അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി – സൂര്യ ജെ മേനോൻ

ബിഗ് ബോസ് സീസൺ 3 യിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സൂര്യ മേനോൻ.നടിയും മോഡലുമായ സൂര്യ ബിഗ് ബോസ്സിലെത്തിയതിനു ശേഷമാണ് കൂടുതൽ പ്രശസ്തയായത്.ബിഗ് ബോസ്സിലെ കണ്ണീർ പുത്രീ എന്നറിയപ്പെട്ടിരുന്ന സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയ അഭ്യർത്ഥന നടത്തിയതിനു ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിരുന്നു.ബിഗ് ബോസ് കഴിഞ്ഞു വന്നതിനു ശേഷവും സൈബർ ആക്രമണങ്ങളും വിവാദങ്ങളും സൂര്യയെ വിട്ടു പോയിരുന്നില്ല.ഇപ്പോൾ സൈബർ ബുള്ളികൾക്കെതിരെ അതിശക്തമായ ഒരു ഓർമ്മപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സൂര്യ കെ മേനോൻ.

അച്ഛനും അമ്മയും നല്ലതു പഠിപ്പിച്ചില്ല. പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാൻ തുടങ്ങി. എന്നെ പോലെ കുറെ പേരുണ്ട് എന്ന് കണ്ടത് എന്റെ കമെന്റ് കുറെ പേര് വന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോഴാണ്.അതെനിക്ക് ഒരു ഹരം ആയി .തലങ്ങും വിലങ്ങും എല്ലാവരെയും ഉപദ്രവിചു ഒരു തലത്തിൽ എത്തിയപ്പോൾ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടാകുമെന്നു മനസിലായി. പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കൽ.

മനസിന് എന്താ സുഖം ഇതെല്ലം കഴിഞ്ഞു കിടന്നുറങ്ങുമ്പോൾ.പക്ഷേ ഞാൻ അറിഞ്ഞില്ല എന്നെ പോലെ മറ്റൊരുത്തൻ എന്റെ പെങ്ങളുടെ മാനം വെച്ച് അവൾക്കു എതിരെ സൈബർ അറ്റാക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് എന്ന്. അറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയി എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന ഞാൻ കണ്ടു. ഞാൻ മൂലം ജീവിതം നശിച്ച കുറെ പേര് ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

Most Popular

എന്റെ പ്രീയപ്പെട്ട അച്ഛന്റെ ആ ആഗ്രഹം സാധിക്കാൻ എനിക്ക് കഴിഞ്ഞു, സന്തോഷം പങ്കുവെച്ച് നടൻ ജഗതിയുടെ മകൾ ശ്രീലക്ഷ്മി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാർ, കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി കാലങ്ങളായി നിലകൊള്ളുകയാണ് ജഗതി ശ്രീകുമാർ. എന്നാൽ 2012 ൽ നടന്ന വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ...

ഞാൻ ആഗ്രഹിച്ച പോലെ ആയില്ല ദേവദൂതൻ എന്ന സിനിമ അതിന്റെ കാരണം മോഹൻലാൽ -ചിത്രം റീമേക് ചെയ്യും സിബി മലയിൽ

ഒട്ടനവധി ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിബി മലയില്‍. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്....

മാസ്റ്റർ ഹിന്ദി റീമേക്ക്: പകർപ്പവകാശത്തിനായി മത്സരിച്ചു നിർമ്മാതാക്കൾ സൽമാൻ വാശിയിൽ

ദക്ഷിണേന്ത്യൻ ഭാഷകളിലെ ഹിറ്റ് ചിത്രങ്ങൾ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ സൽമാൻ ഖാന് കൂടുതൽ താല്പര്യം കാണിക്കാറുണ്ട്. അത്തരം സിനിമകൾ അദ്ദേഹം പതിവായി കാണുമായിരുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് വിജയ് അഭിനയിച്ച മാസ്റ്റർപീസ്...

സാർ ഞങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്: മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ ജിഷിന്‍ മോഹന്റെ കത്ത്

കൊറോണയുടെ വ്യാപനം വ്യാപകമായപ്പോൾ കേരളത്തിൽ സിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണം നിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ സീരിയല്‍ നടൻ ജിഷിൻ ഷൂട്ടിംഗ് നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന അഭ്യർത്ഥനയുമായി. ഇക്കാര്യത്തിൽ...