ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട് വര്‍ഷത്തോളമായി താന്‍ ആക്ഷേപിക്കപ്പെടുകയാണെന്ന് താരം പരാതിയില്‍ പറയുന്നുണ്ട്.

ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ താന്‍ ആക്ഷേപം കേള്‍ക്കുന്നുണ്ട്. നടിയാകാന്‍ താന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഇവിടെ വരെ എത്തിയത്. എന്നിട്ട് ഇപ്പോഴും തൊലിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയാണ്. ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ചാണ് ആക്ഷേപം. തൊലിയുടെ നിറത്തെ കുറിച്ചുള്ള ആളുകളുടെ കളിയാക്കല്‍ കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും നടി പറഞ്ത്ല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ നടിയില്‍ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസംഘം ശനിയാഴ്ച വീട്ടിലെത്തിയതായി നടി പറഞ്ഞു. ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയാണ് ശ്രുതിദാസ്

Most Popular

അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്; അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്; ശ്രീലക്ഷ്മിയുടെ വാക്കുകൾ

കലാഭവൻ മണി അതുല്യ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞിട്ടു നാളുകളേറെ ആയി എങ്കിലും അദ്ദേഹം ഉണ്ടാക്കിയ വിടവ് വലുതായിക്കൊണ്ടിരിക്കുന്നു. അത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു കലാഭവൻ മണി . മികച്ച...

കുടുംബ വിളക്ക് താരത്തിന്റെ വീഡിയോയ്ക്ക് അശ്‌ളീല കമെന്റ് “തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും” കിടിലൻ മറുപിടിയുമായി താരം

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് സീരിയലുകളിൽ ഒന്നാണ് മോഹൻലാലിൻറെ നായികയായി എത്തിയ മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബ വിളക്. കുടുംബ വിളക്കിലെ ഓരോ താരങ്ങളും സോഷ്യൽ മീഡിയ യിൽ വലിയ ആരാധ...

മൃദുലയുമായുളള വഴക്ക് മാറിയോ? കസ്തൂരിമാൻ താരം റെബേക്കയോട് ആരാധകന്‍, നടിയുടെ കിടിലൻ മറുപടി

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കസ്തൂരിമാന്‍ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്ബരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ...

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദന്‍; വൈറലായി ചിത്രം

ഐഡിയ സ്റ്റാർ സിംഗറിന്റെ ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായ എത്തിയ ആളായിരുന്നു നടി നന്ദൻ. പക്ഷേ ആ അവസരം ലഭിക്കാതിരിക്കുകയും ആ ഷോയിൽ തന്നെ അവതാരകയായി അങ്ങനെ പല പരിപാടികൾക്ക് അവതാരകയായി പിന്നീട്...