സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ; കുറ്റപത്രം സമര്‍പ്പിച്ചു, ബോളിവുഡിലെ പ്രമുഖർ അടക്കം 35 പേര്‍ ലിസ്റ്റിൽ

വളരെയധികം കോളിളക്കം സൃഷ്ട്ടിച്ച ഒരു സംഭവമായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ. ബോളിവുഡ് മാഫിയയുടെ ഇടപെടൽ മൂലം ആണ് സുശാന്ത് മരിച്ചത് എന്നും അത് ആത്മഹത്യ അല്ല കൊലപാതകമാണ് എന്ന വലിയ രീതിയിലുള്ള ആരോപണമാണ് നേരിടുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ നാര്‍കോടിക്സ് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവരടക്കം മുപ്പത്തിയഞ്ചു പേരാണ് കുറ്റപത്രത്തില്‍ ഉള്ളത്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ലഹരിമരുന്ന് കേസില്‍ ആരോപണ വിധേയനായ അനുജ് കേശ്വാനി, രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍, നടന്‍ അര്‍ജുന്‍ രാംപാലിന്റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്സ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മറ്റു ചിലര്‍. ലഹരിമരുന്ന് കേസില്‍ നേരത്തേ അറസ്റ്റിലായ ധര്‍മ പ്രൊഡക്ഷന്‍സ് മുന്‍ എക്സിക്യൂട്ടീവ് ക്ഷിതിജ് രവി പ്രസാദും കുറ്റപത്രത്തിലുണ്ട്.

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ എന്‍സിബി കസ്റ്റഡിയിലായിരുന്ന ക്ഷിതിജിനെ ഒക്ടോബര്‍ 6 വരെ കോടതി ജയിലിലേക്ക് അയച്ചിരുന്നു. ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ രാംപാല്‍, ദിനോ മൊറിയ എന്നിവരുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ക്ഷിതിജ് കോടതിയില്‍ ആരോപിച്ചിരുന്നു. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടതും ജയിലില്‍ കഴിയേണ്ടി വന്നതും കാമുകി റിയ ചക്രബര്‍ത്തിക്കായിരുന്നു. ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞ റിയയ്ക്ക് ഒക്ടോബര്‍ ഏഴിനാണ് ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരേയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Most Popular

അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ...

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ്..?…ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ...

രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സഹോദരന്റെ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം തേടി സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രങ്ങൾ വൈറൽ

സൂപ്പർ താരം രജനീകാന്ത് തന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവുവിനെ അടുത്തിടെ ബെംഗളൂരുവിൽ കണ്ടു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തലൈവർ അതിനായി തന്റെ സഹോദരന്റെ അനുഗ്രഹം തേടാനാണ് താരം...

ബിഗ് ബോസ് ഹോക്‌സിൽ സന്ധ്യയ്‌ക്കെതിരെ അശ്‌ളീല ചുവയുള്ള പരാമര്‍ശവുമായി ഫിറോസ്; വളഞ്ഞിട്ട് പൊരിച്ച് മത്സരാര്‍ത്ഥികള്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന നാള്‍ മുതല്‍ ബിഗ് ബോസ്സ് സീസൺ ത്രീയിലെ വിവാദ നായകനാണ് ഫിറോസ് ഖാൻ , ഫിറോസ് ഖാനും ഭാര്യ സജ്‌നയും ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ...