മലയാള സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ കളിച്ചയാളെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ഭാമ

Advertisement

‘നിവേദ്യം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രീയങ്കരിയായ നായികയാണ് ഭാമ. അതിനു ശേഷം ഒരുപാഡ് ഹിറ്റ്‌ ചിത്രങ്ങളിൽ ഭാമ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു എന്നാല്‍ വളരെ പെട്ടന്ന് കൈ നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്ന ഭാമയ്ക്ക് സിനിമൾ നന്നേ കുറയാൻ തുടങ്ങി. കുറച്ചു നാളുകളായി ഭാമയ്ക്ക് മികച്ച വേഷങ്ങളോ അവസരങ്ങളോ ലഭിക്കുന്നില്ല. ഇതിനു പിന്നില്‍ സിനിമാ മേഖലയിലെ ചിലരുടെ കളികളാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ചു കാലം മുൻപ് അത്തരത്തിലുള്ള വാര്‍ത്തകളോട് ഭാമ പ്രതികരിച്ചിരുന്നു. ഭാമ പറഞ്ഞ കാര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ് .

മലയാളത്തിൽ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ശരിയാണ്. പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞത്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ സംവിധായകന്‍ സജി സുരേന്ദ്രനെ ഒരാള്‍ വിളിച്ചു. ഭാമയെ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഭാമ തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സജി സുരേന്ദ്രന്‍ അത് കാര്യമാക്കാതെ മുന്നോട്ട് പോകുകയായിരുന്നുവെന്നും സജി സുരേന്ദ്രന്‍ അടക്കം പല സംവിധായകരും തന്നോട് ഇത്തരത്തിലുള്ള പലരുടെയും പിന്നാമ്പുറ കളികൾ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാമ പറയുന്നു. അടുത്ത കാലത്ത് സംവിധായകന്‍ വിഎം വിനു ഒരുക്കിയ ‘മറുപടി’ എന്ന സിനിമയില്‍ ഭാമ അഭിനയിച്ചു.

ചിത്രീകരണം തീരാറായ ദിവസങ്ങളില്‍ സംവിധായകൻ വിനു ഭാമയോട് പറഞ്ഞു ”നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ എന്ന. സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരാള്‍ വിളിച്ച്‌ ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന്” വിനു വെളിപ്പെടുത്തിയെന്നു ഭാമ പറയുന്നു. തുടര്‍ന്ന് താന്‍ വിഎം വിനുവിനോട് അയാള്‍ ആരാണെന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞ പേര് കേട്ട് താന്‍ ഞെട്ടിയെന്നും ഭാമ പറയുന്നു.

തന്റെപേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി. സിനിമയില്‍ മാത്രമല്ല, സിനിമയ്ക്കു പുറത്തും തനിക്കെതിരേ വ്യാജവാര്‍ത്തകളുണ്ടായിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു പെൺകുട്ടി എന്ന നിലയിൽ ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതു കൊണ്ടാവം ഇങ്ങനെ വ്യാജ വാര്‍ത്തകളും വിവാദങ്ങളും ഉണ്ടാകുന്നതെന്ന് ഭാമപറയുന്നു പക്ഷേ അത് എന്റെ സുരക്ഷയെ കരുതിയാണെന്നു ഏവരും മനസിലാക്കണം.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന ചില കാര്യങ്ങളില്‍ നിർബന്ധം പിടിക്കുന്നത് പലർക്കും ഇഷ്ടപ്പെടുന്നുണ്ടാവില്ല. ലൊക്കേഷനില്‍ കാരവന്‍ ആവശ്യപ്പെടുന്നത് ജാഡ കൊണ്ടോ ആഡംബരവും അഹമ്മതിയും കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനില്‍ സുരക്ഷിതമായി വസ്ത്രം മാറാന്‍ അതാണ് നല്ലതെന്ന തിരിച്ചറിവു കൊണ്ടാണെന്നും ഭാമ പറയുന്നു

Most Popular