എന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടരുത്!

അഡൾട് ഒൺലി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ നടിയാണ് ഷക്കീല. ഷക്കീലയുടെ ബയോപിക്കായ ‘ഷക്കീല’ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുമ്ബോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഷക്കീല. അര്‍ഹിക്കുന്ന ബഹുമാനം ഒരിക്കലും ലഭിച്ചിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷക്കീല പറയുന്നു. താന്‍ ആരോടും സഹതാപമോ ബഹുമാനമോ ചോദിക്കുന്നില്ല. തന്റെ പുറകില്‍ നിന്ന് തന്നെ കുറിച്ച്‌ സംസാരിക്കുന്നവരെ പറ്റി വേവലാതിപ്പെടാറില്ല.

തന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഷക്കീല പറയുന്നു.അതോടൊപ്പം വഞ്ചനയുടെയും കുതികാൽ വെട്ടിന്റെയും കൂത്തരങ്ങായ സിനിമ ലോകത്തെകുറിച്ച് പല വെളിപ്പെടുത്തലും ഷക്കീല നടത്തിയിട്ടുണ്ട്. കൂടാതെ ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉപദേശവും താരം നല്‍കുന്നുണ്ട്. “ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക. എന്റെ പുസ്തകത്തിലും അത് എഴുതിയിട്ടുണ്ട്..” ‘ഷക്കീല’ സിനിമ താന്‍ കണ്ടെന്നും സിനിമ സ്ത്രീകള്‍ക്കായി ഒരു സന്ദേശം നല്‍കുന്നുണ്ടെന്നും താരം പറയുന്നു. അതില്‍ അതിയായ സന്തോഷവുമുണ്ടെന്നും നടി വ്യക്തമാക്കി.

പ്രശസ്ത ബോളിവുഡ് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ഛദ്ദ ആണ് ഷക്കീലയായി വേഷമിടുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെതായി രണ്ട് ടീസറുകളും പുറത്തെത്തിയിരുന്നു.ടീസറുകളെല്ലാം ഇപ്പോൾ തന്നെ വൻ ഹിറ്റായിരിക്കുകയാണ്.

Most Popular

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! കിടിലോൽ കിടിലം എന്ന് സോഷ്യൽ മീഡിയ

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത്, മാസ്കുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. രണ്ടാമത്തെ തരംഗം മുതൽ രണ്ട് മാസ്കുകൾ ധരിക്കാൻ ആരോഗ്യ വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അതിനനുസരിച്ചുള്ള ആഭരണങ്ങൾ...

ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡും കഴിഞ്ഞു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടി പ്രീയങ്ക ചോപ്ര.ഇപ്പോൾ ലോകം മുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഹോളിവുഡ് താരവും ഗായകനുമായ നിക്...

മലയാളത്തിലെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ‘പുഷ്‍പ’യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

തെലുങ്കിലെ സൂപ്പർ താരമായ അല്ലു അർജുൻ മലയാളികൾക്കും പ്രീയങ്കരനാണ് ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ പ്രീയ താരമായി മാറുകയായിരുന്നു അല്ലു അർജുൻ. അല്ലു അർജുനനെ അങ്ങനെ മലയാളികൾ സ്നേഹത്തോടെ...

സിനിമ കണ്ട് കുറച്ച്‌ കഴിഞ്ഞപ്പോള്‍ തട്ടിവിളിച്ചിട്ട് അമ്മ ‘എടാ അത് നീയായിരുന്നോ?’ എന്ന് ചോദിച്ചു; കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ എവർ ഗ്രീൻ സ്റ്റാറാണ് കുഞ്ചാക്കോ ബോബൻ. പൊതുവേ ലാളിത്യമാർന്ന പെരുമാറ്റത്തിനുടമായാണ് കുഞ്ചാക്കോ ബോബൻ.താരം തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്ക് വെക്കാറുമുണ്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ...