സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കണക്കാക്കുന്ന പുരുഷന്റെ ലക്ഷണങ്ങൾ

സ്ത്രീകൾ ഇപ്പോഴും പുരുഷനേക്കാൾ ഒരുപടി താഴേ എന്ന ഒരു അബദ്ധ ധാരണ 90 ശതമാനം പുരുഷന്മാരിലും ഉണ്ട്.അത്തരത്തിലുള്ള ചിന്തകളിൽ നിന്നാണ് സ്ത്രീ വിരുദ്ധതയുടെ തുടക്കവും.സ്ത്രീയും പുരുഷനും ഈ സമൂഹത്തിൽ തുല്യ പ്രാധാന്യമുള്ളവരാണ് എന്നൊക്കെ നാം പറയുമെങ്കിലും പ്രവർത്തിയിൽ അത് കാണാറില്ല എന്നതാണ് വസ്തുത.അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് സ്ത്രീ പക്ഷം പറയുന്ന പുരുഷന്മാരെ പാവാടയെന്നും മറ്റുമുള്ള വിളി. ഇതത്ര നിസ്സാരമായ ഒരു വിളിയല്ല. നിങ്ങളിലെ പുരുഷാധിപത്യ മനോഭാവത്തിന്റെ പുളിച്ചു തികട്ടലാണ് അത്.നിയമപരമായും ധാർമികമായും സ്ത്രീയും പുരുഷനും സമൂഹത്തിൽ തുല്യ അവകാശങ്ങളും സ്വതന്ത്ര്യവുമുള്ളവരാണെന്നുള്ള ബോദ്ധ്യം വരും തലമുറയെ നമ്മൾ തീർച്ചയായും ബോധ്യപ്പെടുത്തേണ്ടതുണ്ട്.ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒന്നറിയണമെന്നു തോന്നുന്നില്ലേ നിങ്ങൾ സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്ന ആൾ ആണോ അതോ പുരുഷാധിപത്യത്തിൽ വിശ്വസിക്കുന്ന ആൾ ആണോ എന്ന് അത് എളുപ്പത്തിൽ മനസിലാക്കാൻ ഇനി പറയുന്ന ലക്ഷങ്ങൾ നിങ്ങളിലുണ്ടോ എന്ന് നോക്കണം.

1.സ്ത്രീകളുടെമേൽ നിയന്ത്രണങ്ങൾ വെക്കുക.എന്ത് ചെയ്യണം ,എവിടെ പോകണം ,ആരോടൊക്കെ സംസാരിക്കണം എന്ന് തുടങ്ങി നിയന്ത്രങ്ങളുടെ ഒരു വലിയ ലിസ്റ്റ് നിങ്ങൾ കൊടുക്കുന്നുണ്ടോ ? അത് പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ കറ തീർന്ന ഒരു പുരുഷാധിപത്യവാദിയാണ്.

2.സ്ത്രീകൾ ചെയ്യുന്ന ജോലികളിൽ പങ്കാളിയാകുന്നതിലുള്ള നാണക്കേട്.വീടിനകത്തും പുറത്തും ചില ജോലികൾ സ്ത്രീകൾക്കായി പാതിചു നൽകുന്ന സ്വൊഭാവം അത്തരം ജോലികൾ തങ്ങൾ ചെയ്താൽ എന്തോ കുറവാണ് എന്നുള്ള മനോഭാവം ,ഉദാഹരണത്തിന് വീട്ടു ജോലികൾ ഇത്തരം ഒരു മനോഭാവം നിങ്ങൾക്കുണ്ടോ എങ്കിൽ ആത്മ പരിശോധന ആവശ്യമാണ്

3..നിങ്ങൾക്ക് മറ്റു സ്ത്രീകളുമായി ബന്ധം വച്ച് പുലർത്തുന്നതിനോ ഇടപഴകുന്നതിനോ കുഴപ്പമില്ല ,പക്ഷേ നിങ്ങളുടെ ഭാര്യയോ അതല്ലെങ്കിൽ കാമുകിയോ അങ്ങനെ ചെയ്തു എന്ന് ചിന്തിക്കാൻ പോലുമാകില്ല.

4 .രണ്ടു തല്ലു കൊടുത്തായാലും ഭാര്യയെ തന്റെ നിയന്ത്രണത്തിൽ നിർത്തേണ്ടത് അത്യാവശ്യമാണെന്നുള്ള തോന്നൽ,പെണ്ണിനെ നമ്മളെ ഭരിക്കാൻ അനുവദിക്കരുത് എന്ന ചിന്ത,ആണിന്റെ കീഴിൽ അടങ്ങി ഒതുങ്ങി നിൽകേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം ഇവയെല്ലാം നിങ്ങൾ ഒരു മെയിൽ ഷൊവെനിസ്റ് ആണെന്നുള്ളതിന്റെ ലക്ഷണം ആണ്.

