അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്; അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്; ശ്രീലക്ഷ്മിയുടെ വാക്കുകൾ

കലാഭവൻ മണി അതുല്യ പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞിട്ടു നാളുകളേറെ ആയി എങ്കിലും അദ്ദേഹം ഉണ്ടാക്കിയ വിടവ് വലുതായിക്കൊണ്ടിരിക്കുന്നു. അത്രയേറെ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു കലാഭവൻ മണി . മികച്ച ഒരു അഭിനയ പ്രതിഭ എന്നതിനുപരി വലിയ ഒരു മനുഷ്യ സ്‌നേഹി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടേണ്ടത്.തന്റെ കരിയറിന്റെ ഉയരങ്ങളിലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. പ്രേക്ഷകരായ നമുക്ക് ഇത്രത്തോളം പ്രിയപെട്ടവനും, അദ്ദേഹത്തിന്റെ ഓർമ്മകൾ വേദനയുമാണ് എങ്കിൽ അദ്ദേഹത്തിന്റെ ഉറ്റവർക്ക് എന്താകാം അവസ്ഥ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. കാരണം കഴിഞ്ഞദിവസം മുതൽ മണിയുടെ മകൾ ശ്രീ ലക്ഷ്മിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു വിങ്ങലോടെ മാത്രമേ മണിയുടെ അമ്മുക്കുട്ടി എന്നു വിളിക്കുന്ന ശ്രീ ലക്ഷ്മിയുടെ വാക്കുകൾ കേൾക്കാൻ സാധിക്കൂ. കൂടുതൽ വായിക്കാം..

മണിയെകുറിച്ചു മകൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്േനഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ’, എന്ന് ശ്രീലക്ഷ്മി വനിതയോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. മണിയുടെ മകൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്ന് സമ്മതിച്ചുകൊണ്ടാണ് ആരാധകർ അഭിമുഖം ഏറ്റെടുത്തത്.അച്ഛൻ മരിച്ചു എന്ന് തങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് മകൾ. പത്താംക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു മണിയുടെ മരണം. എങ്കിലും മകൾ പരീക്ഷ എഴുതിയതും ഒന്നാമത് പാസായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം തന്നെ വിളിച്ചിരുത്തി മണി പറഞ്ഞ കാര്യങ്ങളെ കുറിച്ചും ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും മകൾ ശ്രീലക്ഷ്മി പറയുന്നു.

മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന് ചിലർ പറഞ്ഞതിൽ ഒരു സത്യവും ഇല്ലെന്നും മകൾ പറയുന്നു. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും എന്നാണ് മകൾ പറയുന്നത്. ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ ചാലക്കുടിക്കാരും എന്ന് പറഞ്ഞ ശ്രീലക്ഷ്മി അച്ഛന് എന്താണു സംഭവിച്ചത് എന്ന് തനിക്ക് ഉൾക്കൊള്ളാനായില്ലെന്നും പിന്നീടാണ് യാഥാർഥ്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങിയത്എന്നും പറയുന്നു..

മണിയുടെ ഓർമ്മകൾ അയവിറക്കുമ്പോൾ വളരെ വ്യത്യസ്തമായ ഒരു കാര്യം ശ്രീലക്ഷ്മി പങ്ക് വെച്ചിരുന്നു. കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എങ്കിലും സത്യമാണ് തങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട് എന്നും ശ്രീലക്ഷ്മി പറയുന്നു.
ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ പേരെടുത്ത് വിളിക്കും. ആ വിളി തങ്ങൾ കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാറ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ തങ്ങളോട് ഒപ്പം ഉള്ളതായും ശ്രീലക്ഷ്മി പറയുന്നു.

Most Popular

ആരാധകർ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടത്തെ ഭയന്ന് നമുക്ക് ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യേണ്ടി വരുന്ന ഗതികേട് – ജോസഫ് നായിക മാധുരി ബ്രാഗസന

ഓൺലൈൻ സദാചാര വാദികളും അങ്ങളമാരും ഒക്കെ കൂടി സ്ത്രീകളെ മര്യാദ പഠിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ള പ്രത്യേക നിയമാവലി തന്നെ ഇവർ പുറത്തിറക്കുന്നുണ്ട്...

വെള്ളം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മഞ്ജു വാരിയർ, ജയസൂര്യ ടീം?

ജയസൂര്യയും സംവിധായകൻ ജി പ്രജേഷ് സെന്നും ഒന്നിച്ചപ്പോൾ ഉണ്ടായ - ക്യാപ്റ്റനും വെള്ളവും - വിമർശകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രങ്ങളാണ്.സ്വാഭാവികമായും ഉടൻ ആരംഭിക്കാൻ പോകുന്ന അടുത്ത പ്രൊജക്റ്റിനായുള്ള പ്രതീക്ഷകൾ കൂടുതലായിരിക്കും, ഇപ്പോൾ...

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

ഈ സിനിമ സംവിധാനം ചെയ്യുന്ന എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? വിവാദമായ മായകൊട്ടാരത്തിന്റെ സംവിധായകൻ ബൈജു പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം റിയാസ് ഖാൻ നായകനായി മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .ഓൺലൈൻ ലൂടെ ചാരിറ്റി ചെയ്യുന്ന ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായാണ്...