ഒരു രാത്രിക്ക് 30,000 മുതല്‍ 3 ലക്ഷം വരെ, കുടെകിടക്കാന്‍ പ്രമുഖ യുവനടിയ്ക്കുള്ള ഓഫര്‍ ഇങ്ങനെ

Advertisement

കാസ്റ്റിംഗ് കൗച് പരക്കെ എല്ലാ ഫിലിം ഇന്ടസ്ട്രിയിലുമുള്ളതാണ് എങ്കിലും തമിഴിലും തെലുങ്കിലുമൊക്കെ അല്പം കൂടുതലാണ്. തമിഴ് സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ കാസ്റ്റിംഗ് കൗച് വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുന്നേ തന്നെ ഇപ്പോൾ സെക്സ് റാക്കറ്റ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട് . തെലുങ്ക്-തമിഴ് സിനിമാ നടിമാരെ ഉപയോഗിച്ച് അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ദമ്പതികള്‍ അടുത്തിടെ പിടിയിലായിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. വേശ്യാവൃത്തിക്ക് വേണ്ടി തന്നെ പ്രേരിപ്പിച്ചു കൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി തമിഴ് സിനിമ സീരിയൽ നടി ജയലക്ഷ്മിയാണ് രംഗത്തെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

കുറച്ചു നാൾ മുൻപ് മുതലാണ് ജയലക്ഷ്മിക്ക് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങള്‍ താൻ ആദ്യം അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്ന് ജയലക്ഷ്മി പറഞ്ഞു. ഇതും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുകയും പിന്നെ ഭീഷണിയിലേക്ക് മാറുകയും ചെയ്തതോടെയാണ് നടി പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു . തുടര്‍ന്ന് ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ നടി പരാതി നല്‍കി.

‘വ്യത്യസ്തമായ നമ്പറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്ന് സന്ദേശത്തില്‍ എഴുതിയിട്ടുണ്ട്. ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം വരെ സമ്പാദിക്കാം എന്നൊക്കെയാണ് വാഗ്ദാനം. നടി പറയുന്നു. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള സെക്‌സ് റാക്കറ്റിന് പിന്നില്‍ വലിയയൊരു നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

ഞാന്‍ പല നമ്പറുകളും ബ്ലോക്ക് ചെയ്തു. പക്ഷേ വീണ്ടും പുതിയ നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. നടിമാരായ എന്റെ സുഹൃത്തുക്കള്‍ക്കും സമാനമായ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഞാന്‍ പൊലീസില്‍ പരാതി നല്‍കിയത്’ – ജയലക്ഷ്മി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിനിമ മേഖലയിലെ തന്നെ വലിയ സെക്‌സ് റാക്കറ്റാണെന്നാണ് സൂചന.

Most Popular