5.. ഫെമിനിസം പറഞ്ഞുനടക്കുന്ന അതല്ല എങ്കിൽ പൊതു ഇടങ്ങളിലായിക്കോട്ടെ സ്വന്തം വീട്ടിലായിക്കോട്ടെ സ്വന്തം അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകൾ എല്ലാം പോക്ക് കേസുകൾ ആണെന്നോ ,അഹങ്കാരി ആണെന്നോ ഉള്ള ചിന്ത.(ഉദാഹരണത്തിന് സോഷ്യൽ ഇടങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്ന സ്ത്രീകളെ തെറിവിളിക്കുന്നത് ) ഈ സ്വാഭാവം ഉടൻ മാറ്റുന്നത് മാനഹാനിയും ധനനഷ്ട്ടവും ജയിൽ വാസം എന്നിവയിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

6.സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് ഒട്ടും മാന്യത കൽപ്പിക്കാതിരിക്കുക. നീ ഒരു സ്ത്രീയല്ല ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ട ,നിന്റെ അഭിപ്രായം ഇവിടെ ആര് ചോദിച്ചു,അടുക്കളയിൽ എന്തെങ്കിലും ജോലി ഉണ്ടേൽ അത് ചെയ്യൂ ഇത്തരം കമെന്റുകൾ ഉണ്ടെങ്കിൽ ഉറപ്പിക്കൂ നിങ്ങൾ അൽപം പ്രശ്നക്കാരനാണ്.

7..നിങ്ങള്ക്ക് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കാം പക്ഷേ ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമില്ല അവൾക്കു ഏറ്റവും ആവശ്യം വിവാഹമാണ് എന്നുള്ള ചിന്ത. അവളൊരു പെണ്കുട്ടിയല്ലേ എന്തിനധികം പഠിപ്പിക്കുന്നു ,കെട്ടിച്ചു വിടേണ്ടേ ,മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ട പെണ്ണാണ് അടങ്ങി ഒതുങ്ങി ഭർത്താവിന്റെ കാര്യം നോക്കി ജീവിക്കാൻ നോക്ക് തുടങ്ങിയ മഹത് വചനങ്ങൾ പറയുന്നുണ്ടോ അതല്ലെങ്കിൽ അത്തരം വചനങ്ങളുടെ ആരാധകൻ ആണോ എങ്കിൽ ഉറപ്പായും നിങ്ങൾ ഒരു പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും തകർക്കാനും മരണത്തിലേക്ക് തള്ളിവിടാനും കാരണക്കാരനാകാനുമുള്ള സാധ്യത കൂടുതൽ ആണ്.

Most Popular

സ്വവര്‍ഗാനുരാഗം: അക്കാലത്തു താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി നന്ദിതാ ദാസ്‌

സ്വവര്‍ഗാനുരാഗ പ്രണയം പറയുന്ന ഫയർ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താൻ അനുഭവിച്ച പ്രതി സന്ധികളെ കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും ഓർമ്മിപ്പിച്ചു കൊണ്ട് നന്ദിത ദാസ് ഇട്ട...

ബോളിവുഡിൽ ഇപ്പോൾ താരം കരീനയുടെ ചെരുപ്പാണ്; വില കേട്ടാല്‍ ഞെട്ടും !

പൊതുവേ ആരാധകർക്ക് താരങ്ങളുടെ വാഹനങ്ങളും വാച്ചും മൊബൈൽ ഫോണും ഷർട്ടും വരെ ആവേശവും കൗതുകവുമാണ്. ഇതിന്റേ വിലയും മേൻമകളും കണ്ടെത്തി സമൂഹ മാധ്യമങ്ങളിൽ കുറിക്കുക എന്നതും ഇപ്പോൾ പതിവാണ്. അതോടൊപ്പം...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...

സ്വപ്ന സുന്ദരി ആമി ജാക്‌സന്റെ ‘അമ്മ മകളെക്കാൾ അതീവ സുന്ദരിയാണ്,ഇതാണ് അതിനുള്ള തെളിവ്.

“മദ്രസപട്ടണം” എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബ്രിട്ടീഷ് നടി ആമി ജാക്സൺ അതിശയകരമായ രൂപവും മികച്ച അഭിനയ നൈപുണ്യവും കൊണ്ട് ആരാധകർക്കിടയിൽ പ്രത്യേക സ്ഥാനം നേടി. "തങ്കമഗൻ", "2.0" തുടങ്ങിയ സിനിമകളിലെ...