അദ്ദേഹത്തിന് പകരം ആ സ്ഥാനത്തു എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിയില്ല -സ്വാന്തനത്തിലെ ഗോപിക ശിവനെ കുറിച്ച പറഞ്ഞത് .

മലയാളം ടെലിവിഷൻ പ്രേക്ഷരുടെ പ്രീയപ്പെട്ട താര ജോഡികളാണ് സ്വാന്തനം എന്ന ഏഷ്യാനെറ്റ് സീരിയലിലെ കളിക്കാനും കാന്താരിയും.നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് ആണ് സീരിയലിന്റെ നിർമ്മാതാവ് .സീരിയളിൽ നിർണ്ണായക വേഷം ചിപ്പി ചെയ്യുന്നുണ്ട് . ഇവരുടെ സീരിയലുകൾ പൊതുവേ ഏഷ്യാനെറ്റിൽ ഏറ്റവും ഹിറ്റുകളായി ഓടുന്ന സീരിയലുകൾ ആണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. കലിപ്പനും കാന്തരിയുമെന്നാണ് സോഷ്യൽ മീഡിയയിൽ താരങ്ങളെ അറിയപ്പെടുന്നത്. സജിനും ഗോപികയുമാണ് അഞ്ജലിയും ശിവനുമായി എത്തുന്നത്. അഞ്ജലിയുടേയും ശിവന്റേയും പിണക്കവും ഇണക്കവും ഇന്ന് മലയാളി പ്രേക്ഷകരുടേത് കൂടിയാണ്. ഇപ്പോഴിത സ്വാന്തനത്തിലെ വിശേഷം പങ്കുവെച്ച് ഗോപിക രംഗത്തെത്തുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലാണ് കലിപ്പന്റേയും കാന്താരിയുടേയും ഓൺ സ്ക്രീൻ വിശേഷം പങ്കുവെച്ചത്.

ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് ഗോപിക പറയുന്നത്. ഇതൊരു വലിയ അംഗീകാരമാണെന്നും നടി പറയുന്നു. കൂടാതെ മറ്റൊരു വലിയ അത്ഭുതം എന്ന് പറയുന്നത്, ആണുങ്ങളാണ് ഞങ്ങളുടെ സീരിയൽ ഏറ്റവുമധികം കാണുന്നത്. ആണുങ്ങൾ ഒരിക്കലും സീരിയൽ കാണില്ല അവർക്കത് ഇഷ്ടമല്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, സാന്ത്വനത്തിന്റെ കാര്യം മറ്റൊന്നാണ്. പുറത്തൊക്കെ പോകുമ്പോൾ ആണുങ്ങളാണ് ഏറ്റവും ആദ്യം തിരിച്ചറിയുന്നത്. കൂടാതെ ഞങ്ങളുടെ വിഡിയോകൾ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതിൽ അധികവും പുരുഷന്മാരാണെന്നും ഗോപിക പറയുന്നു.

ശിവൻ-അഞ്ജലി ജോഡിയെ പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള കാര്യത്തിൽ ആദ്യം പേടിയുണ്ടായിരുന്നു. സീരിയലിലെ ഒരുപാട് പ്രതീക്ഷയുള്ള ജോഡിയായിരുന്നു ശിവനും അഞ്ജലിയും. അതുകൊണ്ട് തന്നെ ആ പ്രതീക്ഷക്കൊത്ത് എത്താൻ പറ്റുമോ എന്ന കാര്യത്തിൽ വല്ലാത്ത പേടിയുണ്ടായിരുന്നു. കല്യാണത്തിന് മുൻപ് ശിവനും അഞ്ജലിയും ഒരുമുച്ചുള്ള നാലോ അഞ്ചോ സീനുകളെ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം വഴക്കുമായിരുന്നു.എന്തായാലും, ഇപ്പോൾ സന്തോഷമായി,” താരം പറഞ്ഞു.

റൊമാൻസ് കണ്ട് ബോറടിച്ചിരുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്കാണ് തല്ലുംവഴക്കുമായി ശിവനും അഞ്ജലിയും എത്തുന്നത്. അവരുടെ പ്രണയം ഒട്ടും ഫിലിമി അല്ല, വളരെ റിയലിസ്റ്റിക് ആണ്. കൂടാതെ സജിൻ വളരെ നല്ലൊരു അഭിനേതാവാണ്, അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഗോപിക അഭിമുഖത്തിൽ പറയുന്നു. ഇതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റേയും ചെറിയ സ്വരച്ചേർച്ചകളുടേയും കഥയാണ് സാന്ത്വനത്തിൽ പറയുന്നത്.

Most Popular

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന് ജോമോൻ ഇക്കാര്യം...

സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? ‘ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്.- ജയസൂര്യ

മലയാളികളുടെ പ്രീയ താരം ജയസൂര്യ ഉലകനായകൻ കമല ഹാസന്റെ പിറന്നാൾ ദിനത്തിൽ പങ്ക് വെച്ച ഒരു ഫേസ് ബുക്ക് കുറിപ്പാണു ഇപ്പോൾ വൈറലായിരിക്കുന്നത്.കരിയറിന്റെ ആദ്യ സമയത്തു തന്നെ വസൂൽ രാജ...

പുതിയ തലമുറയിലെ പല നടിമാരും തന്നെകുറിച്ച് പറയുന്നത് കേട്ട് വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. അതാ കുഞ്ചാക്കോ ബോബൻ ആണ്. അതേ സമയം ചോക്ലേറ്റ് നായകനിൽ നിന്നും മാറി വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും...

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ

ഇന്ത്യയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. സൗമ്യമായി മാത്രം പ്രതികരിക്കുന്ന താര ജാഥകൾ അശ്ശേഷം കാട്ടാത്ത ഒരു നടനാണ് വിജയ് എന്നുള്ള കാര്യത്തിൽ തർക്കമില്ല....