ചെറുപ്രായത്തിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു, പക്ഷേ പിന്നെ സംഭവിച്ചത്: തുറന്നു പറഞ്ഞ് നടി ശ്രിന്ദ

Advertisement

പ്രതിസന്ധികളില്‍ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും മകന്റെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്നും നടി ശ്രിന്ദ. അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍.

മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. അത് ബാധിക്കുന്നത് കുട്ടികളെയാണ്.

അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. ഇന്ന് അദ്ദേഹം സന്തോഷവാനാണ്. ഞാനും എന്റെ മകനും അതെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.

നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അത് അതിന്റെ വഴിക്ക് പോയി. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

ഒരു ആര്‍ട്ടിസ്റ്റായി സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുണ്ടാകും. അവര്‍ക്ക് തക്കതായി മറുപടി കൊടുക്കാറുമുണ്ട്. എല്ലാത്തിലും നല്ലതും ചീത്തയുമുണ്ട്. അതു മനസ്സിലാക്കിയാല്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല ശ്രിന്ദ പറഞ്ഞു.

Most Popular