കഴിവില്ലാത്തത് കൊണ്ട് ഇപ്പോഴും സെക്സിയായി മാത്രം അഭിനയിക്കുന്നു; ചുട്ട മറുപടി നല്‍കി തമന്ന

Advertisement

തെന്നിന്ത്യയിലെ ഏറ്റവും ഗ്ലാമറസ്സായ നടിമാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള താരമാണ് തമന്ന ഭാട്ടിയ എന്നതിൽ ആർക്കും സംശയമില്ല. എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തമന്നയ്ക്ക് തെലുങ്ക്- തമിഴ് ചിത്രങ്ങളില്‍ ലഭിച്ചത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത തമന്ന, സെക്‌സി വേഷങ്ങള്‍ ചെയ്താണ് ഇന്റസ്ട്രിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു . വാര്‍ത്ത കണ്ട തമന്ന അന്ന് ദേഷ്യപ്പെട്ടിരുന്നു .

അതിന് തക്കതായ മറുപടിയുമായി അന്ന് തമന്ന എത്തിയിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ബാഹുബലിയുടെ താൻ അഭിനയം കാണിച്ചുകൊടുക്കുമെന്ന് ” തമന്ന അന്ന് പറഞ്ഞിരുന്നു. ഇതുവരെ തനിക്ക് മോഡേണ്‍ വേഷങ്ങളാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ഇപ്പോള്‍ തമന്നയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നടി എന്ന വിശേഷണമാണ് ലഭിയ്ക്കുന്നത്. തമന്നയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ബാഹുബലി 1 ലെ അവന്തിക. പക്ഷേ അപ്പോഴും വിമർശകർ തമന്നയെ വെറുതെ വിടുന്നില്ല. തമന്നയുടെ അഭിനയത്തിനുള്ള പോരായ്മ കാരണം താരത്തിന്റെ ഒരുപാട് സ്സീനുകൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു എന്ന വാർത്ത ആ സമയത്തു വന്നിരുന്നത്.

Most Popular