ഇതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഷഫ്‌നയുടേയും സജിന്റേയും പുതിയ തുടക്കം

ഒരുപാട് ആരാധകര്‍ ഉള്ള താരദമ്ബതികളില്‍ ഒരുവരാണ് ഷഫ്നയും സജിനും.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മത വിഭാഗങ്ങളിൽ ജനിച്ച ഇവരുടെ വിവാഹവും ചെറിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അവസരങ്ങൾക്കായി കാതോർതിരിക്കുമ്പോളാണ് നടിയായ ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് പുതിയതായി നിർമ്മിക്കുന്ന സീരിയലിൽ ഒരു വേഷം ചെയ്യാൻ സജിന് അവസരം ലഭിക്കുന്നത്. അത് വലിയ വഴിത്തിരിവായി. സ്വാന്തനം എന്ന ആ ടെലിവിഷൻ പരമ്പര ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് . സ്വാന്തനത്തിലെ ശിവനും അഞ്ജലിയും ഇപ്പോൾ പ്രേക്ഷാകരുടെ ഇഷ്ട താരങ്ങളാണ് . ടെലിവിഷൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട കലിപ്പനും കാന്താരിയുമാണ് ഇവർ. ഇപ്പോൾ സീരിയലിന്റെയും മറ്റും തിരക്കുകൾ കാരണം സജിനും ഷഫ്നക്കും തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ധാരാളം നിമിഷങ്ങൾ നഷ്ടമാകുന്നുണ്ട് എന്ന് തുറന്നു പറയുന്നു.ഷഫ്‌ന പൊതുവേ അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രീനിവാസനൊപ്പം ആണ് ഷഫ്ന അഭിനയരംഗത്തേക്ക് എത്തിയത്. അതിനു ശേഷം ശ്രീനിവാസന്റെ തന്നെ കഥപറയുമ്‌ബോള്‍ എന്ന ചിത്രത്തിലും ഷഫ്ന ശ്രീനിവാസന്റെയും മീനയുടെയും മകളായി വേഷമിട്ടു. ഷഫ്നയുടെ കഥാപാത്രം ആ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അതോടെ ചിത്രത്തിന്റെ തമിഴ് റീമേക്കിലും തെലുങ് റീമേക്കിലും ഷഫ്‌നതന്നെയാണ് വേഷമിട്ടതും. ശേഷം നിരവധി ചിത്രങ്ങളില്‍ ഷഫ്ന ശ്രദ്ധേയമായ വേഷം ചെയ്തു. ദിലീപ് നായകനായ ആഗതനിലും ഫഹദിന്റെ ഇന്ത്യന്‍ പ്രണയ കഥയിലുമെക്കെ ഷഫ്ന അഭിനയിച്ചു.
കഴിഞ്ഞ ദിവസം ഒരു മനോഹര തുടക്കം എന്ന് പറഞ്ഞു ഷഫ്ന സജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്താണ് ആ തുടക്കം എന്ന് അറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംഷ ആയിരുന്നു. ഇപ്പോള്‍ അത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഞാന്‍ നേരത്തെ സൂചിപ്പിച്ച മനോഹരമായ തുടക്കം ഞങ്ങളുടെ പുതിയ യാത്രയായിരുന്നു. കൊവിഡും ടൈറ്റ് ഷെഡ്യൂളും കാരണം ഒരു വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ വീണ്ടും ഒരു യാത്ര പോകുന്നത്. ഞങ്ങള്‍ ഒന്നിച്ചുള്ള ചെറിയ യാത്രകള്‍ പോലും ഞങ്ങളെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.

Most Popular

ആവേശത്തിന്റെയും ഭയത്തിന്റെയും മുൾ മുനയിൽ നിർത്തി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം നേത്രി കൺ ടീസർ പുറത്തിറങ്ങി കാണാം

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ 36 ആറാമത് ജന്മദിനം ആഘോഷിക്കുന്ന സമയത്തു തന്റെ ആരാധകർക്കായി ഒരു ബര്ത്ഡേ ട്രീറ്റ് എന്ന നിലയിൽ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റ്റീസർ...

പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ്...

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയന്ന നിമിഷമാണത്; സർവ്വ ദൈവങ്ങളെയും വിളിച്ച്‌ സംയുക്തയ്ക്ക് വേണ്ടി വഴിപ്പാട് കഴിച്ചിട്ടുള്ള ആളാണ് ഞാന്‍ എന്ന് കുമാര്‍ നന്ദ

മികവുറ്റ അഭിനയ സിദ്ധി കൊണ്ട് മലയാളികളെ കോരിത്തരിപ്പിച്ച നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും...

പുരുഷന് നിക്കർ മാത്രമിടാമെങ്കിൽ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

പൊതുവേ ബോൾഡ് ചിത്രങ്ങൾ പങ്ക് വെക്കുന്നതിൽ ഉല്സുകയാണ് സാക്ഷി. യുവ താരം സാക്ഷി ചോപ്രയുടെ ചൂടൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന...