ഭർത്താവ് സജിനുമായി എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്; നടി ഷഫ്‌നയുടെ മറുപടി വൈറലാകുന്നു!

1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷഫ്‌ന. 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തിൽ എത്തിയത്.ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായ കുസേലനിലും നടി ഇതേ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇതാണ്ഷഫ്നയുടെ ആദ്യത്തെ തമിഴ് ചിത്രം. കഥപറയുമ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും ഷഫ്ന അഭിനയിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിലെ ശ്രദ്ധേയമായ ചെയ്തിട്ടുണ്ട് ഷഫ്‌ന. വിവാഹത്തിന് ശേഷം താരം ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിട്ടുണ്ട് . റൊമാന്റിക് പ്രണയ ചിത്രത്തിന് സമാനമാണ് ഷഫ്നയുടെ യഥാർഥ ജീവിതവും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. സജിൻ എന്ന പേര് മലയാളി പ്രേക്ഷകർക്ക് അത്രയധികം സുപരിചിതമായിരിക്കില്ല. എന്നാൽ നടി ചിപ്പി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ സീരിയൽ ആയ സാന്ത്വനത്തിലെ ശിവൻ എന്ന പേര് കേട്ടാൽ പ്രേക്ഷകർക്ക് വേഗം മനസ്സിലാകും. ദിവസങ്ങൾ കൊണ്ടാണ് സജീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. എന്നാൽ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്.

സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, നടൻ ഷഫ്‌നയുടെ ഭർത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം പ്രേക്ഷകർ അറിയുന്നത്. രണ്ടു പേര് വ്യത്യസ്ത മതവിഭാഗക്കാരാണ്.രണ്ട മതവിഭാഗക്കാരായ സജിനും ഷഫ്നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്. നടി തന്നെയായിരുന്നു ആ പ്രണയകഥ വെളിപ്പെടുത്തിയത്. ഇവർക്ക് ഒരു മകളുമുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഷഫ്ന. സിനിമ വിശേഷങ്ങളു കുടുംബ വിശേഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത ആരാധകർ ചോദിച്ച ഒരു ചോദ്യത്തിന് ഷഫ്‌ന നൽകിയ ഉത്തരം ആരാധകരുടെ ഇടയിൽ വൈറലാവുകയാണ്. ഭർത്താവുമായുള്ള പ്രായവ്യത്യാസത്തെകുറിച്ചാണ് ആരാധകർ ഷഫ്‌നയോട് ചോദിച്ചിത്.ഇരുവരും തമ്മിൽ എത്ര പ്രായ വ്യത്യാസമുണ്ട് എന്നാണ് ഒരു ആരാധകനു അറിയേണ്ടി ഇരുന്നത്. താനും സജിനും തമ്മിൽ ഒരു വയസ്സ് ആണ് പ്രായ വ്യത്യസം എന്ന് ഷഫ്‌ന മറുപടിയായി പറയുന്നത്.

Most Popular

എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്‍

സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന്‍ തങ്കച്ചന്‍ കൂടുതൽ പോപ്പുലർ ആകുന്നതു . സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ...

തിരക്കഥ പൂർത്തിയാക്കിയത് 6 ദിവസം കൊണ്ട്, കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി: മലയാള സിനിമയെ ഞെട്ടിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നതിങ്ങനെ

വില്ലനായെത്തി പിന്നീട് മലയാള സിനിമ കീഴടക്കി താരരാജാവ് ആയി വലസുന്ന താരമാണ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തുടക്കകാലത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് പിന്നീട് നായക വേഷത്തിലേക്കെത്തിയ മോഹൻലാൽ ഒന്നിനൊന്ന് വ്യത്യസ്തമായി റോളുകളായിരുന്നു...

തനിക്കത് രണ്ടാം ജന്മമായിരുന്നു അത്; എന്റെ ഓര്‍മകളില്‍ മണിച്ചേട്ടന്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണെന്ന് ബാദുഷ

മലയാള സിനിമ ഉള്ളടത്തോളം കാലം കലാഭവൻ മണി എന്ന അതുല്യ പ്രതിഭ നിറഞ്ഞു നിൽക്കും. മലയാളം കടന്നു തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമ മേഖലയിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ വിജയ ഗാഥ....

“ഫെമിനിസം എന്നത് ക്ലീവേജ് കാണിക്കാനുള്ള ലൈസന്‍സ് ” : – ട്വിറ്റര്‍ കമന്റിന് മറുപടിയുമായി ഗായിക സോന മൊഹപത്ര.

സോന മൊഹപത്ര തന്റേതായ നിലപാടുകളുള്ള വ്യക്തിത്വമുള്ള ഗായികയാണ് സോനാ മോഹപത്ര .ബോളിവുഡിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമണങ്ങൾക്കും പുരുഷാധിപത്യത്തിനുമെതിരെ ശക്തമായ നിലപാട് ആണ് സോനക്കുള്ളത് .അത് അവർ പലപ്പോഴും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ...