അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഒഴിവാക്കിയത് മൂലം ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

തെന്നിന്ത്യൻ താര റാണിമാരിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു താരമാണ് തമന്ന ഭാട്ടിയ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ പ്രീയ താരമാണ് തമന്ന. ഇന്ത്യ ഒട്ടാകെ ധാരാളം ആരാധകരുള്ള ഒരു താരമാണ് തമന്ന. തമിഴ്,തെലുഗ്,കന്നഡ,ഹിന്ദി തുടങ്ങി എല്ലാ മുൻനിര ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരമാണ് തമന്ന. സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും മിന്നിത്തിളങ്ങുന്ന താരമാണ് തമന്ന ഭാട്ടിയ.

ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം. പല പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസ്സഡര്‍ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചതും വളരെയധികം മികവ് പുലര്‍ത്തുന്നു. ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പോലെ ഇതും അങ്ങ് വൈറലായി എന്നു ചുരുക്കം.

ചില മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നു എന്നും എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും വളരെ വിഷമത്തോടെയാണ് താരന്‍ പറഞ്ഞത്. അതില്‍ പ്രധാന ചിത്രം ദിലീപ് ഹീറോ ആയി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണെന്നും താരം പറഞ്ഞു. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു എന്നും താരം പറയുന്നു.

കൊവിഡ് 19 മഹാമാരി വരുന്നതിന് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി തന്നെ കോണ്‍ടാക്ട് ചെയ്യുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നുവെന്നും അതും ഒഴിവാക്കേണ്ടി വന്നു എന്നും താരം വെളിപ്പെടുത്തുന്നു.
നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്ത് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമാണ് എന്നും ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്നും താരം പറയുകയുണ്ടായി.

Most Popular

എന്നെ വിഷാദത്തിലാക്കിയത് അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയലല്ല, ഞങ്ങളുടേത് തകര്‍ന്ന കുടുംബമല്ല; ആമിര്‍ ഖാന്റെ മകള്‍ വെളിപ്പെടുത്തുന്നു

കുറച്ചു കാലമായി വിഷാദത്തിന് അടിമയായിരുന്നു താൻ എന്ന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. അതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയവര്‍ക്കും താരപുത്രി മറുപടി കൊടുത്തിരുന്നു. ഇപ്പോള്‍...

അലർജിയും ശ്വാസം മുട്ടലും വകവെക്കാതെ മോഹൻലാൽ പക്ഷേ മമ്മൂട്ടി…?

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവർക്കൊപ്പമുള്ള അനുഭവങ്ങൾ പലപ്പോഴും പങ്ക് വെക്കാറുമുണ്ട് പക്ഷേ മിക്കതും അവര് വാഴ്ത്തി പാടുന്നതാണ് എന്നുള്ളതാണ് സത്യം .പക്ഷേ ഇവർക്കിരുവർക്കുമൊപ്പം പ്രവർത്തിച്ചു പരിചയമുള്ള...

മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയ കുറിച്ചുളള മോഹന്‍ലാലിന്റെ വാക്കുകളാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിന കുറിച്ച്‌ താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച്‌ ഒരു...

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...