പേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍

സോഷ്യൽ മീഡിയ എന്ന മാധ്യമം ഒരു വലിയ വിപ്ലവും തന്നെയായിരുന്നു.തീരെ സാധാരണക്കാർക്ക് പോലും വളരെ എളുപ്പം ഇന്റർനെറ്റിന്റെ അതിവിശാല ലോകത്തേക്ക് ഒരു ചെറിയ ചുവടു വെപ്പിനും മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്നതിനുമൊകകെ വലിയ സഹായകമായി മാറി. അതിന്റെ ഉപയോഗവും പ്രസക്തിയുമൊക്കെ ചർച്ചചെയ്യപ്പെടുമ്പോഴും അത് കൊണ്ടുള്ള പ്രശനങ്ങളും കുട്ടാ കൃത്യങ്ങളുമൊക്കെ നാം ഏറെ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു ഏറെ പ്രസക്തിയുള്ള നമ്മുടെ നാട്ടിൽ അത് ഒരു അവസരമാക്കി മറ്റുള്ളവരെ തേജോവധം ചെയ്യുന്ന പ്രവണത ഒരു വിഭാഗം ജനങ്ങളിൽ കൂടി വരുന്നുണ്ട്.പൊതുവേ ഓരോ വ്യക്തികളും തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വെക്കുമ്പോൾ ചിലർ മറ്റുള്ളവരെ മാനസികമായി വേദനിപ്പിക്കുക അതിലൂടെ സ്വയം സന്തോഷിക്കുക എന്ന രീതിയിലാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. നടി സീമ ജി നായരുടെ പേരിനെ ചൊല്ലി ചിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേരിലെ നായര്‍ മാറ്റിക്കൂടെ എന്നായിരുന്നു പ്രധാന ചോദ്യം. ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

സീമയുടെ വാക്കുകള്‍ ഇങ്ങനെ

നമസ്കാരം.. ശുഭദിനം.. ഓരോദിവസവും ഉണരുമ്ബോഴും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനായി ചെവിയോര്‍ത്തു നില്ക്കും.. പക്ഷെ ഇപ്പോള്‍ കുറെ നാളുകളായി വേദനിക്കുന്ന വാര്‍ത്തകള്‍ ആണ് എവിടെ നിന്നും കേള്‍ക്കുന്നത്..

നല്ല നാളെയ്ക്കായി പ്രാര്‍ത്ഥിക്കാം.. ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈയൊരു കുറിപ്പ്.. കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവര്‍ത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ്‌ ചെയ്തപ്പോള്‍ നിങ്ങള്‍ക്കു സംഘടനകള്‍ ഇല്ലേ, അവര്‍ക്കു പൈസ ഇല്ലേ, അവര്‍ ഒരു സിനിമയുടെ പൈസ ഇട്ടാല്‍ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങള്‍ വന്നു..

ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല.. അവിടെ ആര്‍ക്കൊക്കെ പൈസ ഉണ്ട്‌, അവര്‍ക്കെന്താ ചെയ്താല്‍ ഇതൊന്നും നോക്കി ഇരിക്കാറില്ല..

അങ്ങനെ ചെയ്യാന്‍ ആണേല്‍ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തില്‍ ആവും.. ഒരു ജീവന്‍ നിലനിര്‍ത്താന്‍ കൈ നീട്ടുമ്ബോള്‍ അതില്‍ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവര്‍ പറ്റുന്നതുപോലെ സഹായിക്കുക..

ആരെയും ഒന്നിനെയും നിര്‍ബന്ധിക്കാതെ അപേക്ഷയുമായി വരുമ്ബോള്‍ ആ അപേക്ഷയെ മാനിക്കുക..

അതുപോലെ കഴിഞ്ഞ ദിവസം എന്റെ സഹോദരതുല്യനായ ഒരു നടന്‍ ‘ ചേച്ചി ‘ എന്നുവിളിച്ചു ഒരു കമന്റ് ഇട്ടു.. അതിന്റെ താഴെ ഇഷ്ട്ടം പോലെ പൊങ്കാലകള്‍ അദ്ദേഹത്തിന് വന്നു.. ഒന്ന് പറയട്ടെ ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയം ഉണ്ട്‌.. നിലപാടുകള്‍ ഉണ്ട്‌..

