കരീനയ്ക്കും മകൻ തൈമൂറിനുമെതിരെ ട്രോളോട് ട്രോൾ.’ഈ കുട്ടിയെ മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കേണ്ടതുണ്ട്’ – ട്രോളിനു കാരണമായ വീഡിയോ കാണുക

Advertisement

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ആദ്യത്തെ കുട്ടിയാണ് തൈമൂർ അലി ഖാൻ . തങ്ങളുടെ കുട്ടിക്ക് ആ പേരിട്ടതിൽ മുതൽ ഇരുവരും വിവാദങ്ങളിലാണ് ഇന്ത്യയെ ആക്രമിച്ച ഒരു മുഗൾ ഭരണാധികാരിയുടെ പേരിട്ടു എന്ന് പറഞ്ഞു സംഘ പരിവാർ പ്രസ്ഥാങ്ങളിൽ നിന്ന് കടുത്ത എതിർപ്പും ട്രോളുകളും ഇരുവരും നേരിട്ടിരുന്നു. ഇപ്പോൾ മകൻ തൈമൂറിന്റെ ഒരു പ്രകടനം കരീനയും കുട്ടി തൈമൂറും ട്രോളുകൾ നേരിടാൻ കാരണമായിരിക്കുകയാണ്

മക്കളായ ജെഹിനും തൈമൂറിനുമൊപ്പം കരീന കപൂർ ഖാൻ അടുത്തിടെ മുംബൈയിൽ ഒരു കെട്ടിടത്തിൽ നിന്ന് വെളിയിലേക്കു വരുന്നതിനിടെയാണ് സംഭവമുണ്ടായത് . ഇളയ കുട്ടി ജെഹ് സന്തോഷത്തോടെ അമ്മയുടെ കൈകളിൽ ഇരിക്കുകയാണ് ,എന്നാൽ മൂത്ത മകൻ കുട്ടി തൈമൂർ തന്റെ ആയമാരോടും അമ്മയോടുമൊപ്പം വെളിയിലേക്കിറങ്ങി വന്ന സമയത്തു അവൻ താര കുടുംബത്തെ പ്രതീക്ഷിച്ചു നിന്ന പാപ്പരാസികൾക്കും ആരാധകർക്കുമെതിരെ നടത്തിയ ആക്രോശഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്,

പോരെ പുകില് തൈമൂറിന്റെ ആക്ഷൻ അപ്പാടെ പാപ്പരാസികൾ ഒപ്പിയെടുത്തു. ഇപ്പോൾ കുട്ടിയെ മുതിർന്നവരോട് എങ്ങനെ ബിപെരുമാറണം എന്ന് പഠിപ്പിക്കണം എന്നൊക്കെയാണ് ഒരു വിഭാഗത്തിന്റെ കമെന്റ്. വീഡിയോ ഇന്റർനൈറ്റിൽ വൈറലായിരിക്കുകയാണ്.ഒരാളുടെ കമെന്റ് ഇപ്രകാരമാണ് തൈമൂറിനെ മുതിർന്നവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണമെന്ന് ആണ് ഒരാൾ പറയുന്നത്.

മറ്റൊരു പ്രതികരണം ഇങ്ങനെയാണ് , “തൈമൂർ വളരെ വികൃതിയായ ആൺകുട്ടിയാണ്! ഞാൻ ഇതുവരെ ഇങ്ങനെയുള്ള കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല പക്ഷേ അവർ ഈ കുട്ടിയെ മുതിർന്നവരോട് എങ്ങനെ ശരിയായി പെരുമാറണമെന്ന് പഠിപ്പിക്കണം! അവൻ തന്റെ നാനിയോട് പെരുമാറുന്ന രീതി നല്ലതല്ല! എനിക്കറിയാം അവൻ കുട്ടിയാണ്, അതിനാലാണ് ഈ കാര്യങ്ങൾ ഇപ്പോൾ പഠിപ്പിക്കണം എന്ന് പറയുന്നത്, അല്ലാത്തപക്ഷം കരീനയും സെയ്ഫും ഭാവിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും എന്നും ആരാധകൻ മുന്നറിയിപ്പ് കൊടുക്കുന്നു.

Most Popular