“ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ” : – ട്വിറ്റര്‍ കമന്റിന് മറുപടിയുമായി ഗായിക സോന മൊഹപത്ര.

സോന മൊഹപത്ര തന്റേതായ നിലപാടുകളുള്ള വ്യക്തിത്വമുള്ള ഗായികയാണ് സോനാ മോഹപത്ര .ബോളിവുഡിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമണങ്ങൾക്കും പുരുഷാധിപത്യത്തിനുമെതിരെ ശക്തമായ നിലപാട് ആണ് സോനക്കുള്ളത് .അത് അവർ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ തുറന്നുപറയാറുണ്ട് .അതുകൊണ്ട് താനാണ് എല്ലായ്പ്പോഴും സൈബർ സോനാ.

കുറിക്കു കൊള്ളുന്ന മറുപിടികളാണ് സോനാ പൊതുവേ നൽകുക ഇക്കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ തനിക്കെതിരെ അധിക്ഷേപകരമായി കമന്റിട്ടയാള്‍ക്ക് സോന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ആണെന്ന കമന്റുമായി എത്തിയയാള്‍ക്കാണ് സോനയുടെ കിടിലൻ മറുപടി നല്‍കിയത്.

യോഗി യോഗി എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് കമന്റ്. “പുരുഷന്‍മാരെ തോല്‍പ്പിക്കാന്‍ എന്തിനാണ് എല്ലാ ഫെമിനിസ്റ്റുകളും ക്ലീവേജ് കാണിച്ച് നടക്കുന്നത്. നിങ്ങള്‍ ബോളിവുഡിലെ ചില ഗ്രൂപ്പുകളുടെ ചൂഷണങ്ങള്‍ക്ക് ഇരയാണെന്നാണ് അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം തോന്നിയത്. അതേ ഗ്രൂപ്പിനെ ആകര്‍ഷിക്കാന്‍ വേണ്ടി വീണ്ടും എന്തിനാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. എന്ത് വിരോധാഭാസമാണിത് ” – എന്നായിരുന്നു ട്വീറ്റ്.

അതിനുള്ള സോനയുടെ മറുപിടി : നിങ്ങളുടെ തലച്ചോറിനുള്ളിലെ ക്ലീവേജുകള്‍(വിള്ളലുകള്‍) ഏതെലും ഡോക്ടറെ കാണിച്ച് ചികിത്സിക്കാന്‍ നോക്കുവെന്നായിരുന്നു സോന ഇതിന് നല്‍കിയ മറുപടി. തുടര്‍ന്ന് സോനയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

‘നിങ്ങളുടെ തലച്ചോറിനുള്ളിലെ ക്ലീവേജുകള്‍ ആദ്യം ചികിത്സിച്ച് മാറ്റു. ബോളിവുഡ് ഗ്യാങ്ങിനെ ആകര്‍ഷിക്കുന്ന ഫെമിനിസ്റ്റുകളെ നിങ്ങള്‍ ഒഴിവാക്കിക്കോളു’- എന്നായിരുന്നു സോനയുടെ ട്വീറ്റ്.

ഇതാദ്യമായല്ല സോനയ്‌ക്കെതിര ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ബോളിവുഡിന്റെ പല സ്ത്രീ വിരുദ്ധ നിലപാടുകൾക്കുമെതിരെ സോനാ നേരത്തെയും ശക്തമായി പ്രതികരിച്ചിരുന്നു. ബോളിവുഡില്‍ നടന്‍മാര്‍ക്കും നടിമാര്‍ക്കും നല്‍കുന്ന പ്രതിഫലത്തില്‍ വ്യത്യാസമുണ്ടെന്ന് സോന നേരത്തെ പറഞ്ഞിരുന്നു. അതിനു ബോളിവുഡ് മാഫിയയുടെ ശക്തമായ പ്രതികാര നടപിടിയാണ് സോനാ നേരിടുന്നത്.

എപ്പോളും സ്ത്രീപുരുഷ സമത്വത്തിനും തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന സോനാ ബോളിവുഡിലെ ശക്തമായ ഒരു ഫെമിനിസ്റ്റ് മുഖമാണ്. പ്രതിഫലത്തിന്റെ കാര്യത്തിലും ആണ്‍-പെണ്‍ വ്യത്യാസം ബോളിവുഡില്‍ നിലനില്‍ക്കുന്നുവെന്നവര്‍ തുറന്നടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അഭിനയിക്കാനും പാടാനുമുള്ള അവസരം പരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായിരിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

Most Popular

ലൈവില്‍ ആവശ്യപ്പെട്ടത് മുകളിലെ വസ്ത്രം മാറ്റാൻ ; ഞെട്ടിപ്പിക്കുന്ന മറുപടിയുമായി സാനിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാനിയ. ക്വീന്‍,ലൂസിഫർ എന്നീ സിനിമയിലൂടെ ശ്രദ്ധനേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്റെ ഒരു ലൈവില്‍ മോശം കമെന്റുമായി എത്തിയ...

ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം

ടെലിവിഷൻ റിയാലിറ്റി ഷോകളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ മുഴുവൻ മാറ്റിമറിച്ച ഒരു ഷോയാണ് ബിഗ് ബോസ് ഒരോ ബിഗ് ബോസ് ഷോയും അനൗൺസ് ചെയ്യുമ്പോൾ തന്നെ അതിലെ മല്സരാര്ഥികള് ആരൊക്കെ എന്നറിയാൻ പ്രേക്ഷകർക്ക് വലിയ...

അന്ന് ദിലീപിന്റെ നായിക വേഷം ചെയ്യാന്‍ കഴിയാഞ്ഞത് ഇന്നും നെഞ്ചില്‍ ഒരു വേദന ! ഒഴിവാക്കിയത് മൂലം ഏറ്റവും ദുഃഖമുണ്ടാക്കിയ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തമന്ന…

തെന്നിന്ത്യൻ താര റാണിമാരിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരു താരമാണ് തമന്ന ഭാട്ടിയ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ പ്രീയ താരമാണ് തമന്ന. ഇന്ത്യ ഒട്ടാകെ ധാരാളം ആരാധകരുള്ള ഒരു താരമാണ്...

ബ്ലൗസിടാതെ സാരിയിൽ ഗ്ലാമറസായി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട്

നടി ശ്രീന്ദ അർഹാന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് തരംഗമാവുകയാണ്. പൊതുവേ കിടിലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട് ശ്രിന്ദ. നിവിൻ പൊളി ചിത്രം '1983' ലൂടെയാണ് താരം പ്രശസ്തയാകുന്നത്, ഇപ്പോൾ ശ്രിന്ദയുടെ...