നടന് ഭാവമുണ്ടാകാന്‍ എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു -ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പർ താരം

Advertisement

സിനിമയിലെ ചൂഷങ്ങൾ നടിമാർ തുറന്നു പറയുന്ന കൂടിവരുന്ന കാലമാണ്. ഒരു ചെറിയ വേഷത്തിൽ അഭിനയിക്കാൻ എത്തിയവർ മുതൽ വലിയ മുൻനിര താര റാണിമാർ വരെ തങ്ങൾക്കു സിനിമ ലോകത്തെ അതി പ്രബലരായ വ്യക്തികളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു മലയാളത്തില്‍ അടക്കം ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ് മീ ടു ക്യാമ്പയിന്റെ ഭാഗമായി നടിമാര്‍ നടത്തിയ വെളിപ്പെടുത്തല്‍.

ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിനെ പ്രീയ നായികയായ തനുശ്രീ ദത്തയാണ് ഒരു തരത്തിൽ ഇതിനു തുടക്കമിട്ടത്. നടന് ഭാവമുണ്ടാകാന്‍ സീനില്‍ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്ന് നടി തനുശ്രീ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് മറ്റുള്ള വരും രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്‌ക്കെതിരെയാണ് തനുശ്രീയുടെ ആരോപണം. 2005ല്‍ ‘ചോക്ലേറ്റ്’ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇത്. നടന്‍ ഇര്‍ഫാന്റെ മുഖത്തു ഭാവങ്ങള്‍ വരുന്നതിന്, സീനില്‍ ഇല്ലാതിരുന്നിട്ടും തന്നോടു വസ്ത്രം അഴിക്കാന്‍ വിവേക് ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീയുടെ പരാതി.

ഹോട്ട് രംഗങ്ങളുടെ രാജ കുമാരനാണെന്ന്കിലും ഇർഫാൻ തന്നെ നേരിട്ട് ഇടപെട്ടു ഈ പ്രവർത്തി തടഞ്ഞു എന്നും താരം പറയുന്നു. നടന്‍ നാനാ പടേക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു തനുശ്രീ ഇക്കാര്യവും ദേശീയമാധ്യമത്തോടു വെളിപ്പെടുത്തിയത്.2008ല്‍ ‘ഹോണ്‍ ഒകെ പ്ലീസ്’ എന്ന സിനിമയുടെ ഡാന്‍സ് റിഹേഴ്‌സലിനിടെ നാനാ പടേക്കര്‍ മോശമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും മോശംരീതിയില്‍ ഇടപെട്ടെന്നും തനുശ്രീ ആരോപിച്ചു. സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടപ്പോള്‍ കള്ളക്കേസുണ്ടാക്കി അവര്‍ തനിക്കെതിരെ പരാതി കൊടുത്തുവെന്നും താരം തുറന്നു പറഞ്ഞു

Most Popular