ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! രസകരങ്ങളായ ചിത്രങ്ങൾ പങ്ക് വെച്ച് സനുഷ

ബാല താരമായി എത്തി മലയാള മനസ്സിൽ ഇടം പിടിച്ചു മുൻ നിര നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളുടെ നായികയായി തുടരുമ്പോളാണ് പഠനം തുടരുന്നതിനായി സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്തു മാറി നിൽക്കുകയാണ് സനുഷ.

ഇപ്പോൾ വീണ്ടും ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് താരം എന്നാണ് പുതിയ റിപ്പോർട്ടുകൾ.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സനുഷ സന്തോഷ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്ക് വെക്കാറുള്ള താരം ഇന്ന് പങ്ക് വെച്ച കുറച്ചു ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഞാൻ തന്നെ കണ്ടുപിച്ച നവരസരങ്ങളിൽ ഇല്ലാത്ത എന്റെ ഭാവങ്ങൾ !! 😀 എന്ന ക്യാപ്ഷനോടെ തന്റെ വളരെ ക്യൂട്ടും രസകരവുമായ കുറച്ചു ഭാവങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത്.

അടുത്തിടെ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് താരം പങ്ക് വെച്ച കുറിപ്പ് വൈറലായിരിക്കുന്നത്.തന്റെ ഭാരത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർക്കും അത് പറഞ്ഞു കളിയാക്കുന്നവർക്കുമുള്ള ചുട്ട മറുപിടിയാണ് താരം നൽകിയത്

എന്റെ ഭാരത്തെക്കുറിച്ച് പരാമർശിക്കുന്ന, അതിനെക്കുറിച്ച് വേവലാതിപ്പെടുന്നതും വളരെയധികം വിഷമിക്കുന്നതുമായ എല്ലാവരോടും, ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ. പ്രിയേരേ , ശരീരഭാരം കുറച്ചതു കൊണ്ടും സുന്ദരിയായതു കൊണ്ടും മാത്രം ആരും നിലനിൽക്കില്ല. ആരെയെങ്കിലും അപമാനിക്കുമ്പോൾ നിങ്ങള്ക്ക് വളരെയധികം സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും നിങ്ങൾ ഒരു കാര്യം മറക്കാതിരിക്കുക , ഒരു വ്യക്തിക്ക് നേരെ 2 വിരലുകൾ ചൂണ്ടിക്കാണിക്കുമ്പോൾ എല്ലായ്പ്പോഴും ഓർക്കുക, മൂന്ന് വിരലുകൾ നിങ്ങളിലേക്ക് ചൂണ്ടുന്നു , ആരും ഒന്നും തിങ്കഞ്ഞവരല്ല.

Most Popular

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല”; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

മലയാള സിനിമ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായമയായ 'അമ്മ' യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരമായ പരാമർശത്തിനെതിരെ രൂക്ഷ വിമശനം നടത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്.നടിയെ ആക്രമിച്ച കേസിൽ നടൻ...

‘പ്രേംനസീറിന്റെ നായികയാവാന്‍ വിളിച്ചതാണ്, പക്ഷേ പോയില്ല, ഇന്ന് അതില്‍ വിഷമമുണ്ട്’: കോഴിക്കോട് മേയര്‍

മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന താരമാണ് പ്രേം നസീർ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടനാണ് പ്രേം നസീർ. മരിക്കുന്നവരെ മലയാള സിനിമ രംഗത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു പ്രേം...

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...