എന്റെ സ്നേഹമേ, നിങ്ങൾ എന്നെന്നും എനിക്ക് വളരെ വിലപ്പെട്ടതാണ്: ഒരാളുടെ കൈയ്യിൽ പിടിച്ച് പ്രണയാതുരയായി സനൂഷ, കാമുകൻ ആണോ എന്ന് ആരാധകർ

Advertisement

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്നു പിന്നീട് മുൻനിര നായികയായി ഉയർന്നു ആരാധകരുടെ പ്രീയങ്കരിയായി മാറിയ താരമാണ് സനുഷ സന്തോഷ്. ഇടയ്ക്കു പഠനത്തിന്റെ ആവശ്യത്തിനായി സിനിമയിൽ നിന്ന് താൽക്കാലിക വിരാമമെടുത്ത താരമിപ്പോൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന താരം തന്റെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത് പതിവാക്കിയിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങളും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമെന്റുകളെ കുറിച്ചുമെല്ലാം സന്ധ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരോട് പങ്ക് വെക്കാറുണ്ട്.ചിലർക്ക് ചുട്ട മറുപിടിയും കൊടുക്കാറുണ്ട്.

ഇപ്പോൾ താരം പങ്ക് വെച്ച ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് വൈറലാകുന്നത്. കുറിപ്പിലുള്ള വാചകങ്ങളിൽ ഒരു പ്രണയത്തിന്റെ ഫീൽ ഉള്ളതിനാലാണോ എന്നറിയില്ല ചിത്രത്തിൽ തരാം പിടിച്ചു നിൽക്കുന്ന കൈകൾ കാമുകന്റേതാണോ എന്നാണ് ഏവർക്കും അറിയേണ്ടത്. അടുത്തിടെ നടത്തിയ കാശ്മീർ യാത്രയിൽ ആരുടെയോ കൈ പിടിച്ചു നിൽക്കുന്ന ചിത്രവും ആ വ്യക്തിയോടുള്ള അഗാധമായ സ്നേഹം വെളിവാക്കുന്ന വരികളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റ് വായിക്കാം

ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം !!

എന്നെ മികവുറ്റ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയാക്കി തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂർണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.

ഞാൻ താഴേക്ക് പോകുമ്പോൾ എന്നെ പിടിച്ചുനിർത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാൻ എന്നെ സഹായിച്ചതിന് നന്ദി.

എന്നോടും മറ്റുള്ളവരോടും ക്ഷമ ചോദിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി.

എന്റെ ആന്തരിക സമാധാനം നശിപ്പിച്ച ചിലരെ വേദനാജനകമായ കാര്യങ്ങൾ ചെയ്യുന്നത് തുടരാൻ അനുവദിച്ചുകൊണ്ട് തെറ്റായ പ്രവൃത്തികൾ ഞാൻ ഒരിക്കലും ചെയ്തിട്ടില്ല.
എന്റെ പ്രീയനെ ,

നീ എനിക്കെന്നും പ്രത്യേകതയുള്ള ഒരാളാണ് .

നിങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടും.

നിങ്ങൾ എനിക്ക് വിലമതിക്കാനാവാത്തതാണ്

Most Popular