ജയവും പരാജയവും ഉണ്ട്‌.. ജീവിതത്തില്‍ എപ്പോളും എല്ലാരും ജയിക്കണമെന്നില്ല.. തോറ്റവര്‍ പരാജിതരും അല്ല.. പക്ഷെ ആ ‘വ്യക്തിയെ’ എനിക്ക് അറിയാം..

ഒരുപാടു പേരുടെ കണ്ണുനീര്‍ തുടച്ചിട്ടുള്ള പലര്‍ക്കും കിടപ്പാടം വെച്ച്‌ കൊടുത്തിട്ടുള്ള പല വീട്ടിലും ഒരുനേരത്തെ എങ്കിലും ആഹാരം കൊടുത്തിട്ടുള്ള പല കുട്ടികളുടെയും വിവാഹം നടത്തി കൊടുത്തിട്ടുള്ള കുറെ നന്മയുള്ള ഒരു മനുഷ്യന്‍..

എനിക്ക് നേരിട്ടറിയാവുന്ന കുറെ കാര്യങ്ങള്‍ ഉണ്ട്‌. സത്യത്തില്‍ വിഷമം തോന്നി.. ഇത്രയും കമെന്റ് ഇടാന്‍ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്..

മനുഷ്യന്‍ ഈ മഹാമാരി സമയത്ത് ജീവന് ഒരു വിലയുമില്ലാതെ മരിച്ചു വീഴുന്നു.. പ്രിയപ്പെട്ട പലരും നമ്മളെ വിട്ടു പിരിയുന്നു.. എവിടെയും വേദനകള്‍ മാത്രം നിറഞ്ഞു നില്‍ക്കുമ്ബോള്‍ ഒരു മനുഷ്യനെ എങ്ങനെ തേജോവധം ചെയ്യണമെന്ന് ആലോചിച്ചു നില്‍ക്കുന്ന കുറെ പേര്‍..

കഷ്ട്ടം, നമ്മള്‍ എന്നും ഇങ്ങനെ ആണല്ലോ.. എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കില്ല ആരും.. പിന്നെ കുറച്ചു പേര്‍ കമന്റ് ഇടുന്നുണ്ട്.. സീമ ജി നായര്‍ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ, നായര്‍ നായര്‍ എന്ന് പറയണ്ട കാര്യം എന്താണെന്നു..

അങ്ങനെ പറയുന്നവരോട് ഒന്നേ പറയാന്‍ ഉള്ളു.. ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം ‘അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാന്‍ പറ്റില്ലല്ലോ.

ആ ‘നായര്‍ ‘ കൂടെ ഉള്ളപ്പോള്‍ ഈ ഭൂമിയില്‍ നിന്ന് പോയിട്ട് 34 വര്‍ഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛന്‍ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതല്‍ കൊണ്ടാണ് നായര്‍ അവിടെ കിടക്കുന്നത്.

അതവിടെ കിടക്കട്ടെ, ആരെയും അത് ഉപദ്രവിക്കുന്നില്ലല്ലോ.. ഇപ്പോള്‍ അനുഭവിക്കുന്ന ഈ സമയങ്ങള്‍ എത്രയും വേഗം കടന്നുപോയി നല്ല ഒരു നാളെ വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ സീമ. ജി. നായര്‍..

Most Popular

കാര്‍ത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘കൈതി’യുടെ കഥ അടിച്ചു മാറ്റിയത് : പരാതിയുമായി മലയാളി യുവാവ്

തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് കാർത്തി നായകനായി അഭിനയിച്ച കൈതി.എന്നാൽ ഇപ്പോൾ 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതിയുമായി കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് എത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്ന അണിയറക്കാരുടെ പ്രഖ്യാപനത്തെ...

‘ലാലേട്ടന്‍ ഫാന്‍സിനെ ഭയന്ന് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ വൻ വിജയം നേടി ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...