ഷാരൂഖ് ഖാൻ മുതൽ വരുൺ ധവാൻ വരെ: ഈ ബോളിവുഡ് വമ്പന്മാർ തെന്നിന്ത്യയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഈ നടന്റെ ആരാധകരാണ്.

13942
Advertisement

പ്രായം 46 ഉണ്ടെങ്കിലും ഇപ്പോളും ഒരു പ്രായം വെറും നമ്പറാണെന്നു തെളിയിച്ച നടന്മാരിൽ ഏറ്റവും മുൻപന്തിയിലാണ് ടോളിവുഡിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന മഹേഷ് ബാബു. വയസ്സ് 46 ഉണ്ടെന്നു ആർക്കും വിശ്വസിക്കാൻ പോലുമാകില്ല എന്നതാണ് വസ്തുത. ഇപ്പോഴും ഇരുപതു കാരന്റെ സൗന്ദര്യമാണ് താരത്തിന്. ഏറ്റവും കൂടുതൽ സ്ത്രീ ആരാധാക്രുള്ള തന്ത്രങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. വളരെ വലിയ ഒരു ആരാധക സമൂഹം താനാണ് ലോകത്തെമ്പാടുമായിട്ടു മഹേഷ് ബാബുവിനുണ്ട്. ഇപ്പോൾ നമ്മൾ പരിചയപ്പെടാൻ പോകുന്നത് താരത്തിന്റെ പ്രകടനങ്ങളിൽ ആകൃഷ്ടരായി അദ്ദേഹത്തിന്റെ ആരാധകരെന്നു സ്വൊയം വിശേഷിപ്പിക്കുന്ന ബോളിവുഡിലെ വമ്പൻ താരങ്ങളെ ആണ്.

രൺവീർ സിംഗ്

ഒരു ബിവറേജ് ബ്രാൻഡിന്റെ പരസ്യത്തിനായി ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു സെറ്റുകളിൽ നന്നായി ഇരുവരും ഇടപഴകിയിരുന്നു. പിന്നീട്, പദ്മാവത് താരം മഹേഷ് ബാബുവിന്റെ ആരാധകൻ എന്ന് സ്വയം വിശേഷിപ്പിചിരുന്നു.

ഷാരുഖ് ഖാൻ

ബോളിവുഡിലെ ബാദ്ഷായ ഷാരൂഖ് ഖാൻ മഹേഷ് ബാബുവിനെ അഭിനന്ദിക്കുന്നു. രാമോജി ഫിലിം സിറ്റിയിൽ ദിൽവാലെയുടെ ഷൂട്ടിംഗിനിടെ, മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും ചിത്രത്തിന്റെ സെറ്റുകളിൽ പോയി എസ്ആർകെയെ കണ്ടു. അവരുടെ കൂടിക്കാഴ്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു പിന്നീട് പല അവസരണങ്ങളിലും താരത്തിന്റെ അഭിനയത്തേയും പ്രകടനത്തെയും പുകഴ്ത്തി ഷാരൂഖ് സംസാരിച്ചിട്ടുണ്ട്.

വരുൺ ധവാൻ

എസ്‌ആർ‌കെയെപ്പോലെ, വരുൺ ധവാനും ചിത്രത്തിന്റെ സെറ്റുകളിൽ ഈ രാജകുമാരനെ കണ്ടുമുട്ടിയ അനുഭവങ്ങൾ പങ്കിട്ടിട്ടുണ്ട്, അതിനുശേഷം ഇരുവരും നന്നായി സഹകരിച്ചിരുന്നു

കിയാര അദ്വാനി .

മഹേഷ് ബാബു ആണ് ‘ഭരത് അനെ നേനുവിന്റെ’ നായകനെന്ന് കേട്ടയുടനെ നടി കിയാരാ പ്രോജക്റ്റിന്റെ ഭാഗമാകാൻ സമ്മതിച്ചു എന്ന് വെളിപ്പെടുത്തിയിരുന്നു . താരത്തിനൊപ്പം ജോലി ചെയ്തതിന് ശേഷം അവർ നടനെ വല്ലാതെ പ്രശംസിക്കുകയും താരത്തിന്റെ ആരാധികയായി എന്ന് സ്വൊയം പറയുകയും ചെയ്തിരുന്നു.

ആലിയ ഭട്ട്

ആലിയ ഭട്ടും മഹേഷ് ബാബുവിന്റെ വലിയ ആരാധകയാണ്. ആർആർആറിന്റെ ഷൂട്ടിങ്ങിനിടെ നടി മഹേഷ് ബാബുവിന്റെ വസതി സന്ദർശിക്കുകയും നടന്റെ മകൾ സിതാരയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

അമിതാഭ് ബച്ചൻ

സഹസ്രാബ്ദത്തിലെ സൂപ്പർസ്റ്റാറായി മഹേഷ് ബാബുവിന് അവാർഡ് കൊടുക്കുന്ന ചടങ്ങിൽ , ബിഗ് ബി അമിതാഭ് ബച്ചൻ താരത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകായും ആരാധന തോന്നുന്ന വ്യക്തിത്വമാണ് താരമെന്ന്‌ പ്രസ്ഥാപിക്കുകയും ചെയ്തിരുന്നു.

Advertisement