മലയാള സിനിമയിലെ പക്ഷപാതത്തെ കുറിച്ച് ശാലിൻ സോയ; ചോദിച്ചാല്‍ പോലും ഭക്ഷണം തരാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്

സിനിമ ലോകത്തെ വേർതിരിവുകളും പക്ഷപാതങ്ങളും ഒക്കെ ഇപ്പോഴും ചർച്ചയാകാറുണ്ട് സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് യുവനടി ശാലിന്‍ സോയ. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച്‌ ശാലിന്‍ സംസാരിച്ചത്.

ഒമർ ലുലു ചിത്രം ധമാക്ക സെറ്റില്‍ നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലാവുകയും നിരവധി ട്രോളുകള്‍ വരികയും ചെയ്തിരുന്നു. തന്റെ പ്ലേറ്റില്‍ നിന്നും സുഹൃത്ത് മട്ടന്‍ പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്‌ട് ചെയ്തതുമാണു വീഡിയോയില്‍ കാണാനാവുന്നതെന്നു ശാലിനി പറയുന്നു. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്‍. സിനിമയില്‍ റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്ബോഴാണു മട്ടന്‍പീസ് ട്രോള്‍ വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിന്‍ വാചാലയായത്.

സിനിമാ സെറ്റില്‍ വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്കു ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ട്. ഈ സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവമെന്നു ശാലിന്‍ പറയുന്നു.

സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത്. അതുകൊണ്ടു നമുക്ക് ആ പ്രശ്‌നമില്ല. പക്ഷെ മനപ്പൂര്‍വ്വം ആ സ്റ്റീല്‍ ഗ്ലാസ് അങ്ങ് തരുമ്ബോള്‍ നമുക്ക് കൊള്ളും. ചിക്കനോ ബാക്കി സ്‌പെഷ്യല്‍ ഐറ്റംസോ ഒക്കെ സംവിധായകനു മാത്രമായിരിക്കും കൊടുക്കുക. വികാരമില്ലാത്തവര്‍ക്കു വരെ വികാരുമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണു സെറ്റുകളില്‍ നടക്കുക.
ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു. പക്ഷെ മനപ്പൂര്‍വ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്ബോള്‍ നമുക്കു കൊള്ളും. ചോദിച്ചാല്‍ പോലും തരില്ല, ശാലിന്‍ പറയുന്നു. ബാലതാരമായെത്തി സീരിയലുകളും സിനിമകളിലും അഭിനയിച്ച ശാലിന്‍ നര്‍ത്തകിയെന്ന നിലയില്‍ കൂടി മലയാളികള്‍ക്കു സുപരിചിതയാണ്. വിവിധ ചാനലുകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്.

Most Popular

‘അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച്‌ പലതവണ എന്നെ കുഴിയില്‍ ചാടിച്ചവനാ നീയ്- ഉണ്ണി മുകുന്ദന്‍‍

സംവിധായകൻ വിഷ്ണു മോഹന് ജന്മദിനം ആശംസിക്കുന്നു. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിക്കുകയും എന്നെ പലതവണ കുഴിയിലേക്ക് ചാടിക്കുകയും ചെയ്തത് നിങ്ങളാണ് ...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ അഭിവാദ്യം ആരംഭിക്കുന്നത്. 'ഒരു സഹോദരനെന്ന നിലയിൽ ഒരു മികച്ച...

തെന്നിന്ത്യന്‍ നടിമാര്‍ മൂന്നാറിലെക്കും ഒഴുകി തുടങ്ങി — വെടിക്കെട്ട്‌ ചിത്രങ്ങള്‍ പങ്കുവെച്ച് ഹംസ നന്ദിനി

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് തുടർന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിയ താരമാണ് ഹംസ നന്ദിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവേ ഗ്ലാമറസ്സായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ...

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

‘നീ ആദ്യം പോയ് മറയുകയും ഞാന്‍ ഇവിടെ തന്നെ തുടരുകയുമാണെങ്കില്‍ എനിക്കായ് ഒരു കാര്യം ചെയ്യണം. പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഉള്‍ക്കൊള്ളാനാകാതെ മനു രമേശന്‍

ചില വേര്‍പാടുകള്‍ നമുക്കൊരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ ആവില്ല അതങ്ങനെയാണ് വല്ലാത്ത തീരാവേദനയാകും. ഒരിക്കലും നികത്താനാകാത്ത ശൂന്യതയായിരിക്കും പ്രിയപ്പെട്ടവരുടെ വിയോഗം.പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഇനിയും ഉള്‍ക്കൊള്ളാനാകാതെ വിതുമ്ബുകയാണ് പ്രശസ്ത സംഗീതസംവിധായകന്‍ മനു രമേശന്‍. ഭാര്യ...