ഇഷ്ടപെട്ട ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോള്‍ ഇതെന്താണൊരു വൃത്തികെട്ട കോലം, ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച്‌ സിത്താര പറയുന്നു

തങ്ങളുടെ മാസനിക വൈകല്യങ്ങളെയും ദുഷിച്ച മനസ്ഥിതിയും സമൂഹത്തിലേക്ക് പടർത്തുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ എല്ലാം ചുറ്റിലുമുണ്ട് അത്തരക്കാർ വളളതാ ഒരു നെഗറ്റീവ് എനർജി ആണ് അവരെ ചുറ്റും ജീവിക്കുന്ന നിഷ്‌ക്കളങ്കനായ മനുഷ്യരുടെ ജീവിതത്തിലേക്ക് കൂടി പടർത്തുന്നത്. സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചും മനസ് തുറന്ന് സംസാരിക്കുകയാണ് മലയാളത്തിലെ മുൻനിര ഗായികമാരിൽ ഒരാളായ സിത്താര. വീഡിയോയിലൂടെയാണ് സിത്താര നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ മുഖത്ത് ഉപയോഗിച്ചിരിക്കുന്ന മേക്കപ്പുകള്‍ ഓരോന്നായി സിത്താര മായ്ച്ചു കളയുന്നത് ആ വിഡിയോയില്‍ കാണാം.

മറ്റുള്ളവരുടെ ജീവിതത്തിലേക്കും കടന്നു കയറിയുള്ള മലയാളിയുടെ അതിരു കടക്കുന്നു സദാചാര പ്രസംഗങ്ങൾ ആരെയും നാണിപ്പിക്കുന്നതാണ് അതിനിപ്പോൾ ഏറ്റവും കൂടുതൽ ഇരയാവുന്നത് കലാമേഖലയിലും മറ്റുമുള്ള സെലിബ്രിറ്റികൾ ആണ് പ്രത്യേകിച്ച് സ്ത്രീകൾ സിതാരയുടെ വാക്കുകൾ ഇങ്ങാനെയാണ് – ചില വേഷങ്ങളില്‍ ഉള്ള ഫോട്ടോ കാണുമ്ബോള്‍ എന്തൊരു ഐശ്വര്യമാണ്, എന്തൊരു മലയാളിത്തമാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട് എന്നാല്‍ മറ്റ് ചിലപ്പോള്‍ ഇതെന്താണ് ഇങ്ങനെ ഒട്ടും വൃത്തിയില്ലാതെ എത്തിയിരിക്കുന്നതെന്നും ആളുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ടെന്ന് സിത്താര പറയുന്നു. താനിപ്പോള്‍ ഒരു ഷൂട്ട് കഴിഞ്ഞ് വന്നിരിക്കുകയാണ്. ഒരു കാര്യം എല്ലാവരേയും കാണിച്ചു തരണം എന്നു തോന്നി എന്ന് പറഞ്ഞതിന് ശേഷമാണ് താരം തന്റെ മേക്കപ്പ് എല്ലാം തുടച്ചുമാറ്റിയത്.

ജീവിതത്തിൽ നാം ഒരു പരിധിക്കപ്പുറം ഒന്നിനെയും തള്ളിപ്പറയാൻ പാടില്ല എന്നും സിതാര ഓർമ്മിപ്പിക്കുന്നു ഓരോ ജീവിത സാഹചര്യങ്ങളാണ് നമ്മെ ചെയ്യാൻ പ്രേരിപ്പിക്കുന്നതു എന്ന് മാത്രമല്ല ഒരു ജോലിയും മോശമല്ല അത്തരം ജോലികൾ ചെയ്യാനും ആരെങ്കിലുമൊക്കെ ഉള്ളതുകൊണ്ടാണ് നമ്മുടെ അത്തരം ആവശ്യങ്ങൾ നിറവേറുന്നതു. ഒരിക്കല്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇതെന്താണൊരു വൃത്തികെട്ട കോലം, എന്താണ് ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ,ഇതെന്താ മോഷണക്കേസില്‍ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്,റോഡ് സൈഡില്‍ ചപ്പാത്തിക്കല്ല് വില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ തുടങ്ങിയ കമന്റുകളാണ് തന്നെ സ്വീകരിച്ചത് . അവരും മനുഷ്യരാണെന്നും ഇങ്ങനെയൊക്കെ പറയുന്നത് തീര്‍ത്തും മോശമാണെന്നും അന്ന് സിത്താര പറഞ്ഞിരുന്നു . കണ്ട് കഴിഞ്ഞാലൊരു 50 പൈസ ഇട്ടുതരാന്‍ തോന്നുമല്ലോ ആക്രിപെറുക്കുന്നവരെ പോലെയുണ്ടല്ലോ തുടങ്ങിയ വര്‍ത്തമാനങ്ങള്‍ തന്നോട് പറയുന്നവരോട് ആക്രിപെറുക്കുക എന്നതൊക്കെ എപ്പോഴാണ് മോശം കാര്യമായത് എന്നും സിത്താര ചോദിക്കുന്നു.

