ഒരു കൊതുക് പോലും കാണാൻ പോയില്ല. ഒരു പട്ടി പോലും പോയില്ല” ഹൃതിക്കിന്റെയും സൽമാനെയും സൗഹൃദം തകർത്ത കമെന്റ്.

Advertisement

ബോളിവുഡിന്റെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളിൽ ഒരു പക്ഷേ ഏറ്റവും മുന്നിലുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ.ഹിറ്റുകളുടെ രാജകുമാരൻ എന്ന് വേണമെങ്കിലും പറയാം. അത്രക്കും വലിയ ഹിറ്റുകളാണ് സൽമാണുള്ളത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ പ്രമുഖൻ. സൽമാൻ ബോളിവുഡ് അടക്കി വാഴുന്ന കാലത്താണ് ഹൃത്വിക് റോഷൻ ബോളിവുഡിലേക്ക് എത്തുന്നത് അരങ്ങേറ്റ ചിത്രം തന്നെ വമ്പൻ ഹിറ്റായിരുന്നു . അന്ന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ഹൃത്വിക്കിന്റെ തേടിയെത്തിയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ ഹൃത്വികിന്‌ സൽമാനുമായി നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ പരസ്പരം ഹാനാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്ന രീതിയിൽ ആ സൗഹൃദം പിണങ്ങി പിരിഞ്ഞു. ഹൃത്വിക്കിന്റെ ഒരു ചിത്രത്തെ കുറിച്ച് സൽമാന്റെ കമെന്റാണ് എല്ലാത്തിനും തുടക്കം.അതിനുള്ള ഹൃത്വിക്കിന്റെ മറുപിടിയും പ്രശാന്തന്റെ ആശം കൂട്ടി . ഇപ്പോഴും താരങ്ങൾ തമ്മിൽ അത്ര സ്വോറ ചേർച്ചയിലല്ല.

2010 ൽ ഹൃത്വികിനെയും ഐശ്വര്യ റായിയെയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി ചെയ്ത ചിത്രമായിരുന്നു ഗുസാരിഷ്. ഈ ചിത്രത്തിൽ ഐശ്വര്യക്കൊപ്പം നായകനായ അഭിനയിക്കാൻ സല്മാന് താല്പര്യമുണ്ടായിരുന്നു. എന്നാൽ സൽമാനോടപ്പം അഭിനയിക്കാൻ ഐശ്വര്യ റായ് താല്പര്യം കാണിച്ചില്ല എന്നുള്ളത് പ്രശ്ങ്ങളുടെ തുടക്കം. ഇതേ തുടർന്ന് സൽമാന്റെ ആവശ്യം സംവിധായകൻ സഞ്ജയ് ലീല ബൻസാലി നിരസിച്ചിരുന്നു. സത്യത്തിൽ സംവിധായകനോടുള്ള ദേഷ്യമാണ് സൽമാന് പ്രകടിപ്പിച്ചത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ ആണ്സൽമാൻ ചിത്രത്തെ കുറിച്ച് പറഞ്ഞ കമെന്റ് വിവാദമായി.” അതിന് ചുറ്റും ഒരു ഈച്ച കിടന്ന് പറക്കുന്നുണ്ട് പക്ഷെ ഒരു കൊതുക് പോലും കാണാൻ പോയില്ല. ഒരു പട്ടി പോലും പോയില്ല” എന്നായിരുന്നു സൽമാന്റെ കമന്റ്. സത്യത്തിൽ ചിത്രം വലിയ ഒരു ബോക്സ് ഓഫീസിൽ വിജയവുമായിരുന്നില്ല.

സൽമാന്റെ ഈ അ കമെന്റ് ആണ് ഹൃത്വിക്കിന്റെ ചൊടിപ്പിച്ചത്. പിന്നീട് കോഫി വിത കരൺ എന്ന ഷോയിൽ വച്ച് ഹൃത്വിക് സൽമാന്റെ പരാമർശത്തിന് മറുപിടി കൊടുക്കുന്നുണ്ട്. എല്ലാവരും സൽമാൻ ഖാനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ എല്ലാവരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാണ് അദ്ദേഹം കരുതുന്നത്. സൽമാൻ ഒരു നല്ല മനുഷ്യനാണെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ ഇപ്പോഴും നോക്കി കാണുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം.അത് ഇപ്പോഴും ഇപ്പോഴും അങ്ങനെ താനാണ് ആയിരിക്കും.അദ്ദേഹം എപ്പോഴും ഒരു നായകനായിരുന്നു.എന്നാൽ ബോക്സോഫീസ് കളക്ഷൻ ഇല്ലാത്തതിന്റെ പേരിൽ ഒരു സംവിധായകനെയും ചിത്രത്തെയും പരിഹസിക്കുന്നത് ഹിറോയിസമല്ല. എന്റെ അഭിപ്രായത്തിൽ ഒരു നടൻ ഒരിക്കലും അസൂയപ്പെടില്ല. വലിയ വിജയങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങളെ അത് കൂടുതല്‍ ലാളിത്യവും സ്‌നേഹവുമുള്ള ആളാക്കുകയാണ് ചെയ്യേണ്ടതെന്ന് ” ഹൃത്വിക് റോഷൻ സൽമാനുള്ള മറുപിടിയായി പറയുന്നു.

ഇതോടെ ഇരു താരങ്ങളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു ഒന്നിച്ചുള്ള പല പൊതു പരിപാടികളിലും നിന്ന് ഇരു താരങ്ങളും ഒഴിഞ്ഞു നിൽക്കുകയാണ് ചെയ്യാറുള്ളത്.നേരത്തെ സൽമാൻ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് ഷോയിൽ വച്ചുള്ള കൃഷ് 3 യുടെ പ്രമോഷൻ പരുപാടിയിൽ നിന്നും ഹൃത്വിക് ഒഴിഞ്ഞു നിന്നിരുന്നു.

 

 

Most Popular