ഒരുനാള്‍ എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമലോകം കാത്തിരിക്കേണ്ടി വരും: അന്ന് ഷാജി കൈലാസിനെ ഞെട്ടിച്ച സുകുമാരന്റെ വാക്കുകള്‍

Advertisement

ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പർ താരമായിരുന്ന നിഷേധിയായ അഭിനേതാവ്, നടന്‍ സുകുമാരന്‍. ഇന്ന് അതിലും വലിയ പേരിലും പ്രശസ്തിയിലുമാണ് സുകുമാരന്റെ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും. തന്റെ മക്കള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ആകണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് സുകുമാരന്‍, അത് കൊണ്ട് തന്നെയാണ് ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഷാജി കൈലാസിനോട് മലയാളത്തിന്റെ അനുഗ്രഹീത നടന്‍ ആ മാസ് ഡയലോഗ് പറഞ്ഞത്.

ഒരുകാത്ത സൂപ്പർ താരമായിരുന്ന സുകുമാരൻ പിന്നീട് ശക്തമായ തുറന്നു പറച്ചിലുകളും വ്യക്തിത്വമുള്ള നിലപാടുകളും മൂലം വലിയ തോതിൽ സിനിമയിൽ ശത്രുക്കളെ സമ്പാദിച്ചിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും അദ്ദേഹം സിനിമയിൽ ഒരു അപ്രഖ്യാപിത വിളക്കും നേരിട്ടിരുന്നു. തന്റെ കരിയറില്‍ സിനിമകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലായിരുന്നു ഇരു മക്കളെയും മുന്‍നിര്‍ത്തി സുകുമാരന്റെ തുറന്നു പറച്ചില്‍.‘എന്റെ മക്കളുടെ ഡേറ്റിനായി ഒരുനാള്‍ മലയാള സിനിമ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു’, സുകുമാരന്‍ അഭിമാനത്തോടെ സംവിധായകന്‍ ഷാജി കൈലാസിനോട് പറഞ്ഞത്.

തന്റേടിയും മക്കളുടെ കഴിവുകളിൽ ഉറച്ച വിശ്വാസവുമുള്ള ആ അച്ഛന്റെ വാക്കുകൾ ഇന്ന് അക്ഷരംപ്രതി ശരിയായിരിക്കുന്നു, തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് കുതിക്കുന്ന പൃഥ്വിരാജ് മലയാളത്തിലെ താരമൂല്യമേറിയ പ്രതിഭയുള്ള നായകന്മാരില്‍ ഒരാളാണ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഇന്ദ്രജിത്തും മലയാള സിനിമയ്ക്ക് ഒഴിച്ചു നിര്‍ത്താനാകാത്ത മികച്ച അഭിനേതാവാണ്.

Most Popular