നമ്മുടെ പുറമെയുള്ള രൂപ ഭംഗി എത്രമാത്രം നൈമിഷികമാണെന്നും സിതാര ആരാധകരെ ഈ വിഡിയോയിൽ കൂടി ഊർമ്മിപ്പിക്കുന്നുണ്ട്. ഒറ്റ നിമിഷം കൊണ്ട് മാറി പോകാവുന്നതാണ് നമ്മുടെ രൂപം. പതിനായിരക്കണക്കിന് രൂപ വിലയുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അങ്ങനെ ചെയ്യരുതെന്ന് പറയുന്നില്ല. അവര്‍ അത് തന്നെ ചെയ്യണം. അതൊക്കെ വ്യക്തി സ്വാതന്ത്രമാണ്. പക്ഷെ നമ്മൾ ഇത് പറയുമ്ബോള്‍ ചുറ്റുമൊന്ന് നോക്കണം. ഇത്തരം മോശം വാക്കുകൾ നമ്മളോടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കണം. ഒരു മനുഷ്യനും അധികം നെഗറ്റീവ് കേൾക്കുന്നതും കാണുനന്തും ഇഷ്ടമല്ല. നമ്മളൊക്കെ മനുഷ്യരല്ലേ.നേരിട്ട് ആരും ഇങ്ങനെ പറയാറില്ല. പക്ഷെ ഫെയ്സ്ബുക്കിലൊക്കെ പറയാറുണ്ട്.

മുഖമില്ലാത്ത ആളുകളാണ് പറയുന്നതെങ്കില്‍ പോട്ടെ എന്നു വെക്കാം. പക്ഷെ ഓൺലൈനിൽ വ്യക്തമായ മേല്വിലാസമുള്ളവർ ഇങ്ങനെ പറയുന്നത് ശരിയല്ല ഈയൊരു കാലത്ത് നെഗറ്റീവ് ആകാതെ ഉള്ള സമയം നമുക്ക് സന്തോഷമായി സമാധാനമായി ഇരിക്കാം എന്നും സിത്താര വ്യക്തമാക്കി.ഇത്രയും ദൈര്‍ഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയേണ്ടി വന്നതിൽ ജാള്യതയുണ്ടെന്നും എന്നാല്‍ ഇപ്പോഴെങ്കിലും ഇത് തുറന്നു പറയണമെന്ന് തോന്നിയതായി സിത്താര വീഡിയോയ്‌ക്ക് അടിക്കുറിപ്പായി എഴുതിയിരുന്നു . മറ്റുതലക്കെട്ടുകളോടെ ഈ വീഡിയോ ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ എന്ന് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരോട് സിത്താര പറയുന്നു.

Most Popular

നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും...

ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ...

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ...

സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ സ്വപ്നം കണ്ട് അനശ്വര, ഫോട്ടോകൾ വൈറൽ

ഷോർട് ധരിച്ചു കാലുകൾ കാണിച്ചു ഫോട്ടോ ഇട്ടതിനു വൻ സൈബർ ആക്രമണം നേരിട്ട താരമാണ് മലയാളികളുടെ സ്വന്തം അനശ്വര. തണ്ണീർമതാണ് ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ...