‘എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു’ എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഞാൻ ശെരിക്കും അഹങ്കരിച്ചു പോയി

പൗലോ കൊയ്ലോ എന്ന പേര് അറിയാത്തവർ വളരെ ചുരുക്കമാണ്.അദ്ദേഹത്തിന്റെ ലോക പ്രശസ്തങ്ങളായ പുസ്‌തകങ്ങൾ വായിക്കാത്തവർ വളരെ ചുരുക്കമാണ്. എല്ലാ പുസ്തകപ്രേമികളും ഒരിക്കലെങ്കിലും ആഗ്രഹിക്കുന്ന കാര്യം ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണണോ സംസാരിക്കാനോ ആയിരിക്കും.ഇപ്പോൾ ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ തന്റെ കമന്റിന് മറുപടി നല്‍കിയ സംഭവത്തെ കുറിച്ച്‌ നടി ശാലു കുര്യന്‍ വലിയ ആവേശത്തോടെ വിവരിക്കുകയാണ്. പൗലോ കൊയ്‌ലോയുടെ മറുപടി തനിക്ക് നിധി കിട്ടിയ പ്രതീതിയാണ് തന്നത്. ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്ത് അഹങ്കരിച്ചതിനെ കുറിച്ചാണ് ശാലു ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

താനും എല്ലാവരെയും പൗലോ കൊയ്ലോയുടെ വലിയൊരു ആരാധികയാണ്. അദ്ദേഹത്തിന്റെ ക്വോട്സ് വായിക്കുന്നതിലൂടെ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി തുടങ്ങി. അങ്ങനെയാണ് പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ശേഖരിച്ച്‌ വായിക്കാന്‍ തുടങ്ങിയത് എന്ന് ശാലു പറയുന്നു.

ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മാത്രം കിട്ടിയില്ല. അത് കമന്റ് ആയി അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാന്‍ കാത്തിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്. ഈ കമന്റിനാണ് പൗലോ കോയ്‌ലോ ശാലുവിന് മറുപടി നല്‍കിയത്.

‘കമന്റിന് നന്ദി ശാലു കുര്യന്‍. ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്.

ഒരു പുസ്തക പ്രേമി എന്ന നിലയില്‍ തനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു അത്. ഇന്‍ഡസ്ട്രിയിലുള്ള ചില പുസ്തക പ്രേമികള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്തു. ‘എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു’ എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ താന്‍ അഹങ്കരിച്ചു പോയി എന്നും ശാലു പറഞ്ഞു.

Most Popular

മലർ ജോർജിനെ തേച്ചതോ അതോ മറന്നുപോയതോ? ; സംശയം തീർത്ത് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ

പ്രേമം മലയാള സിനിമ ലോകം കണ്ട എക്കാലയത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. വലിയ ഒരു പരീക്ഷണ ചിത്രം എന്ന രീതിയിൽ എടുത്ത ചിത്രം എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചിരിക്കുകയാണ്. നടൻ നിവിൻ പോളിയുടെ കരിയറിലെ...

എനിക്ക് നയന്‍താരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്; തുറന്നു പറഞ്ഞു കാമുകന്‍ വിഘ്‌നേഷ് ശിവന്‍

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ് നയൻതാര. ജയറാം ചിത്രം മനസിനക്കരയായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച നടി...

ഭൂമിയിലുള്ള ഈ 15 സ്ഥലങ്ങളിൽ ഗ്രാവിറ്റി ഇല്ല അതായതു വസ്തുക്കൾ പറന്നു നടക്കും -വീഡിയോ കാണുക

ഭൂമിയിൽ ഗ്രാവിറ്റി അഥവാ ഗുരുത്വഘർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും അല്ലേ. ഭൂമിയിലുള്ള ഓരോ വസ്തുവിനെയും പറന്നു പോകാതെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത് ഭൂമിയുടെ കാന്തിക ബലമാണ് അതിനെയാണ്...

പുതിയ ഫോട്ടോഷൂട്ടും ഹിറ്റ് നമിത പ്രമോദിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു ചിത്രങ്ങൾ കാണാം

മലയാളത്തിന്റെ പ്രീയ താരമായ നമിത പ്രമോദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് . മലയാളത്തിലെ എക്കാലത്തെയും മികച്ച പരീക്ഷണ വിജയ ചിത്രമായ...