ഈ നടന് വേണ്ടി ഡബ്ബ് ചെയ്യാൻ എന്നെ കിട്ടില്ല എന്ന് ഞാന്‍ സംവിധായകനോട് തറപ്പിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി ഷോബി തിലകന്‍

6147

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയങ്കരനാണ്  പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ. പേരുകേട്ട മൊഴിമാറ്റ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഖാന ഗാഭീര്യമാർന്ന സ്വരം ആരാധകരെ കോരിത്തരിപ്പിക്കാറുണ്ട്. ബാഹുബലിയുടെ മലയാളം പതിപ്പിൽ വില്ലനായ ബലാൽ ദേവന് ശബ്ദം നൽകിയത് ഷോബി തിലകനാണ്. താൻ ഒരു ചിത്രത്തിന് ഒരു നടന് ഡബ്ബ് ചെയ്യാൻ ആകാതെ ഉപേക്ഷിച്ച സംഭവത്തെ കുറിച്ച് അടുത്തിടെ അദ്ദേഹം സംസാരിച്ചിരുന്നു. ദിലീപ് നായകനായ ചിത്രത്തിന്റെ ഡബ്ബിങ് പണികൾ നടക്കുന്ന സമയത്താണ് ആശിഷ് വിദ്യാർത്ഥിക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ സംവിധായകൻ തന്നെ സമീപിച്ച കാര്യം അദ്ദേഹം പറയുന്നത്.

നടൻ ആശിഷ് വിദ്യാർത്ഥിക്ക് ഒരു പ്രശനം ഉണ്ട് അദ്ദേഹത്തിന് മലയാളം അറിയില്ല. അദ്ദേഹം ഡയലോഗുകളുടെ ആദ്യം മാത്രമേ പറയുകയുള്ള ബാക്കി എല്ലാം ആക്ഷൻ ആണ് നമ്മൾ ലിപ് സിംഗ് കറക്ടാക്കണം എത്ര ശ്രമിച്ചിട്ടും അത് ശരിയാവുന്നുണ്ടായിരുന്നില്ല. ഡയലോഗുകൾ എല്ലാം നമ്മൾ പറഞ്ഞു അത് ലിപ് സിംഗാക്കണം ശ്രമകരമായ കാര്യമാണ് അദ്ദേഹത്തിന്റെ ലിപ് സിംഗാക്കണമെങ്കിൽ നമ്മൾ മലയാളം വലിച്ചു പറയണം. അത് എത്ര തന്നെ പറഞ്ഞിട്ടും ശെരിയാവുന്നുണ്ടായിരുന്നില്ല . കുറെ തവണ ശ്രമിച്ചതിന് ശേഷം ഞാൻ സംവിധായകനോട് പറഞ്ഞു ഇത് നടക്കില്ല എനിക്ക് പറ്റില്ല എന്ന് . ഒടുവിൽ സംവിധായകൻ സമ്മതിച്ചു . പക്ഷേ പുള്ളി എന്നെ വെറുതെ പറഞ്ഞു വിടാൻ ഉദ്ദേശിച്ചിരുന്നില്ല അതിനാൽ ,ചിത്രത്തിൽ ഡി ഐ ജി യുടെ വേഷം ചെയ്ത ജഗന്നാഥ വർമയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയിട്ട് പോയാൽ മതി എന്നദ്ദേഹം പറഞ്ഞു. അങ്ങനെ ആ ചിത്രത്തിൽ അദ്ദേഹത്തിന് ഞാൻ ശബ്ദം നൽകി. രാജ് ബാബു ആണ് ചെസ്സിന്റെ സംവിധായകൻ.