ചെറിയ ചുമ, ശരീരസുഖമില്ല, ന്യുമോണിയയും ഷുഗറും ഒപ്പം താൻ കടന്നുപോയ ഭീകരമായ നാളുകളെ കുറിച്ച് സീമ ജി നായർ

കൊറോണ ഒരോ തരത്തിലാണ് ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കുന്നത് ചിലർക്ക് ഒരിക്കലും ആറാത്ത മുറിവുകളാണ് ചിലർക്ക് ചില ചില തിരിച്ചറിവുകളും ഒക്കെ നൽകിയാണ് കടന്നു പോകുന്നത് .എന്ത് താനേ ആയാലും മാനവ രാശി നേരിട്ട അതിഭീകരമായ വിപത്തുകളിൽ മുൻപന്തിയിലാണ് കോവിഡ് 19 എന്ന ഈ മഹാവ്യാധി. പലരുടെയും അതിജീവനത്തിന്റെയും അനുഭവിച്ച തീരാ വേദാന്തകളുടെയും ഒക്കെ വാർത്തകൾ നാം കേൾക്കുന്നുണ്ട് അതിൽ എപ്പോൾ വളരെ വൈകാരികമായ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം സീമ ജി നായരുടേതാണ് ആ കുറിപ്പ് .ജീവിതത്തിൽ തന്റെ സഹപ്രവർത്തകക്ക് ഒരു പ്രതിസന്ധിഘട്ടത്തിൽ കൂട്ടായി നിന്നയാളാണ് സീമ ജി നായർ അത് നാമെല്ലാവരും മാധ്യമങ്ങളിലൂടെ വായിച്ചതുമാണ് ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സാഹചര്യത്തിൽ തനിക്കു സഹായമായി നിന്നവരോട് പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരോട് നന്ദി പറയുകയാണ്.സുഹൃത്താക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രാർത്ഥനകളും പ്രയത്നവും കൊണ്ടാണ് താൻ ജീവിതത്തിലേക്ക് മടങ്ങി വന്നതെന്നും അവരോടുള്ള നന്ദി ഒരിക്കലും തീരില്ല എന്നും സീമ ജി നായർ തന്റെ കുറിപ്പിൽ പങ്ക് വെക്കുന്നു.

കോവിഡും ഞാനും !!!: സീമ ജി.നായരുടെ കുറിപ്പ്

ജീവിതം എന്ന മൂന്നക്ഷരം..എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു..അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ. എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം. ഇതിനിടയിൽ ആണ് ലോകമെമ്പാടുമുള്ള ജനങ്ങൾക്കു ഒരുപോലെ കഷ്ടകാലം വന്നത്. എല്ലാവർക്കും കഷ്ടകാലം വരും. ദൈവങ്ങൾക്ക് പോലും വന്നിട്ടുണ്ട്. പക്ഷെ അതിന് സമയവും കാലവും ഉണ്ടായിരുന്നു. ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകർത്തെറിഞ്ഞു.

ചൈനയിലെ വുഹാനിൽ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാൻ മനുഷ്യനിർമിതമായ വൈറസ്. എങ്ങും ഭീതിജനകമായ അന്തരീക്ഷം. ലോക രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ലക്ഷകണക്കിന്‌ മനുഷ്യർ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതർ ആവുന്നു. എങ്ങും വിലാപങ്ങൾ. പ്രാർത്ഥനകൾ..ഓരോരുത്തരും പ്രാർത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്. അല്ലെങ്കിൽ വന്നവർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നു. ഈ വിവരണം തത്കാലം ഇവിടെ നിർത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബർ നാലാം തിയതിയാണ് ഞാൻ കാലടിയിൽ ഒരു വർക്കിന്‌ വരുന്നത്. എട്ടിന് ചെറിയൊരു ചുമ..ഞാൻ കോവിഡിന്റെ കാര്യം അറിഞ്ഞ നാൾമുതൽ മാക്‌സിമം മുൻകരുതൽ എടുക്കുന്നുണ്ടായിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും, വൈറ്റമിൻ സിയും അങ്ങനെ ഓരോന്നും. ഒൻപതിനു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി. 10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു. 11 നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു. എന്നെ ഹോസ്‌പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാൻ പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.

പ്രാഥമിക പരിശോധന, കുറച്ച് മെഡിസിൻ, CT സ്കാൻ. അങ്ങനെ ഓരോന്നും..എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്. പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല. എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത. ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ. എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു.

ആദ്യം ഞാൻ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. പിന്നെ കാര്യങ്ങൾക്ക് വേഗം കണ്ടു. എറണാകുളത്തെ കോവിഡിന്റെ ചാർജ്ജു വഹിക്കുന്ന ഡോ. അതുലിനെ വിളിച്ച് സംസാരിക്കുന്നു. അങ്ങനെ ഞാൻ ചെന്നൈയിൽ നിന്ന് റോഡു മാർഗം കൊച്ചിയിലേക്ക് തിരിച്ചു. ഡോ. അതുലും, പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

അങ്ങനെ 14-ാം തീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റായി. ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ എന്റെ കൺമുന്നിൽ വന്നു. ചെന്നൈ അപ്പോളോ മുതൽ അങ്ങനെ പലതും. പക്ഷെ, ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല. കൺമുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രം. പ്രതീക്ഷ തെറ്റിയില്ല. വേഗത്തിൽ ചികിത്സ തുടങ്ങി.

കോവിഡിനെ ഞാൻ ഭയപ്പെട്ടിരുന്നില്ല. പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു. അതാണ് എന്റെ ചികിത്സ സങ്കീർണ്ണമാക്കിയത്. ഞാൻ ഐസിയുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി. എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കൽ കോളേജിലെ കാർ പാർക്കിങ്ങിൽ കഴിഞ്ഞു കൂടിയ എന്റെ മോൻ അപ്പു (ആരോമൽ)..പക്ഷെ, ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി. എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ ആർഎംഒ ഡോ.ഗണേഷ് മോഹൻ, ഹൈബി ഈഡൻ എംപി എന്നിവരെ മറക്കാൻ കഴിയില്ല.

എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ, എന്റെ മോൻ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കർ, ബിബിൻ ജോർജ്, മായ വിശ്വനാഥ്‌, ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിന്റെ ഉടമ ബാലു..അങ്ങനെ ഒരുപാടു പേർ… ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ..എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ..അവരുടെയൊക്കെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു.

എനിക്കു വന്ന മിക്ക വോയ്‌സ് മെസേജുകളും കരച്ചിൽ ആയിരുന്നു. എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകൾ ഇപ്പോൾ നിനക്ക് ഈശ്വര കടാക്ഷമായി വരും, ദൈവം കൈവിടില്ല.. എന്നായിരുന്നു. എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങൾ. ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്നപ്പോൾ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല. പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാൻ അറിഞ്ഞു. മനസ്സിനും ശരീരത്തിനും..

കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന, എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല. തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്. 13 പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.

അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് ..ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്..നന്ദി..നന്ദി..

സീമാ ജി.നായർ

Most Popular

എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചെന്ന് പറഞ്ഞ് ഭൂകമ്പമുണ്ടാക്കിയ ആള്‍ക്കാരല്ലേ. തൻറെ ഗ്ളാമറസ് ബാത്ത് ടബ് ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നു പറഞ്ഞു രസ്ന പവിത്രൻ

ഊഴം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായ നടിയാണ് രസ്‌ന പവിത്രന്‍. ഊഴത്തില്‍ പൃഥ്വിരാജിന്റെയും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെയു അനുജത്തിയായി രസ്‌ന തിളങ്ങി. ഇടക്ക് സോഷ്യല്‍ മീഡിയകളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ...

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ്..?…ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ...

ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ്; സാധിക വേണുഗോപാലിന്റെ തീപ്പൊരി പോസ്റ്റ് വൈറലാകുന്നു

തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റമുള്ള നടിയാണ് സാധിക വേണുഗോപാൽ അതിന്റെ പേരിൽ വലിയ ദുഷ്പ്രചാരങ്ങളും ദുരാരോപണങ്ങളും നേരിടുന്ന നടിയാണ് അവർ .കഴിഞ്ഞ സാധിക തനിക്കു അശ്‌ളീല...