നല്ല കലാകാരന്മാർ ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ല : ശ്രീവിദ്യ അന്ന് പറഞ്ഞത് ഇന്നേ വരെ ആരും പറയാത്ത കാര്യം.

521
Advertisement

മലയാള സിനിമയിലെ ഒരുകാലത്തു അടക്കി വിഭരിച്ചിരുന്ന നായികയാണ് ശ്രീവിദ്യ.ശ്രീവിദ്യ ഒരു നടി മാത്രമായിരുന്നില്ല ഒരു മികച്ച സംഗീതജ്ഞ കൂടിയായിരുന്നു. 1953 ജൂലൈ 24 ന് തമിഴ്നാട്ടിലെ മദ്രാസിൽ ഒരു തമിഴ് കുടുംബത്തിലാണ് ശ്രീവിദ്യ ജനിച്ചത്. തമിഴ് ചലച്ചിത്ര ഹാസ്യനടൻ കൃഷ്ണമൂർത്തിയും പ്രശാസ്ത കർണാടക ക്ലാസിക്കൽ ഗായിക എം എൽ വസന്തകുമാരിയും അവളുടെ മാതാപിതാക്കളായിരുന്നു. അവൾക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു, ശങ്കരരാമൻ. മുഖത്തെ പേശികളെ ബാധിച്ച ഒരു രോഗം കാരണം അവൾ ജനിച്ച വർഷത്തിൽ അവളുടെ അച്ഛന് അഭിനയം നിർത്തേണ്ടിവന്നു. അവളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അമ്മ ദീർഘനേരം ജോലി ചെയ്തു. അമ്മയ്ക്ക് മുലയൂട്ടാൻ പോലും സമയമില്ലെന്ന് ശ്രീവിദ്യ ഒരിക്കൽ പറഞ്ഞിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ ശ്രീവിദ്യ അഭിനയരംഗത്ത് പ്രവേശിച്ചു.

വളരെ പെട്ടന്ന് തന്നെ ശ്രീവിദ്യയുടെ മാതാവ് എം എൽ വസന്തകുമാരി കർണാടക സംഗീത ഷാകാഹായിൽ പകരം വെക്കാനില്ലാത്ത ഒരാളായി വളർന്നു കുടുബത്തിന്റെ ചുമതല ഏറ്റെടുത്തതോടെ മകളായ താനാണ് ഒട്ടും തന്നെ ശ്രദ്ധിക്കാൻ അമ്മയ്ക്കായില്ല എന്ന് ശ്രീവിദ്യ ഓർക്കുന്നു.കൈരളി ടിവിയിൽ നൽകിയ ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വീണ്ടും പ്രസക്തമാകുന്നത്‌.തന്റെ ‘അമ്മ മികച്ച ഒരു കലാകാരിയായിരുന്നതിനാൽ തന്നെ തന്റെ ജോലി തിരക്കുകൾ കാരണം മക്കളായ തന്നെയും സഹോദരനെയും ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും താരം ഓർക്കുന്നു.അതുകൊണ്ടു തന്നെ മികച്ച ഒരു കലാകാരൻ ഒരിക്കലും വിവാഹം കഴിക്കാൻ ശ്രമിക്കരുത് എന്നാണ് താരത്തിന്റെ പക്ഷം.

നമ്മൾ എത്രതന്നെ തിരക്കുള്ള കലാകാരന്മാർ ആയാലും നമ്മൾ കുട്ടികളെ ജനിപ്പിച്ചു എങ്കിൽ അത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മൾ തീർച്ചയായും അവർക്കൊപ്പം അല്പം സമയമ ചിലവഴിക്കേണ്ടതായുണ്ട്. ചെറുപ്പത്തിൽ തനിക്കു എല്ലാമുണ്ടായിട്ടും അച്ഛനമ്മമാരുടെ സാമീപ്യം വേണ്ട രീതിയിൽ ഇല്ലാതിരുന്ന കൊണ്ട് തീർത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു. താൻ അക്കാലത്തു ഒരിക്കലും സന്തോഷവതിയായിരുന്നില്ല.