ബാഹുബലിയുടെ മാതാവ് ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റില്‍ ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ വലിയൊരു മാറ്റത്തിനു കാരണമായ ചിത്രമാണ് ബാഹുബലി. ഇന്ത്യൻ സിനിമ മേഖലയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും തിരുത്തിയെഴുതി. ബാഹുബലിയും, ദേവസേനയും, ബല്ലാലദേവനും മാത്രമല്ല ശിവകാമി ദേവിയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഇപ്പോള്‍ ബാഹുബലിക്ക് മുന്‍പുള്ള കാലം സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. ശിവകാമിയുടെ ജീവിതമാണ് വെബ്ബ് സീരിസായി എത്തുന്നത്.ബാഹുബലിയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് ശിവകാമി

വെബ് സീരീസിന്റെ പ്രചാരം ഇന്ത്യയിൽ ആയി തുടങ്ങിയതാണീ ഉള്ളു. ഒരു പക്ഷേ കോവിഡ് കാരണം തീയറ്റർ അടച്ചതും ഒറ്റിറ്റി പ്ലാറ്റുഫോമുകളിലേക്കു ആൾക്കാർ ആകർഷിക്കപ്പെട്ടതുമൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. നെറ്റ്ഫ്ളികിസിലൂടെ ബി​ഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ശിവഗാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് എന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്ബത് ഭാഗമായാണ് ഒരു സീസണ്‍. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Most Popular

9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: മലയാളം സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള പീഡനം പുതുമയുള്ള കാര്യമല്ല നമ്മുടെ നാട്ടിൽ എന്നാൽ ഒരു കൊച്ചു കുട്ടിയെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിച്ച സംവിധായകനെ ആണ് കഴിഞ്ഞ ദിവസം പോളിസി അറസ്റ്...

ഇനിയയുടെ ഗ്ലാമർ അതിപ്രസരവുമായി മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി...

പുതിയ തുടക്കമാണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം: സന്തോഷ വാർത്തയുമായി സന്തോഷ് പണ്ഡിറ്റ്

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തിങ്കൾക്കലമാൻ. ആരാധകർ ഏറ്റെടുത്ത ഈ പരമ്പര സൂപ്പർഹിറ്റായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഹരിത ജി നായർ, റെയ്ജൻ രാജൻ, കൃഷ്ണ ഇവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ. സൂര്യ ടിവിയിൽ സംപ്രേഷണം...

എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള ആ നാലുപേർ ഇവരാണ് ; ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ ദുൽഖർ സൽമാൻ. ലക്ഷക്കണക്കിന് യുവാക്കളുടെ ആരാധനപാത്രം, ദശലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ സ്റ്റാർ. മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചതിന്റെ...