്നെയായിരുന്നു സംഭവിച്ചത്. രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും ഇതോടെ പ്രശനമെല്ലാം മാറി.വലിയ പ്രശനമാകാൻ സാധയത്തുണ്ടായിരുന്ന ആ സംഭവം അവസാനം സെറ്റിലുള്ളവര്‍ക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായി മാറി.

Most Popular