അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി അശ്വതി

ഇത്തവണ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടുതലും മലയാളി പ്രേക്ഷകർക്ക് വലിയ പരിചയമുള്ള ആൾക്കാർ ആയിരുന്നില്ല പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന് മനസിലാവാത്തത് പോലെയുള്ള പെരുമാറ്റമാണ് പലരില്‍ നിന്നും ഉണ്ടാവുന്നത്.

പൊതുവേ വളരെ ശാന്തശീലരായി പൊക്കോണ്ടിരുന്ന മത്സരാർത്ഥികൾ ഒരു ഘട്ടത്തിൽ ഗെയിം മറന്നതാണോ എന്ന് കൂടി തോന്നിപ്പിച്ചിരുന്നു. മോഹൻലാലും ബിഗ് ബോസും പല തവണ ഇക്കാര്യങ്ങൾ മത്സരാർത്ഥികളെ ഓർമ്മിപ്പിച്ചിരുന്നു. പിന്നീട് വൈൽഡ് കാർട്ട് എൻട്രി ആയി ഫിറോസ് ഖാനും ഭാര്യയും ഒപ്പം മിഷേൽ എന്ന മത്സരാർത്ഥി കൂടി എത്തിയതോടെ കാളി മാറുകയായിരുന്നു.

ഏറ്റവും പുതിയതായി ബിഗ് ബോസ് നല്‍കിയ പൊന്ന് വിളയും മണ്ണ് എന്ന ടാസ്‌ക് തുടങ്ങിയപ്പോള്‍ തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഗെയിമിന്റെ ഭാഗമായിട്ടുള്ള നിസാര കാര്യങ്ങളാണെന്ന് പോലും മനസിലാക്കാതെയാണ് പലരും പെരുമാറിയത്. ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. എല്ലാ ദിവസവും ബിഗ് ബോസിനെ കുറിച്ച്‌ റിവ്യൂ എഴുതാറുള്ള അശ്വതി തനിക്കും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണിപ്പോള്‍.

അശ്വതിയുടെ കുറിപ്പ് വായിക്കാം…

ഗെയിംനെ ഗെയിം ആയി എടുക്കാതെ ഇവരെന്തുവാ കാണിക്കുന്നെ? എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ് ബോസ്സേ.. കൂട്ടത്തില്‍ എന്നേം എടുത്തോ. പലരുടേം വേദനയും വിങ്ങലും അങ്ങ് മാറട്ട്? എന്റെ വീണമ്മോ നിന്നെ ഒരു ടാസ്‌കില്‍ ഇട്ട് ഉരുട്ടി മറിച്ചു ശ്വാസം മുട്ടലു വന്നിട്ടു പോലും ആ ഗെയിം സ്പിരിറ്റില്‍ നിന്നതിനു സല്യൂട്ട്.

വിസ്മയ മോഹന്‍ലാലിന്‍്റെ അപൂര്‍വ്വ മേക്കോവര്‍, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

ഇന്നും ഞാനതു ഓര്‍ക്കുന്നു (അന്ന് അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയതൊന്നും പുറംലോകം അറിയാതെ പോയ സത്യം, എന്നോട് പേര്‍സണലി അറിയിച്ച വിവരം ആയതു കൊണ്ട് ഞാനറിഞ്ഞു).. ഇപ്പോഴുള്ള ഏതെങ്കിലും ഒന്നിനെ ഞോണ്ടിയാ മതി ഹെന്റെ പൊന്നോ… എന്നുമാണ് അശ്വതി പറഞ്ഞിരിക്കുന്നത്.

Most Popular

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച വിഷയത്തിൽ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി നടൻ കൃഷ്ണകുമാർ

തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞു രംഗത്തെത്തിയ നടനാണ് കൃഷ്ണകുമാർ ബിജെപി അനുകൂല നിലപാടുകൾ തുറന്നു പറഞ്ഞു മുന്നോട്ടു വന്ന കൃഷ്ണകുമാറിനെ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ തന്റെയും പാർട്ടിയുടെയും പിന്തുണ...

ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു – ആര്യ വെളിപ്പെടുത്തുന്നു

സൈബർ ബുള്ളികളുടെ ആക്രമണം അത് സാധാരണക്കാർ എന്നോ സെലിബ്രിറ്റികൾ എന്നോ ഒന്നും വക ഭേദം ഇല്.ല മാനസിക രോഗത്തിനടിമകളായ ഒരു കൂട്ടം വ്യക്തികളുടെ ആക്ടമാനങ്ങൾക്ക് ആരും ഇരയാകാൻ എന്നത് ഒരു...

കേരളത്തോടുള്ള ബന്ധം എന്നെന്നേക്കുമായി വിട്ടു പോയതാണോ ശാലിനി? ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി

മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ, മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് ശാലിനി. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശാലിനി പിന്നീട് നായികയായി വളര്‍ന്നു. മലയാളത്തിലും തമിഴിലുമൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെയാണ് തമിഴ്‌നടന്‍...