എന്നിട്ടും മരിക്കുമ്പോള്‍ മോഹൻ ലാലിനെ പോലുള്ള ഒരു നടനായിരുന്നുവെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്.മാദ്ധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ്

അന്തരിച്ച പ്രശസ്ത നടൻ സൗമിത്ര ചാറ്റർജി ഒരു പക്ഷേ നടൻ എന്നതിനുപരി സാമൂഹിക പരിഷ്‌കർത്താവ് ,എഴുത്തുകാരൻ ,കവി,ദാർശനികൻ ,സംവിധായകൻ അങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഒട്ടനവധി പരിച്ഛേദങ്ങളാണ് അദ്ദേഹത്തിനുള്ളത്.പ്രശസ്ത സംവിധായകൻ സത്യജിത് റേ യുടെ ഒപ്പം ഉള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ആ പ്രതിഭയെ വെളിച്ചത്തു കൊണ്ട് വന്നത് എന്ന് തന്നെ പറയാം.അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തെ നടൻ മോഹൻലാലുമായി ചിലർ ഉപമിച്ചിരുന്നു.ഇതിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകർ അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

എണ്‍പത് വയസിലേറെ ജീവിച്ചു. അതില്‍ അറുപത് വര്‍ഷത്തോളം അഭിനേതാവായി അറിയപ്പെട്ടു. സൂപ്പര്‍ സ്റ്റാറായിരുന്നു. പക്ഷേ അതിനപ്പുറത്ത് ആര്‍ടിസ്റ്റായിരുന്നു. വഴിയിലിറങ്ങി സമരം ചെയ്തു. ഒരു പുരസ്‌കാരത്തിനും വേണ്ടി ഒരു നിലപാടും മയപ്പെടുത്തിയിട്ടില്ല. ഒരു ഏകാധിപതിയേയും വാഴ്ത്തിയിട്ടില്ല. ഒരു അനീതിയേയും ന്യായീകരിച്ചിട്ടില്ല. ദേശീയത അടക്കുമുള്ള അത്യുക്തികളിലും പരിമിത ഭാവനകളിലും അഭിരമിച്ചിട്ടില്ല. നാടകവും ഷോര്‍ട്ഫിലിമും എന്ന് വേണ്ട ഏത് മാധ്യമങ്ങളിലും അഭിനേതാവായി. കുറസോവയ്ക്ക് തോഷിറ മൈഫ്യൂണെന്ന പോലെ സത്യജിത് റേയ്ക്ക് കൂട്ടു നിന്നു. 1959-ല്‍ ആദ്യ സിനിമയില്‍ അഭിനയിച്ചുവെങ്കില്‍ 1958 മുതല്‍ നാടകത്തിലുണ്ട്. സാംസ്‌കാരിക ജീവിതം എന്തെന്നുള്ളതിന്റെ സാക്ഷ്യമായിരുന്നു.

എന്നിട്ടും മരിക്കുമ്പോള്‍ മോഹൻ ലാലിനെ പോലുള്ള ഒരു നടനായിരുന്നുവെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്. അതും ബംഗാളി സിനിമയെ ഈ പറഞ്ഞ ആറുപതിറ്റാണ്ടില്‍ ചുരുങ്ങിയത് അഞ്ച് പതിറ്റാണ്ടെങ്കിലും അടുത്ത് നിന്ന് കണ്ട കേരളം പോലൊരു ദേശത്ത്. എന്തൊരു തരം ഒഡാസിറ്റിയാണ്.

സത്യജിത് റേയുടെ അപു ത്രയത്തിലെ അവസാന ചിത്രമായ അപുര്‍ സര്‍സാറിലെ മുതിര്‍ന്ന അപു എന്നത് മാത്രമല്ല, അക്കാലം മുതല്‍ ഒരു മൂന്ന് പതിറ്റാണ്ട് സത്യജിത് റേയുടെ പ്രിയ നടന്‍ എന്നത് മാത്രമല്ല, സൗമിത്ര ചാറ്റര്‍ജി എന്ന പ്രതിഭയുടെ അടയാളം. (പക്ഷേ റേയുടെ മൈഫ്യൂണ്‍ എന്ന് ചുമ്മാ പറയുന്നതല്ല, 29 റേ ചിത്രങ്ങളില്‍ 14-ലും സൗമിത്രയുണ്ടായിരുന്നു) കവിയും എഴുത്തുകാരനും നാടകകൃത്തും പത്രാധിപരും ചിത്രകാരനുമായിരുന്നു. രവീന്ദ്രനാഥിന്റേയും ജീവനന്ദദാസിന്റേയും കവിതകള്‍ ചൊല്ലിയവതരിപ്പിച്ചിരുന്നു. സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. മൂര്‍ച്ചയേറിയ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. സഹസൂപ്പര്‍താരങ്ങള്‍ ചില്ലുമേടകളില്‍ വാണിരുന്നവര്‍ മാത്രമാണ് എന്ന് ബോധ്യമുണ്ടായിരുന്നു. സിനിമയിലും നാടകത്തിലും റ്റെലിഫിലിമിലും സീരിയിലുകളിലും എന്ന് വേണ്ട, ചെറുതും വലുതുമായ എല്ലായിടത്തും സൗമിത്ര ചാറ്റര്‍ജി ഉണ്ടായിരുന്നു.

ഭദ്രലോക് പാരമ്പര്യത്തില്‍ പെടുന്നയാളാണ് എന്ന് വിളിച്ചോളൂ. അതാണ്, മറ്റ് പല അപ്പര്‍ കാസ്റ്റ് ബംഗാളി കള്‍ച്ചറല്‍ കഥാപാത്രങ്ങളേയും പോലെ. പക്ഷേ നിങ്ങളുടെ അപ്പര്‍ കാസ്റ്റ് രാഷ്ട്രീയം മാത്രമുള്ള സൂപ്പര്‍ താരങ്ങളുമായി, താരതമ്യപ്പെടുത്തരുത്. മാര്‍ക്‌സിനേയും ലെനിനേയും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ആളാണ്. സൂപ്പര്‍താരങ്ങളുടെ വസതികളിലല്ല, സര്‍ക്കാര്‍ ക്വാര്‍ട്ടറുകളുള്ള പ്രദേശങ്ങളിലാണ് ജീവിച്ചത്. അവിടെ എല്ലാക്കാലത്തും സുഹൃത്തുക്കളേയും നാടക-സിനിമ ബന്ധുക്കളേയും കുറച്ചൊക്കെ പരസ്യമായി തന്നെ കണ്ടുപോന്നു. ഹോക്കി പ്ലേയറായിരുന്നു. ഇടത് രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. സവര്‍ണ ഫാഷിസത്തിന്റെ കഠിനമായ എതിരാളിയിരുന്നു. സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരെ പ്രതിഷേധ അണിയായിരുന്നു.
ആത്യന്തികമായി, കോവിഡ് വന്ന് ക്ഷീണിതമാകുന്നത് വരെ സ്ക്രീനിനും സ്റ്റേജിനും ഒപ്പം ജീവിച്ചിരുന്ന നടനായിരുന്നു. അതായിരുന്നു, സൗമിത്ര ചാറ്റര്‍ജി. ഒരാളുമായും താരതമ്യപ്പെടുത്തരുത്, ഒരു തരത്തിലും. അപമാനിക്കരുത്, ആദരിക്കുകയാണ് എന്ന ഭാവത്തില്‍.

Most Popular

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന് ജോമോൻ ഇക്കാര്യം...

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...

ഇതാണ് അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ഗാനം ഈ വീഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ല – വൈറലായി മേഘ്‌ന രാജിന്റെ പുതിയ വീഡിയോ

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നായികയാണ് മേഘ്‌ന രാജ്. പിന്നീട് ധാരാളം ചിത്രങ്ങൾ നടിയെ തേടിയെത്തി. ചുരുങ്ങിയ നാൾ കൊണ്ട് തന്നെ മലയാളം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ...

മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ദയ അശ്വതി ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു . പ്രത്യേക സ്വഭാവത്തിനുടമായ താരം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കെല്ലാം അതി രൂക്ഷമായ ഭാഷയിൽ ആണ് മറുപിടികൾ പറഞ്ഞിരുന്നത്...