എനിക്കൊരു പ്രശ്നം വരുമ്പോൾ എപ്പോളും കൂടെ നിൽക്കുന്ന ആൾ- ശോഭന അന്ന് പറഞ്ഞത്

മലയാളത്തിന്റെ എക്കാലത്തെയും കഴിവുറ്റ നായിക നടിമാരിൽ ഏറ്റവും മുന്നിലുള്ള ആൾ.പക്ഷേ അഭിനയഗോപുരത്തിന്റെ മുകളിൽ നിൽക്കുമ്പോഴും അഭിനയത്തേക്കാൾ ശോഭനക്ക് പ്രീയപ്പെട്ടതു മറ്റൊന്നായിരുന്നു നൃത്തം. ധാരാളം ഹിറ്റ് ചിത്രങ്ങളുടെ അനിഷേധ്യ സന്നിഗ്‌ദ്യം. അഭിനയമാണോ നൃത്തമാണോ കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍, നൃത്തമെന്ന് പറയും ശോഭന. കാരണം ജീവശ്വാസു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്.

പൊതുവേ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചു നിന്നിരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയത്. അവിടെയും അഭിനയത്തേക്കാൾ ശോഭന നൃത്തത്തെ കുറിച്ചാണ് കൂടുതലും വിശേഷങ്ങൾ പങ്ക് വെച്ചത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ദേശീയ അന്തർദേശീയ നൃത്ത വേദികളിൽ ശോഭന സജീവ സനിഗ്ദ്യമാണ്. തന്റെ ഗുരു ചിത്രാ വിശ്വേശ്വരനെ കുറിച്ച്‌ ശോഭന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗുരുവിന് കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്തെന്ന ചോദ്യത്തിന് തനിക്കൊരു പ്രശ്നം വരുമ്ബോള്‍ കൂടെ നില്‍ക്കാന്‍ എപ്പോഴും സമയം കണ്ടെത്തുന്ന ആള്‍ എന്നാണ് ശോഭന കുറിച്ചത്.ചിത്രാ വിശ്വേശ്വരനൊപ്പമുള്ള ഒരു പഴയകാല ചിത്രവും ശോഭന ഷെയര്‍ ചെയ്തിട്ടുണ്ട്.

ശോഭന സിനിമ നൃത്ത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് തിരുവിതാം കൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന . പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന ഇപ്പോഴും അഭിനയത്തിലും നൃത്തത്തിലും തന്റെ വിഭവം തെളിയിച്ചു മുന്നേറുകയാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച്‌ ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്

Most Popular

‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും...

വണ്ണം കൂടിയത് ഇങ്ങനെ – വണ്ണത്തെ കുറിച്ച്‌ ആരെങ്കിലും കളിയാക്കിയാല്‍ എനിക്ക് ഇഷ്ടപ്പെടില്ല : പൊന്നമ്മ ബാബു

മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടിയാണ് പൊന്നമ്മ ബാബു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ കൈപുണ്യം സിനിമാമേഖലയില്‍ എല്ലാവര്‍ക്കും അറിയാം. നിരവധി കുക്കറി ഷോകളിലൂടെ പൊന്നമ്മയുടെ പാചകവിധികള്‍ മലയാളികളും പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം...

മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ...

‘ഞാന്‍ ഒരിക്കലും തളരില്ല, അവസാനം വീഴുന്നത് നിങ്ങള്‍ തന്നെയാകും’: ശക്തമായ ഭാഷയിൽ പ്രതികരിച്ചു പാര്‍വതി തിരുവോത്ത്

പാര്വതി തിരുവോത് അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും സ്ഥിരമായ നിലപാടുള്ള വ്യക്തിത്വം. ശക്തയായ സ്ത്രീപക്ഷ വാദി.മികവുറ്റ അഭിനയത്രി പക്ഷേ കുറച്ചു നാൾ തൊട്ടു താരം ഒരു കൂട്ടത്തിനു ഒട്ടും സ്വീകാര്യ അല്ലാതായി. സിനിമയിൽ...